Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒടുവില്‍ പാകിസ്താന്‍ വഴങ്ങി! അഭിനന്ദിനെ നാളെ വിട്ടയക്കാന്‍ തിരുമാനം

Recommended Video

cmsvideo
    അഭിനന്ദിന്റെ മോചനം നാളെ | News O The Day | Oneindia Malayalam

    പാകിസ്താന്‍ പിടിയിലായ ഇന്ത്യന്‍ പൈലറ്റ് അഭിനന്ദ് വര്‍ധമാനെ വെള്ളിയാഴ്ച വിട്ടുനല്‍കുമെന്ന് പാകിസ്താന്‍. പാകിസ്താന്‍റെ സംയുക്ത പാര്‍ലമെന്‍റ് സമ്മേളനത്തിലാണ് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ഇക്കാര്യം വ്യക്തമാക്കിയത്. അഭിനന്ദന്‍ വര്‍ധമാനെ തിരിച്ചെത്തിക്കാന്‍ ഇന്ത്യ നേരത്തെ നീക്കം ശക്തമാക്കിയിരുന്നു. പ്രധാനമായും നയതന്ത്ര തലത്തിലുള്ള ശ്രമമാണ് ഇന്ത്യ നടത്തിയത്. പാകിസ്താന്‍റെ തിരുമാനം ഇന്ത്യയുമായി സമവായത്തിനുള്ള ആദ്യ നീക്കമെന്ന നിലയിലാണ് വിലയിരുത്തപ്പെടുന്നത്.

    pakabhi-1551352677.

    വ്യാഴാഴ്ചയാണ് അഭിനന്ദ് പാകിസ്താന്‍റെ പിടിയിലാകുന്നത്. ബാല്‍ക്കോട്ടില്‍ ഇന്ത്യ നടത്തിയ മിന്നലാക്രമണത്തിന് പിന്നാലെ ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന ഒരൊറ്റ ലക്ഷ്യത്തോടെ പാകിസ്താന്‍റെ എഫ്16 യുദ്ധവിമാനങ്ങള്‍ ഇന്നലെ വ്യോമാതിര്‍ത്തി കടന്നുകയറിയിരുന്നു. അവയെ തടയാന്‍ അവന്തിപുര വ്യോമാതാവളത്തില്‍ നിന്ന് അഭിനന്ദ് ഉള്‍പ്പെടെയുള്ള വ്യോമാസംഘം മിഗ് 21 ല്‍ പുറപ്പെട്ടുകയായിരുന്നു.

    എന്നാല്‍ നിയന്ത്രണ രേഖയ്ക്ക് സമീപത്തെത്തിയ അഭിനന്ദന്‍റെ വിമാനത്തിന് നേരെ ആക്രമണമുണ്ടായി. ഇതേ തുടര്‍ന്ന് വിമാനം തകരുകയും അഭിനന്ദന്‍ പാക് സേനയുടെ പിടിയലകപ്പെടുകയുമായിരുന്നു.അഭിനന്ദനെ മോശമായ രീതിയില്‍ ചിത്രീകരിക്കുന്ന വീഡിയോകളും ചിത്രങ്ങളും പ്രചരിപ്പിച്ചത് അന്താരാഷ്ട്ര മര്യാദകളുടെ ലംഘനമാണെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. അതേസമയം ശത്രരാജ്യത്തെ പീഡനത്തിലും ചോദ്യം ചെയ്യലിലും പതറാതെ സ്വസ്ഥമായും ശാന്തമായുമാണ് അഭിനന്ദന്‍ പ്രതികരിച്ചത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+