കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പോലീസിന്റെ 26 ചോദ്യങ്ങള്‍; നിസാമുദ്ദീന്‍ തബ്ലീഗ് നേതാവിന്റെ മറുപടി ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ദില്ലി: നിസാമുദ്ദീന്‍ മര്‍ക്കസില്‍ തബ്ലീഗ് പ്രവര്‍ത്തകരുടെ യോഗങ്ങള്‍ സംഘടിപ്പിച്ച വിഷയത്തില്‍ തബ്ലീഗ് ജമാഅത്ത് നേതാവ് മൗലാന മുഹമ്മദ് സഅദിന് ദില്ലി പോലീസ് ക്രൈം ബ്രാഞ്ചിന്റെ നോട്ടീസ്. 26 ചോദ്യങ്ങളാണ് നോട്ടീസില്‍ ഉന്നയിച്ചിരിക്കുന്നത്. മര്‍ക്കസുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളാണ് ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മൗലാന സഅദിനെതിരെയും മറ്റ് ആറ് തബ്ലീഗ് നേതാക്കള്‍ക്കെതിരെയും ദില്ലി പോലീസ് കേസെടുത്തിരുന്നു. തുടര്‍ന്നാണ് മര്‍ക്കസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി നോട്ടീസ് അയച്ചിരിക്കുന്നത്.

N

ഇതിന് മൗലാന സഅദ് ഒമ്പത് പേജുള്ള മറുപടി നല്‍കി. ഇപ്പോള്‍ ഞാന്‍ ക്വാറന്റൈനിലാണ്. നേരിട്ട് മറുപടി നല്‍കാന്‍ പ്രയാസമുണ്ട്. നിലവില്‍ മര്‍ക്കസ് അടച്ചിട്ടിരിക്കുകയാണ്. തുറന്നുകഴിഞ്ഞാല്‍ ഉടനെ പോലീസിന്റെ എല്ലാ ചോദ്യങ്ങള്‍ക്കും തെളിവുസഹിതം മറുപടി നല്‍കുമെന്നും മൗലാവ സഅദ് പ്രതികരിച്ചു. കേസ് അന്വേഷണത്തിന്റെ ഭാഗമായി അഞ്ചംഗ ദില്ലി പോലീസ് സംഘം നിസാമുദ്ദീന്‍ മര്‍ക്കസ് സന്ദര്‍ശിച്ചു. ശേഷം ഇവര്‍ നിസാമുദ്ദീന്‍ പോലീസ് സ്‌റ്റേഷനില്‍ യോഗം ചേര്‍ന്നു. പോലീസ് സ്‌റ്റേഷനോട് ചേര്‍ന്നാണ് മര്‍ക്കസ്.

അതേസമയം, തബ്ലീഗ് നേതാവ് മൗലാന സഅദ് ഒളിവില്‍ പോയെന്ന മാധ്യമ റിപ്പോര്‍ട്ടുകളെ അദ്ദേഹത്തിന്റെ അഭിഭാഷകന്‍ ചോദ്യം ചെയ്തു. മാധ്യമങ്ങള്‍ പറയുന്നു മൗലാന സഅദ് ഒളിവിലാണെന്ന്. പിന്നെ എങ്ങനെയാണ് അദ്ദേഹത്തിന് ദില്ലി പോലീസ് നോട്ടീസ് അയക്കുകയും കൈപ്പറ്റുകയും ചെയ്യുക. മറുപടി നല്‍കാന്‍ സാധിക്കുക എന്നും സഅദിന്റെ അഭിഭാഷകന്‍ ഷാഹിദ് അലി ചോദിക്കുന്നു. പോലീസിനോട് സമയം ആവശ്യപ്പെട്ടിട്ടുണ്ടെന്നും അഭിഭാഷകന്‍ പറഞ്ഞു. സഅദിന്റെ ചികില്‍സയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ സംബന്ധിച്ച് അദ്ദേഹത്തിന്റെ മകന്‍ മുഹമ്മദ് യൂസുഫ് സഅദ് കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.

യുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവുംയുഎസിന് വന്‍ തിരിച്ചടി വരുന്നു; ഉഗ്രന്‍ വെടി പൊട്ടിച്ച് ട്രംപ്, സൗദിക്ക് പുറമെ മറ്റൊരു അറബ് രാജ്യവും

മര്‍ക്കസുമായി ബന്ധപ്പെട്ട് മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ചില തല്‍പ്പര കക്ഷികളുടെ ഗൂഢാലോചനയുടെ ഭാഗമാണ്. മര്‍ക്കസിനെ അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടികളുമായും തബ്ലീഗ് ജമാഅത്തിന് ബന്ധമില്ല. തനിക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മര്‍ക്കസിലെത്തിയ അതിഥികള്‍ക്ക് രോഗം ബാധിച്ചത് യാദൃശ്ചികമാണ്. കൊറോണ വ്യാപനത്തെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ച ഉടനെ മര്‍ക്കസിലേക്കുള്ള അതിഥികളുടെ വരവ് നിരോധിച്ചിരുന്നു. എല്ലാ അതിഥികളുടെയും രേഖ മര്‍ക്കസിലുണ്ട്. മര്‍ക്കിലെത്തിയ എല്ലാവരെയും തിരിച്ചയക്കാന്‍ തങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടെന്നും മൗലാന സഅദ് പ്രസ്താവനയില്‍ പറഞ്ഞു.

കശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തികശ്മീരില്‍ തൊട്ട അമിത് ഷാ പെട്ടു; പ്രതിഷേധത്തില്‍ അമ്പരന്ന് കേന്ദ്രം, ഒടുവില്‍ ചട്ടങ്ങള്‍ തിരുത്തി

ജനത കര്‍ഫ്യൂവിന് ശേഷം മാര്‍ച്ച് 24ന് രാത്രിയാണ് പ്രധാനമന്ത്രി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചത്. രാജ്യത്തെ എല്ലാ ഗതാഗത സംവിധാനങ്ങളും നിലച്ചു. പിന്നീട് മര്‍ക്കസിലെ പരിപാടികള്‍ അനിശ്ചിത കാലത്തേക്ക് നീട്ടിവച്ചു. അവസാന ദിനങ്ങളില്‍ പരിപാടിക്കെത്തിയവരെ ഒഴിപ്പിച്ചു. ഇവര്‍ ആശുപത്രികളിലും വീടുകളിലുമായി ക്വാറന്റൈനിലാണെന്നും മൗലാന സഅദ് പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ രേഖകളും മര്‍ക്കസിലുണ്ട്. നിലവില്‍ മര്‍ക്കസ് പോലീസ് പൂട്ടിയിരിക്കുകയാണ്. അത് തുറക്കണം. എല്ലാ ഭാരവാഹികളെയും വിളിച്ചുചേര്‍ക്കണം. ശേഷം എല്ലാ തെളിവുകളും പോലീസിന് കൈമാറുമെന്നും മര്‍ക്കസുമായി ബന്ധമുള്ളവര്‍ പറയുന്നു.

English summary
Will reply to notice when Markaz opens: Tablighi Jamaat chief to Delhi Police
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X