കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോട്ടോർ വാഹനങ്ങളിലെ ജിഎസ്ടി നിരക്ക് കുറക്കും; ആവശ്യം ധനമന്ത്രിയോട് ആവശ്യപ്പെടുമെന്ന് നിതിൻ ഗഡ്കരി!

Google Oneindia Malayalam News

ദില്ലി: ആഭ്യന്തര വിപണിയിൽ ഡിമാൻഡ് വർധിപ്പിക്കുന്നതിനായി വാഹനങ്ങളുടെ ജിഎസ്ടി നിരക്ക് താൽക്കാലികമായി കുറയ്ക്കാൻ ധനമന്ത്രി നിർമ്മല സീതാരാമിനോട് അഭ്യർത്ഥിക്കുമെന്ന് റോഡ് ഗതാഗത, ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. ഹൈബ്രിഡ് വാഹനങ്ങൾക്ക് ചില ഇളവുകൾ നൽകുന്നതിന് സർക്കാരിനോട് അഭ്യർത്ഥിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വീണ്ടും കോൺഗ്രസിനെ കുരുക്കിലാക്കി ശശി തരൂർ; 'ആർട്ടിക്കൾ 370 എല്ലാക്കാലത്തും നിലനിർത്തേണ്ടതില്ല!'
അമ്പത്തൊമ്പതാമത് സിയാം (SIAM) വാർഷിക കൺവെൻഷനിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നിങ്ങൾ എന്തിനെ കുറിച്ചാണ് സങ്കപ്പെടുന്നതെന്ന് സർക്കാറിനറിയാം. വ്യാവസായിക മാന്ദ്യത്തെ കുറിച്ച് സർക്കാരിനും ആശങ്കയുണ്ട്. മാന്ദ്യത്തിന് തൊഴിൽ സാധ്യതകളുമായും രാജ്യത്തിന്റെ വളർച്ചയുമായും ബന്ധമുണ്ട്. കേന്ദ്ര ധനകാര്യമന്ത്രി ഇതിനുള്ള പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

Nitin Gadkari

മോട്ടോർ വാഹന വിപണിയിൽ കഴിഞ്ഞ മാസം 20% ഇടിവാണ് സംഭവിച്ചതെന്ന് സിയാം (SIAM) പ്രതിനിധി രാജൻ വദേര പറഞ്ഞു. പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ കേന്ദജ്ര സർക്കാർ തയ്യാറാകുമോ എന്ന ആശങ്ക ഉപഭോക്താക്കളിൽ ഉണ്ട്. എന്നാൽ സർക്കാർ അത്തരം നടപടിയൊന്നും സ്വീകരിക്കില്ലെന്നും ഗഡ്കരി പറഞ്ഞു. പെട്രോൾ, ഡീസൽ വാഹനങ്ങൾ നിരോധിക്കാൻ പദ്ധതിയില്ലെന്ന് അദ്ദേഹം അറിയിച്ചു.
English summary
Will request the government to consider some incentives on hybrid vehicles says Nitin Gadkari
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X