കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുപ്രീം കോടതി ചീഫ് ജസ്റ്റിസാവാന്‍ രഞ്ജന്‍ ഗൊഗോയ്? മോദിക്ക് താല്‍പര്യം....ദീപക് മിശ്ര പിന്തുണയ്ക്കും!

ജസ്റ്റിസ് ഗൊഗോയ് ചീഫ് ജസ്റ്റിസായേക്കും

Google Oneindia Malayalam News

ദില്ലി: സുപ്രീം കോടതിയില്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ മുതിര്‍ന്ന ജഡ്ജിമാര്‍ രംഗത്തെത്തിയത് വലിയ വിവാദമുണ്ടാക്കിയ സംഭവമായിരുന്നു. ഇക്കാര്യങ്ങളിലെല്ലാം പരിഹാരമുണ്ടായത് ജസ്റ്റിസ് ചെലമേശ്വര്‍ വിരമിക്കുന്ന വേളയിലായിരുന്നു. അന്നേ ദിവസം എല്ലാ കാര്യങ്ങളും സംസാരിച്ച് തീര്‍ത്തതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇനി വിരമിക്കാനുള്ള ഊഴം ചീഫ് ജസ്റ്റിസിന്റേതാണ്. പക്ഷേ അതിന് മുമ്പേ തന്നെ ആരായിരിക്കും അടുത്ത ചീഫ് ജസ്റ്റിസ് എന്ന ചോദ്യമുയര്‍ന്ന് കഴിഞ്ഞു.

പല പേരുകളും പറഞ്ഞ് കേള്‍ക്കുന്നുണ്ടെങ്കില്‍ ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കാണ് സാധ്യതയെന്ന് സൂചനയുണ്ട്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരും ചീഫ് ജസ്റ്റിസും ഒരുമിച്ചാണ് തീരുമാനമെടുക്കുക. അതേസമയം വളരെയധികം രാഷ്ട്രീയ പ്രാധാന്യമുള്ള നിയമനം കൂടിയാണിത്. ജുഡീഷ്യറിയില്‍ സര്‍ക്കാരിന്റെ ഇടപെടല്‍ ഉണ്ടാന്നുണ്ടെന്ന് ആരോപണമുയര്‍ന്നിരിക്കുന്ന സമയമാണിത്. അതുകൊണ്ട് ഈ പേരുദോഷം മാറ്റാന്‍ സാധിക്കുന്ന നിയമനമാവും സര്‍ക്കാര്‍ നടത്തുകയെന്നും റിപ്പോര്‍ട്ടുണ്ട്.

ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍

ചീഫ് ജസ്റ്റിസിന്റെ വിരമിക്കല്‍

ഈ വര്‍ഷം ഒക്ടോബറിലാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര വിരമിക്കുന്നത്. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് അദ്ദേഹം വിരമിക്കാന്‍ തയ്യാറെടുക്കുന്നത്. സാധാരണയായി ഏറ്റവും മുതിര്‍ന്നയാളെയാണ് ചീഫ് ജസ്റ്റിസായി നിയമിക്കുക. ഇതാണ് രഞ്ജന്‍ ഗൊഗോയിയായിരിക്കും അടുത്ത ചീഫ് ജസ്റ്റിസെന്ന പ്രചരിക്കാന്‍ കാരണം. അതേസയം ചീഫ് ജസ്റ്റിസ് നിയമനത്തില്‍ ഇടപെടില്ലെന്നാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ വ്യക്തമാക്കിയത്. ദീപക് മിശ്രയുടെ നിര്‍ദേശപ്രകാരമായിരിക്കും അടുത്ത ചീഫ് ജസ്റ്റിസിനെ നിയമിക്കുകയെന്നും ഷാ പറഞ്ഞു.

സര്‍ക്കാര്‍ തടയുമോ

സര്‍ക്കാര്‍ തടയുമോ

ജസ്റ്റിസ് കെഎം ജോസഫിന് സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം നല്‍കാനുള്ള കൊളീജിയത്തിന്റെ ശുപാര്‍ശ സര്‍ക്കാര്‍ നേരത്തെ തടഞ്ഞിരുന്നു. സീനിയോറിറ്റിയുടെ പേര് പറഞ്ഞായിരുന്നു നിയമനം തടഞ്ഞത്. ഇത് പോലെ രഞ്ജന്‍ ഗൊഗോയിയുടെ നിയമനവും തടയുമോയെന്നാണ് ഇപ്പോള്‍ പ്രധാനമായും ഉയരുന്ന ചോദ്യം. എന്നാല്‍ ഗൊഗോയിയോട് സര്‍ക്കാരിന് വ്യക്തിപരമായ വിദ്വേഷം ഇല്ലെന്നാണ് സൂചന. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അദ്ദേഹം ചീഫ് ജസ്റ്റിസ് സ്ഥാനത്ത് വരുന്നതിനോട് എതിര്‍പ്പില്ല.

ദീപക് മിശ്രയ്ക്ക് സമ്മതം

ദീപക് മിശ്രയ്ക്ക് സമ്മതം

ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ഗൊഗോയ് വരുന്നതിനോട് യാതൊരു എതിര്‍പ്പുമില്ല. സുപ്രീം കോടതിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മുന്നില്‍ നിന്നതും ജഡ്ജിമാരെ വീണ്ടും ഒറ്റക്കെട്ടാക്കിയതും രഞ്ജന്‍ ഗൊഗോയ്. അതുകൊണ്ട് ദീപക് മിശ്രയ്ക്ക് പ്രത്യേക താല്‍പര്യം ഗൊഗോയിയോട് ഉണ്ട്. അതിനാല്‍ അദ്ദേഹത്തിന്റെ പേര് തന്നെ ദീപക് മിശ്ര ശുപാര്‍ശ ചെയ്യുമെന്നാണ് സൂചന. പക്ഷേ ഗൊഗോയ് സര്‍ക്കാരിന് വഴങ്ങാതയാളാണെന്ന് അഭ്യൂഹമുണ്ട്. അങ്ങനെയെങ്കില്‍ കൊളീജിയം ശുപാര്‍ശകള്‍ അടക്കമുള്ള കാര്യങ്ങളില്‍ സര്‍ക്കാരിനെ ചീഫ് ജസ്റ്റിസ് അടക്കമുള്ളവര്‍ നിര്‍ത്തിപ്പൊരിക്കാനും സാധ്യതയുണ്ട്.

ഇത് നിയമമാണ്

ഇത് നിയമമാണ്

സുപ്രീം കോടതി വിഷയങ്ങളില്‍ സര്‍ക്കാര്‍ ഒരിക്കലും തലയിടില്ലെന്ന് അമിത് ഷാ വ്യക്തമാക്കി. ഇത് നിയമമാണ്. അതുകൊണ്ട് ചീഫ് ജസ്റ്റിസിനെ നിയമിക്കുക സര്‍ക്കാരിന്റെ ജോലിയല്ലെന്നും ഷാ പറഞ്ഞു. അതേസമയം നിലവിലെ നിയമപ്രകാരം അടുത്ത ചീഫ് ജസ്റ്റിസിന്റെ പേര് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് പരിഗണിക്കണമെന്ന് നിയമത്തില്‍ പറയുന്നില്ല. എന്നാല്‍ കാലങ്ങളായുള്ള കീഴ്‌വഴക്കം മോദി സര്‍ക്കാരും തുടരുമെന്നാണ് ഷാ സൂചിപ്പിക്കുന്നത്. അതേസമയം ജസ്റ്റിസ് ചെലമേശ്വര്‍ വിരമിച്ചിരുന്നില്ലെങ്കില്‍ അദ്ദേഹമായിരുന്നു ചീഫ് ജസ്റ്റിസായി വരേണ്ടിയിരുന്നത്.

ചെലമേശ്വറിന്റെ പ്രസ്താവന

ചെലമേശ്വറിന്റെ പ്രസ്താവന

വിരമിക്കുന്നതിന് മുമ്പ് താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തെയും അതിനാല്‍ ഉണ്ടാവുന്ന ഭവിഷത്തുകളെ കുറിച്ചും ചെലമേശ്വര്‍ വ്യക്തമാക്കിയിരുന്നു. വാര്‍ത്താസമ്മേളനം വഴി ഗൊഗോയിക്ക് ചീഫ് ജസ്റ്റിസ് പദവി നഷ്ടമാവില്ലെന്ന് പ്രതീക്ഷിക്കുന്നതായി ചെലമേശ്വര്‍ പറഞ്ഞിരുന്നു. ഇനി സര്‍ക്കാര്‍ അദ്ദേഹത്തെ ചീഫ് ജസ്റ്റിസായി നിയമിച്ചിട്ടില്ലെങ്കില്‍ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമാകുമെന്നും ചെലമേശ്വര്‍ പറഞ്ഞു. അതേസമയം ഒരുപക്ഷേ ഈ സംഭവം ഗൊഗോയിക്ക് തിരിച്ചടിയാവുമായിരുന്നു. എന്നാല്‍ ഇംപീച്ച്‌മെന്റ് നോട്ടീസില്‍ ചീഫ് ജസ്റ്റിസിനെ പിന്തുണച്ചത് അദ്ദേഹത്തിന് ഗുണകരമായി മാറിയെന്നാണ് റിപ്പോര്‍ട്ട്.

ഉമ്മൻചാണ്ടി ദേശീയതലത്തിലേക്ക്! ഇനി എഐസിസി ജനറൽ സെക്രട്ടറി, ആന്ധ്രയുടെ ചുമതല...ഉമ്മൻചാണ്ടി ദേശീയതലത്തിലേക്ക്! ഇനി എഐസിസി ജനറൽ സെക്രട്ടറി, ആന്ധ്രയുടെ ചുമതല...

മേജര്‍ ഗോഗോയ് സുഹൃത്ത്: നേരത്തെ പലതവണ നേരില്‍ കണ്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി, ഫേസ്ബുക്ക് വഴി പരിചയം!മേജര്‍ ഗോഗോയ് സുഹൃത്ത്: നേരത്തെ പലതവണ നേരില്‍ കണ്ടിട്ടുണ്ടെന്ന് പെണ്‍കുട്ടി, ഫേസ്ബുക്ക് വഴി പരിചയം!

English summary
Will Ranjan Gogoi succeed Dipak Misra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X