ആയിരം രൂപയുടെ നോട്ടുകള്‍ തിരിച്ചുവരുമോ..? റിസര്‍വ് ബാങ്കിന്റെ മറുപടി ഇങ്ങനെ
ന്യൂദല്‍ഹി: ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന ആയിരം രൂപാ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പിന്‍വലിച്ചത്. 2016 ലെ നോട്ടുനിരോധനത്തില്‍ പഴയ 500, 1000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിന് പിന്നാലെയാണ് 2000 രൂപാ നോട്ടുകള്‍ പുറത്തിറക്കിയത്. രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി നോട്ടും 2000 ത്തിന്റേതായിരുന്നു. നിലവില്‍ മൊത്തം കറന്‍സിയുടെ 10.8 ശതമാനം മാത്രമാണ് 2000 രൂപ നോട്ടുകള്‍ എന്നാണ് റിസര്‍വ് ബാങ്കിന്റെ വിശദീകരണം.
അതിനാല്‍ തന്നെ 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കുന്നത് ജനങ്ങള്‍ക്ക് വലിയ ആഘാതമുണ്ടാക്കില്ല എന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് പറയുന്നത്. സെപ്തംബര്‍ 30 വരെ 2000 രൂപ നോട്ട് മാറ്റി വാങ്ങാന്‍ ജനങ്ങള്‍ക്ക് സമയം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ജനങ്ങള്‍ തിരക്ക് കൂട്ടി 2000 രൂപ നോട്ട് മാറേണ്ടതില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം 2000 രൂപ നോട്ട് പിന്‍വലിക്കുന്നതോടെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി നോട്ട് 500 രൂപയുടേതായി മാറി. നേരത്തെ നോട്ടുനിരോധനത്തിന് മുന്‍പ് 1000 രൂപയായിരുന്നു രാജ്യത്തെ ഏറ്റവും മൂല്യമുള്ള കറന്‍സി നോട്ട്. അതിനാല്‍ പുതിയ സാഹചര്യത്തില്‍ 1000 രൂപ നോട്ടുകള്‍ തിരിച്ചെത്തിയേക്കും എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പരക്കുന്നുണ്ട്. ഇപ്പോഴിതാ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് തന്നെ ഇക്കാര്യത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ്.
2000 രൂപ നോട്ടുകള്‍ പിന്‍വലിച്ചതിനെ തുടര്‍ന്നുള്ള ആഘാതം ലഘൂകരിക്കാന്‍ 1000 രൂപ നോട്ടുകള്‍ വീണ്ടും അവതരിപ്പിക്കാന്‍ റിസര്‍വ് ബാങ്കിന് പദ്ധതിയി ഇല്ല എന്നാണ് ശക്തികാന്ത ദാസ് പറയുന്നത്. അത്തരം റിപ്പോര്‍ട്ടുകള്‍ വെറും ഊഹങ്ങള്‍ മാത്രമാണ് എന്നും ശക്തികാന്ത ദാസ് പറഞ്ഞു. ഇപ്പോള്‍ അങ്ങനെയൊരു നിര്‍ദ്ദേശമില്ല എന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് വ്യക്തമാക്കി.
നോട്ടുനിരോധനത്തിന് ശേഷം സമ്പദ്വ്യവസ്ഥയുടെ കറന്‍സി ആവശ്യകതയെ വേഗത്തില്‍ നിറവേറ്റുന്നതിനാണ് 2016 നവംബറില്‍ 2000 രൂപ നോട്ട് അവതരിപ്പിച്ചത്. ആ ലക്ഷ്യം പൂര്‍ത്തീകരിക്കുകയും മതിയായ അളവില്‍ മറ്റ് മൂല്യങ്ങളിലുള്ള നോട്ടുകള്‍ ലഭ്യമാവുകയും ചെയ്തു എന്നും അദ്ദേഹം വ്യക്തമാക്കി. അതിനാല്‍ തന്നെ 2018-19ല്‍ 2000 രൂപ നോട്ടുകളുടെ അച്ചടി നിര്‍ത്തിവെച്ചിട്ടുണ്ടായിരുന്നു റിസര്‍വ് ബാങ്ക് അറിയിച്ചു.
നിലവില്‍ പ്രചാരത്തിലുള്ള 2000 രൂപ നോട്ടുകളുടെ 89 ശതമാനവും 2017 മാര്‍ച്ചിന് മുമ്പാണ് അച്ചടിച്ചത്. നാലോ അഞ്ചോ വര്‍ഷത്തേക്ക് എന്ന് കണക്കാക്കിയാണ് 2000 രൂപ നോട്ടുകള്‍ പ്രിന്റ് ചെയ്തിരുന്നത് എന്നും അദ്ദേഹം വ്യക്തമാക്കി. 2018 മാര്‍ച്ച് 31-ന് പ്രചാരത്തിലുള്ള നോട്ടുകള്‍ 37.3% ആയിരുന്നെങ്കില്‍ 2023 മാര്‍ച്ചില്‍ അത് 10.8% മാത്രമാണ് എന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു.












Click it and Unblock the Notifications