കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആന്ധ്രയിലും ഓപ്പറേഷന്‍ താമര? 8 എംഎല്‍എമാര്‍ ബിജെപിയിലേക്കെന്ന് വെളിപ്പെടുത്തല്‍!

Google Oneindia Malayalam News

ഹൈദരാബാദ്: കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടപ്പെട്ട അധികാരം കര്‍ണാടകത്തില്‍ തിരിച്ചുപിടിക്കാനൊരുങ്ങുകയാണ് ബിജെപി. 16 ഭരണകക്ഷി എംഎല്‍എമാര്‍ രാജിവെച്ചതോടെ സഖ്യസര്‍ക്കാരിന്‍റെ പതനം ഏറെ കുറെ ഉറപ്പായിരിക്കുകയായിണ്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപതിച്ചാല്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി താമര വിരിഞ്ഞ മണ്ണ് ബിജെപിക്ക് വീണ്ടും സ്വന്തമാകും. എന്നാല്‍ ഇനി കര്‍ണാടക മാത്രമല്ല ദക്ഷിണേന്ത്യയില്‍ ബിജെപിയുടെ ലക്ഷ്യം. കേരളവും ആന്ധ്രയും തെലങ്കാനയും കൈപ്പിടിയിലാക്കുമെന്നാണ് ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ വെല്ലുവിളി.

<strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?</strong>'പുതിയ അധ്യക്ഷന്‍' പണി തുടങ്ങി!! അന്ന് കോണ്‍ഗ്രസ് എതിര്‍ത്തു, മഹാരാഷ്ട്രയില്‍ പുതിയ സഖ്യം?

ലോക്സഭ തിരഞ്ഞെടുപ്പില്‍ നാല് സീറ്റുകള്‍ ലഭിച്ചതിന്‍റെ ആത്മവിശ്വാസത്തില്‍ 2023 ഓടെ തെലങ്കാന കൈപ്പിടിയിലാക്കുമെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഒപ്പം ബിജെപിക്ക് നിലംതൊടാന്‍ കഴിയാതിരുന്ന ആന്ധ്രയിലും ആധിപത്യ ഉറപ്പിക്കാനുള്ള നീക്കത്തിലാണ് ബിജെപി.

 പ്രധാന പ്രതിപക്ഷമാകും

പ്രധാന പ്രതിപക്ഷമാകും

ഇത്തവണ ആന്ധ്ര നിയമസഭ തിരഞ്ഞെടുപ്പില്‍ വൈഎസ്ആര്‍ തേരോട്ടമായിരുന്നു. ജഗന്‍ തരംഗത്തില്‍ ടിഡിപി തകര്‍ന്നടിഞ്ഞു. ആകെയുള്ള 175 സീറ്റില്‍ 151 ഉം ജഗന്‍റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് ആണ് നേടിയത്. അതേസമയം ഇത്തവണയും ബിജെപിക്ക് കാര്യമായ തരംഗം ഉണ്ടാക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ 2024 ഓടെ ആന്ധ്രയില്‍ മുഖ്യ പ്രതിപക്ഷമാകുമെന്നാണ് ബിജെപി ഇപ്പോള്‍ അവകാശപ്പെടുന്നത്.

 ആന്ധ്ര പിടിക്കും

ആന്ധ്ര പിടിക്കും

ബിജെപി വിരുദ്ധ ചേരിയ്ക്കായി ഓടി നടന്ന ചന്ദ്രബാബു നായിഡുവിന്‍റെ ടിഡിപിയെ ലക്ഷ്യം വെച്ചാണ് ബിജെപി ആന്ധ്ര പിടിക്കാനുള്ള നീക്കം സജീവമാക്കിയിരിക്കുന്നത്. ടിഡിപിയുടെ നാല് രാജ്യസഭ എംപിമാര്‍ പാര്‍ട്ടിയില്‍ എത്തിയതോടെ ആത്മവിശ്വാസത്തിലാണ് ബിജെപി. ഇനിയും നിരവധി പേര്‍ ബിജെപിയിലേക്ക് എത്തുമെന്നും സംസ്ഥാനം കൈപ്പിടിയിലാക്കാന്‍ സാധിക്കുമെന്നും ബിജെപി നേൃത്വം പറയുന്നു.

 കൂടുതല്‍ നേതാക്കള്‍

കൂടുതല്‍ നേതാക്കള്‍

ആന്ധ്രയില്‍ സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കങ്ങള്‍ സജീവമാക്കാന്‍ ദേശീയ ജനറല്‍ സെക്രട്ടറി രാം മാധവും പ്രവര്‍ത്തകര്‍ക്ക് നിര്‍ദ്ദേശം നല്‍കി.ആന്ധ്രയയില്‍ നടന്ന ആര്‍എസ്എസിന്‍റെ ത്രിദിന യോഗത്തിലും സംസ്ഥാനത്ത് പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ നേതൃത്വം നല്‍കിയിട്ടുണ്ട്. ടിഡിപിയെ സംസ്ഥാനത്ത് നിന്ന് തുടച്ച് നീക്കാന്‍ സമയമായെന്ന് രാം മാധവ് പറഞ്ഞു. കൂടുതല്‍ ടിഡിപി നേതാക്കള്‍ ഉടന്‍ പാര്‍ട്ടി വിട്ട് ബിജെപിയില്‍ എത്തുമെന്നാണ് നേതാക്കള്‍ അവകാശപ്പെടുന്നത്.

 എട്ട് പേര്‍ ബിജെപിയിലേക്ക്?

എട്ട് പേര്‍ ബിജെപിയിലേക്ക്?

എട്ട് ടിഡിപി എംഎല്‍എമാര്‍ ബിജെപിയുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് സംസ്ഥാന പ്രസിഡന്‍റ് കന്ന ലക്ഷ്മി നാരായണ വെളിപ്പെടുത്തി. അവര്‍ ഉടന്‍ ബിജെപിയില്‍ ചേരുമെന്നും കന്ന പറഞ്ഞു. നിലവില്‍ 23 എംഎല്‍എമാരാണ് ടിഡിപിക്ക് ഉള്ളത്. ഇതില്‍ പകുതിയില്‍ അധികം പേരെ ബിജെപിയില്‍ എത്തിച്ച് ടിഡിപിയെ പ്രതിപക്ഷത്ത് നിന്ന് തൂത്തെറിയുകയാണ് ബിജെപി തന്ത്രം.

 ടിഡിപിയും ജഗനും

ടിഡിപിയും ജഗനും

ബംഗാളില്‍ ബിജെപി പുറത്തെടുത്ത അതേ തന്ത്രങ്ങള്‍ തന്നെയാണ് ആന്ധ്രയിലും ബിജെപി സജീവമാക്കിയിരിക്കുന്നത്. ടിഡിപിയുടെ ഭരണത്തിലെ വീഴ്ചകളും കുടുംബാധിപത്യവും ചൂണ്ടിക്കാട്ടിയാണ് നായിഡുവിനെതിര ബിജെപി ആഞ്ഞടിക്കുന്നത്. സംസ്ഥാനം ഭരിക്കുന്ന വൈഎസ്ആര്‍സിപിയും നായിഡുവിന്‍റെ ടിഡിപിയുടേയും ഭരണത്തിന്‍ കീഴില്‍ ജനങ്ങള്‍ക്ക് നീതി ലഭിക്കുന്നില്ലെന്ന് കന്ന ലക്ഷ്മി നാരായണ കുറ്റപ്പെടുത്തി.

 കൂടുതല്‍ സംസ്ഥാനങ്ങള്‍

കൂടുതല്‍ സംസ്ഥാനങ്ങള്‍

മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും ബിജെപിയുടെ അംഗത്വ വിതരണ കാമ്പെയ്ന്‍ കണ്‍വീനറുമായ ശിവരാജ് സിംഗ് ചൗഹാനും ടിഡിപിക്കും വൈഎസ്ആര്‍സിപിക്കുമെതിരെ രംഗത്തെത്തി. ലോക്സഭ തിരഞ്ഞെടുപ്പില്‍ 303 സീറ്റ് നേടി വിജയിച്ചെങ്കിലും കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഭരണം പിടിക്കാനുള്ള നീക്കത്തിലാണ് ബിജെപിയെന്ന് ചൗഹാന്‍ പറഞ്ഞു. ദേശീയ രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാനുള്ള നായിഡുവിന്‍റെ യുടെ അതിമോഹത്തിന്‍റെ ഫലമാണ് ടിഡിപി അനുഭവിക്കുന്നതെന്നും ചൗഹാന്‍ കുറ്റപ്പെടുത്തി.

<strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'</strong>'ഈ കോളേജ് ഇടിച്ചു നിരത്താന്‍ തന്‍റെ അച്ഛന്‍ കെ.കരുണാകരന്‍ വിചാരിച്ചിട്ട് നടന്നില്ല.. പിന്നല്ലേ നീ'

English summary
Will replace TDP in Andra claims BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X