കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജമ്മു കശ്മീരിൽ മരുന്നിനും അവശ്യ വസ്തുുക്കൾക്കും ദൌർലഭ്യമില്ല, വാർത്തകൾ തള്ളി ഗവർണർ

ജമ്മു കശ്മീരിൽ മരുന്നിനും അവശ്യ വസ്തുുക്കൾക്കും ദൌർലഭ്യമില്ല, വാർത്തകൾ തള്ളി ഗവർണർ

Google Oneindia Malayalam News

ശ്രീനഗർ: ജമ്മുകശ്മീരിലെ സ്ഥിതിഗതികൾ ഉടൻ പഴയ രീതിയിലെത്തുമെന്ന് ജമ്മു കശ്മീർ ഗവർണർ സത്യപാൽ മാലിക്. കശ്മീരിൽ മരുന്നുകൾക്കും അവശ്യവസ്തുുക്കൾക്കും ദൌർലഭ്യമുണ്ടെന്ന വാർത്തകളും അദ്ദേഹം നിരസിച്ചു. താഴ്വരയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ നിരവധി ജീവൻ രക്ഷിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു. ജമ്മുകശ്മീരിൽ അക്രമത്തിൽ ജീവഹാനി ഉണ്ടായിട്ടില്ലെന്നും കഴിഞ്ഞ 10 ദിവസത്തിനിടെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കുകയും കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിക്കുകയും ചെയ്തതോടെ അക്രമസംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നുമാണ് ഗവർണറുടെ വാദം.

മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം; ബിജെപി നേതാവിനെതിരെ പരാതി, കേസെടുത്തു!മുഖ്യമന്ത്രിക്കെതിരായ ജാതി അധിക്ഷേപം; ബിജെപി നേതാവിനെതിരെ പരാതി, കേസെടുത്തു!

വാർത്താ വിനിമയ സംവിധാനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം നിരവധി ജീവൻ രക്ഷിക്കാൻ സാധിച്ചു. എന്ത് ഉപദ്രവമാണുണ്ടായത്? മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ആയിരുന്നെങ്കിൽ ഒരാഴ്ചക്കിടെ 50 പേരെങ്കിലും കൊല്ലപ്പെടുമായിരുന്നു വെന്നും അദ്ദേഹം പറയുന്നു. പത്ത് ദിവസമായി ടെലിഫോൺ ബന്ധമില്ല, എന്നാൽ ഉടൻ പുനസ്ഥാപിക്കുമെന്നും അദ്ദേഹം പറയുന്നു.

kashmir-governor-satya-pal-malik-15

കശ്മീരിൽ മരുന്നുകൾക്കോ അവശ്യവസ്തുുക്കൾക്കോ ദൌർലഭ്യമില്ല, ജനങ്ങൾക്കാവശ്യമായ അത്രയും വസ്തുുക്കൾ ശേഖരിച്ചിട്ടുണ്ടെന്നും ഗവർണർ അവകാശപ്പടുന്നു. ബലിപെരുന്നാളിന് പോലും പച്ചക്കറി, മുട്ട, പച്ചക്കറി എന്നിവ വീടുകൾ തോറും എത്തിച്ചിരുന്നു. ശനിയാഴ്ച അന്തരിച്ച കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലിക്ക് ആദരാജ്ഞലികൾ അർപ്പിക്കാൻ ദില്ലിയിലെത്തിയപ്പോഴായാണ് കശ്മീർ ഗവർണറുടെ പ്രതികരണം. കശ്മീരിന്റെ ഗവർണർ പദവി ഏറ്റെടുക്കാൻ കഴിഞ്ഞ വർഷം അരുൺ ജെയ്റ്റ്ലി മടിച്ചിരുന്നുവെന്നും സത്യപാൽ മാലിക് ചൂണ്ടിക്കാണിക്കുന്നു. ഇതോടെ അദ്ദേഹത്തിന്റെ നിർദേശ പ്രകാരമാണ് കശ്മീർ ഗവർണറായി അധികാരമേറ്റതെന്നും അത് ചരിത്രപരമായിരിക്കുമെന്ന് ജെയ്റ്റ്ലി പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേർത്തു.

English summary
Will restore everything soon, says Guv Satya Pal Malik on J&K situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X