കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെഹ്ലൂ ഖാന്‍ കേസ് കുറ്റപത്രം; വേണ്ടിവന്നാല്‍ പുനരന്വേഷിക്കുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി

Google Oneindia Malayalam News

ജയ്പൂര്‍: കോളിളക്കം സൃഷ്ടിച്ച ആള്‍ക്കൂട്ട കൊലപാതകത്തിലെ ഇര പെഹ്ലു ഖാനെതിരെ കുറ്റപത്രം സമര്‍പ്പിച്ച രാജസ്ഥാന്‍ പോലീസ് നടപടി ദേശീയ തലത്തില്‍ വിവാദമായിരിക്കുകയാണ്. ജനക്കൂട്ടം അടിച്ചുകൊന്ന വ്യക്തിക്കെതിരെ കേസെടുത്ത് ക്രൂരമാണെന്നാണ് വിവിധ കോണുകളില്‍ നിന്നുയരുന്ന അഭിപ്രായം.

Ashok

എന്നാല്‍ കേസ് അന്വേഷിച്ചത് മുന്‍ ബിജെപി സര്‍ക്കാരാണെന്നും അന്വേഷണത്തില്‍ അപാകതയുണ്ടെങ്കില്‍ പുനരന്വേഷിക്കുമെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു. വിവാദമായ കേസ് അന്വേഷിച്ചതും കുറ്റപത്രം സമര്‍പ്പിച്ചതും മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്താണ്. അന്വേഷണത്തില്‍ പാളിച്ച കണ്ടാല്‍ ഇടപെടും. സുതാര്യമായ അന്വേഷണമാണ് നടന്നതെന്ന സര്‍ക്കാര്‍ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പെഹ്ലു ഖാന്‍, മക്കളായ ആരിഫ്, ഇര്‍ഷാദ് എന്നിവര്‍ക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ കന്നുകാലികളുമായി പോയ വാഹനത്തിന്റെ ഡ്രൈവര്‍ അര്‍ജുന്‍, ഉടമ ജഗദീഷ് പ്രസാദ് എന്നിവരെയും കുറ്റപത്രത്തില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്. പെഹ്ലു ഖാനൊപ്പം ആക്രമണത്തിന് ഇരയായ അസ്മത്ത്, റഫീഖ് എന്നിവര്‍ക്കെതിരെയും ബിജെപി ഭരണകാലത്ത് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.

പ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സിപ്രിയങ്കയുടെ യുപി ലക്ഷ്യം തകരും; മുഖ്യമന്ത്രി യോഗിയുടെ വന്‍ പ്രഖ്യാപനം, 17 എംബിസി ഇനി എസ്‌സി

അതേസമയം, പെഹ്ലു ഖാനും കുടുംബവും ക്രിമിനന്‍ പശ്ചാത്തലമുള്ളവരും സ്വഭാവ ദൂഷ്യമുള്ളവരുമാണെന്ന് ബിജെപി എംഎല്‍എ ഗ്യാന്‍ ദേവ് അഹുജ ആരോപിച്ചു. ഗോ സംരക്ഷകര്‍ക്കെതിരെ ഉയര്‍ന്ന ആരോപണം തെറ്റാണ്. പശു കടത്ത് പെഹ്ലു ഖാനും ബന്ധുക്കളും ഏറെ കാലമായി ചെയ്യുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

English summary
Will re-investigate if needed, Ashok Gehlot on Pehlu Khan chargesheet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X