കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്സഭ തിരഞ്ഞെടുപ്പ്: പഞ്ചാബില്‍ കോണ്‍ഗ്രസ് തോറ്റാല്‍ രാജിവെക്കുമെന്ന് അമരീന്ദര്‍ സിംഗ്

  • By S Swetha
Google Oneindia Malayalam News

ചണ്ഡിഗഡ്: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മികച്ച പ്രകടനം കാഴ്ച വെക്കാനായില്ലെങ്കില്‍ പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് താന്‍ രാജി വെക്കുമെന്ന് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ്.
''ലോക്സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് നിന്നും കോണ്‍ഗ്രസ് തുടച്ചെറിയപ്പെട്ടാല്‍ ഉത്തരവാദിത്വം ഏറ്റെടുത്ത് ഞാന്‍ രാജി വെക്കും.

ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്ഗോഡ്സെ പരാമർശം കത്തുന്നു; കമൽഹാസന് നേരെ ചീമുട്ടയേറ്, പ്രചാരണ പരിപാടികൾ മാറ്റിവയ്ക്കണമെന്ന് പോലീസ്

ജയപരാജയങ്ങളുടെ ഉത്തരവാദിത്വം പാര്‍ട്ടി എപ്പോഴും മന്ത്രിമാര്‍ക്കും എംഎല്‍എമാര്‍ക്കുമാണ് നല്‍കാറ്. സംസ്ഥാനത്ത് ഈ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഞാന്‍ തയ്യാറാണ്. അതേ സമയം ലോക്‌സഭ തിരഞ്ഞെടുപ്പിലെ എല്ലാ സീറ്റുകളും കോണ്‍ഗ്രസ് തൂത്തു വാരുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും അമരീന്ദര്‍ സിംഗ് കൂട്ടിച്ചേര്‍ത്തു.

amarindersingh-22

10 വര്‍ഷം നീണ്ട അകാലിദള്‍ ബിജെപി ഭരണത്തിന് ശേഷം 2017ലാണ് അമരീന്ദര്‍ സിംഗ് പഞ്ചാബ് മുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുന്നത്. നിയമസഭ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 117 സീറ്റുകളില്‍ 77 സീറ്റുകളില്‍ 38.5 ശതമാനം വോട്ട് ഷെയറോടെ കോണ്‍ഗ്രസ് വിജയിച്ചു. 2002 മുതല്‍ 2007 വരെയായിരുന്നു അമരീന്ദര്‍ സിംഗ് ആദ്യം മുഖ്യമന്ത്രിയായത്. മെയ് 19നാണ് പഞ്ചാബിലെ ലോക്‌സഭ തിരഞ്ഞെടുപ്പ്. മെയ് 23ന് വിധി പറയും.

English summary
Will resign if Congress face setback Punjab: Amarinder Singh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X