കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിജെപിക്ക് എത്ര സീറ്റ് കിട്ടും, ആള്‍ക്കൂട്ട കൊലപാതകം, പ്രതിപക്ഷഐക്യം.. മോദി പ്രതികരിക്കുന്നു

Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തു വരുന്നു. നരേന്ദ്ര മോദി സര്‍ക്കാരിന്റെ നേട്ടങ്ങള്‍ എടുത്തുകാട്ടി ബിജെപി മറ്റൊരു തിരഞ്ഞെടുപ്പ് കൂടി നേരിടാന്‍ ഒരുങ്ങുകയാണ്. രാജ്യത്ത് കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ പലതരത്തിലുള്ള മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു. ഭരണനേട്ടങ്ങള്‍ ഒരുഭാഗത്ത് ബിജെപി വിവരിക്കുമ്പോള്‍ തന്നെ അടിച്ചുകൊല്ലല്‍ ഉള്‍പ്പെടെയുള്ള വിവാദ വിഷയങ്ങളും കുറവല്ല. ഈ സാഹചര്യത്തില്‍ ബിജെപിയുടെ തിരഞ്ഞെടുപ്പ് നോട്ടങ്ങള്‍ എങ്ങനെയാകും. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഇതുസംബന്ധിച്ച് വിശദമാക്കുന്നു. പ്രതിപക്ഷ നിരയില്‍ ഐക്യം വരുന്നതില്‍ ബിജെപിക്ക് ആശങ്കയുണ്ടോ? പ്രധാനവിഷയങ്ങളിലെ മോദിയുടെ പ്രതികരണങ്ങള്‍ ഇങ്ങനെ....

 ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും

ബിജെപിക്ക് എത്ര സീറ്റ് ലഭിക്കും

2014ല്‍ ബിജെപി നേടിയതിനേക്കാള്‍ കൂടുതല്‍ സീറ്റുകള്‍ 2019ല്‍ നേടുമെന്ന് നരേന്ദ്ര മോദി പ്രതികരിച്ചു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ ഇമെയില്‍ അഭിമുഖത്തിലാണ് മോദി ഇങ്ങനെ പ്രതികരിച്ചത്. ബിജെപി ഇന്നുവരെ നേടിയതില്‍ ഏറ്റവും കൂടുതല്‍ സീറ്റുകളായിരിക്കും അടുത്ത തിരഞ്ഞെടുപ്പില്‍ ലഭിക്കുകയെന്ന് മോദി പറഞ്ഞു.

പ്രതിപക്ഷ ഐക്യത്തെ കുറിച്ച്

പ്രതിപക്ഷ ഐക്യത്തെ കുറിച്ച്

പ്രതിപക്ഷനിരയില്‍ കാണുന്ന ഐക്യത്തെ കുറിച്ചും മോദിയോട് ചോദ്യമുന്നയിച്ചു. എന്നാല്‍ അത്തരം ഐക്യശ്രമങ്ങള്‍ വിജയിക്കാന്‍ പോകുന്നില്ലെന്ന് മോദി പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടത് കേന്ദ്രത്തില്‍ ശക്തമായ സര്‍ക്കാരാണ്. അത്തരം സര്‍ക്കാര്‍ വന്നാല്‍ മാത്രമേ രാജ്യത്തിന് മുന്നോട്ട് പോകാന്‍ സാധിക്കൂവെന്നും മോദി പ്രതികരിച്ചു.

ആള്‍ക്കൂട്ട കൊലപാതകം കുറ്റകൃത്യം

ആള്‍ക്കൂട്ട കൊലപാതകം കുറ്റകൃത്യം

ആള്‍ക്കൂട്ട അടിച്ചുകൊല്ലലുകള്‍ ഒരിക്കലും അംഗീകരിക്കാനാകില്ല. അത് കുറ്റകൃത്യമാണ്. എന്തിന്റെ പേരിലാണെങ്കിലും ഇത്തരം സംഭവങ്ങള്‍ നടക്കാന്‍ പാടില്ലാത്തതാണ്. മാന്യമായ ബിസിനസുകള്‍ സംരക്ഷിക്കും. അഴിമതി തടയുമെന്നും മോദി വ്യക്തമാക്കി.

വിവാദമായ പൗരത്വ രജിസ്റ്റര്‍

വിവാദമായ പൗരത്വ രജിസ്റ്റര്‍

അസമിലെ വിവാദമായ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും മോദി പ്രതികരിച്ചു. സര്‍ക്കാര്‍ ഇതുസംബന്ധിച്ച് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയിരുന്നു. വാഗ്ദാനം നിറവേറ്റും. ദേശീയ പൗരത്വ രജിസ്റ്റര്‍ അപ്‌ഡേഷന്‍ പൂര്‍ണമാക്കുമെന്നും മോദി വ്യക്തമാക്കി.

വിശാല സഖ്യത്തിലുള്ളവരെ പറ്റി

വിശാല സഖ്യത്തിലുള്ളവരെ പറ്റി

നിരാശരായ ഒരുകൂട്ടം പാര്‍ട്ടികളാണ് വിശാല സഖ്യത്തിലുള്ളത്. അത്തരം സഖ്യങ്ങള്‍ മുന്നോട്ട് പോകില്ല. വിജയം കാണില്ല. വികസനം, അതിവേഗ വികസനം, എല്ലാവര്‍ക്കും വികസനം എന്ന മുദ്രാവാക്യത്തിലൂന്നിയായിരിക്കും അടുത്ത തിരഞ്ഞെടുപ്പ് നേരിടുകയെന്നും മോദി പറഞ്ഞു.

കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു

കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുന്നു

അസമിലെ പൗരത്വ രജിസ്റ്റര്‍ സംബന്ധിച്ചും മോദി നിലപാടുകള്‍ വിശദമാക്കി. കോണ്‍ഗ്രസ് രാഷ്ട്രീയം കളിക്കുകയാണ്. അവരുടെ സര്‍ക്കാര്‍ 1972ലും 1982ലുമായി തയ്യാറാക്കിയ പട്ടികയുടെ തുടര്‍ നടപടികളാണ് ഇപ്പോള്‍ സ്വീകരിക്കുന്നത്. ഇതുവരെ നടപടി സ്വീകരിക്കാതെ കോണ്‍ഗ്രസ് കുറ്റകരമായ മൗനം പാലിക്കുകയായിരുന്നുവെന്നും മോദി പറഞ്ഞു.

പശുവിന്റെ പേരില്‍

പശുവിന്റെ പേരില്‍

പശുവിന്റെ പേരിലുള്ള അടിച്ചുകൊല്ലല്‍ ഒരിക്കലും അംഗീകരിക്കില്ല. അത് കുറ്റകൃത്യമാണ്. നിയമം ഉയര്‍ത്തിപ്പിടിക്കുന്ന സര്‍ക്കാരാണ് തങ്ങളുടേത്. പൗരന്‍മാരുടെ ജീവനും സ്വാതന്ത്ര്യവും സംരക്ഷിക്കും. ഒരാള്‍ക്കും നിയമം കൈയ്യിലെടുക്കാന്‍ അധികാരമില്ലെന്നും നരേന്ദ്ര മോദി വിശദമാക്കി.

 ദേശതാല്‍പ്പര്യത്തിന് തുരങ്കം

ദേശതാല്‍പ്പര്യത്തിന് തുരങ്കം

റാഫേല്‍ വിമാന ഇടപാടില്‍ അഴിമതി ആരോപിക്കുന്നത് കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പാണ്. സര്‍ക്കാരും സര്‍ക്കാരും തമ്മിലുള്ള ഇടപാടാണ്. സുതാര്യമായിട്ടാണ് എല്ലാ കാര്യങ്ങളും നടന്നിരിക്കുന്നത്. ദേശതാല്‍പ്പര്യത്തിന് തുരങ്കം വയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കോണ്‍ഗ്രസ് പ്രചാരണം നടത്തുന്നതെന്നും മോദി പറഞ്ഞു.

 പുതിയ ജോലികള്‍ എവിടെ

പുതിയ ജോലികള്‍ എവിടെ

പുതിയ ജോലികള്‍ സൃഷ്ടിച്ചില്ലെന്ന ആരോപണം ശരിയല്ല. കഴിഞ്ഞ സപ്തംബറിനും ഇക്കഴിഞ്ഞ ഏപ്രിലിനുമിടയില്‍ മാത്രം 45 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടു. കഴിഞ്ഞ വര്‍ഷം 70 ലക്ഷം ജോലികള്‍ സൃഷ്ടിച്ചുവെന്ന ഇപിഎഫ്ഒയുടെ രേഖകളില്‍ വ്യക്തമാക്കുന്നു. വിനോദസഞ്ചാര മേഖലയില്‍ വന്‍ വളര്‍ച്ചയുണ്ടായെന്നും മോദി പറയുന്നു.

വായ്പാ പദ്ധതികള്‍

വായ്പാ പദ്ധതികള്‍

മുദ്ര വായ്പാ പദ്ധതി പ്രകാരം കോടികളാണ് വിതരണം ചെയ്തത്. പുതിയ സംരഭങ്ങള്‍ ഒട്ടേറെ യുവജനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നിര്‍മാണ മേഖലയും സജീവമാണ്. ഈ മേഖലകളിലെല്ലാം പുതിയ ജോലികള്‍ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. മറിച്ചുള്ള ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും മോദി പ്രതികരിച്ചു.

പ്രതിപക്ഷ നീക്കം

പ്രതിപക്ഷ നീക്കം

പ്രതിപക്ഷ ഐക്യവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പിന് ഒരുങ്ങിക്കഴിഞ്ഞ വേളയിലാണ് മോദി തന്റെ നിലപാടുകള്‍ വിശദമാക്കിയത്. കോണ്‍ഗ്രസിന്റെ ഒരുക്കം തെല്ലും ഭയപ്പെടുത്തുന്നില്ലെന്നും മോദിയുടെ പ്രതികരണത്തില്‍ നിന്ന് വ്യക്തമാകുന്നു. മാത്രമല്ല, പ്രതിപക്ഷത്ത് വ്യത്യസ്ത വീക്ഷണമുള്ള നേതാക്കളായതിനാല്‍ ഐക്യം സാധ്യമാകില്ലെന്നാണ് ബിജെപിയുടെ നിലപാട്.

മോഹന്‍ലാലിനെതിരെ 'തോക്ക്' ചൂണ്ടിയ അലന്‍സിയര്‍ പെട്ടു; ആര്‍ക്കെതിരെ? എന്തിന് വേണ്ടി? നടപടി വരുന്നുമോഹന്‍ലാലിനെതിരെ 'തോക്ക്' ചൂണ്ടിയ അലന്‍സിയര്‍ പെട്ടു; ആര്‍ക്കെതിരെ? എന്തിന് വേണ്ടി? നടപടി വരുന്നു

English summary
Will return in 2019 with bigger numbers, says PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X