Get Updates
Get notified of breaking news, exclusive insights, and must-see stories!

രജനിയും വിജയും മോദിയുടെ സത്യപ്രതിജ്ഞക്ക്?

ചെന്നൈ: തമിഴ് ലോകം മുഴുവന്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത് സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിലേക്കും ഇളയ ദളപതി വിജയിലേക്കും ആണ്. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ഈ രണ്ട് താരങ്ങള്‍ പങ്കെടുക്കുമോ?

നിയുക്ത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രജനികാന്തുമായും വിജയുമായും ഉള്ള അടുപ്പം പ്രസിദ്ധമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തമിഴ്‌നാട്ടില്‍ എത്തിയപ്പോള്‍ മോദി രജനിയുടെ വീട്ടിലെത്തിയാണ് കണ്ടത്. വിജയ് മോദിയെ അങ്ങോട്ട് പോയി കാണുകയും ചെയ്തു.

Rajanikanth and Vijay

ഇതൊന്നും തമിഴ്‌നാട്ടുകാര്‍ക്ക് ഒരു പ്രശ്‌നമല്ല. ശ്രീലങ്കയില്‍ തമിഴ് വംശജരെ കൂട്ടക്കൊല ചെയ്ത മഹീന്ദ രജപക്‌സെയെ മോദി സത്യപ്രതിജ്ഞക്ക് വിളിച്ചതാണ് കുഴപ്പമുണ്ടാക്കുന്നത്. ജയലളിതയുടേയും തമിഴ് സംഘടനകളുടേയും എതിര്‍പ്പിനെ മറികടന്നുകൊണ്ടായിരുന്നു മോദിയുടെ നടപടി.

രജപക്‌സെ പങ്കെടുക്കുന്നതുകൊണ്ട് മോദിയുടെ സുഹൃത്തും അഭ്യുദയകാംക്ഷിയും എന്നറിയപ്പെടുന്ന തമിഴ് പുരട്ചി തൈലവി ജയലളിതാമ്മ സത്യപ്രതിജ്ഞ ചടങ്ങ് ബഹിഷ്‌കരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രജനികാന്തും വിജയും ചടങ്ങില്‍ പങ്കെടുത്താല്‍ തമിഴകം കത്തുമെന്ന് ഉറപ്പാണ്.

രജനിയും വിജയും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും ഒരു ഉറപ്പും ഇല്ല. എന്നാലും തമിഴ് സംഘടകള്‍ പ്രതിഷേധവുംമായി രംഗത്തെത്തിയിട്ടുണ്ട്. ചരിത്രത്തില്‍ ആദ്യമായി രജനികാന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധം പ്രകടന വരെ അരങ്ങേറിയതായാണ് വിവരം. എന്തായാലും തമിഴ് മക്കളുടെവികാരം കണക്കിലെടുത്ത് രജനികാന്ത് ചടങ്ങില്‍ നിന്ന് പിന്‍മാറിയതായാണ് വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+