കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മൻ കി ബാത്ത് ഇനി തിരഞ്ഞെടുപ്പിന് ശേഷം; നിങ്ങളോട് സംസാരിക്കാനായി തിരികെ വരുമെന്ന് പ്രധാനമന്ത്രി

Google Oneindia Malayalam News

ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വീണ്ടും അധികാരത്തിലെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നിലവിലെ സർക്കാരിന്റെ അവസാന മൻ കി ബാത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങളുടെ ആശീർവാദത്തോടെ തിരഞ്ഞെടുപ്പിന് ശേഷം തിരിച്ച് വരുമെന്നും മെയ് മാസത്തിൽ മൻ കി ബാത്തിലൂടെ ജനങ്ങളെ വീണ്ടും അഭിസംബോധന ചെയ്യുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു.

ജനാധിപത്യ മര്യാദകളെ ആദരിക്കുന്നതുകൊണ്ട് മേയ് മാസം അവസാനം വരെ മൻ കി ബാത്ത് ഉണ്ടാകില്ല. ഇനി തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരിക്കും. താനും മത്സരരംഗത്തുണ്ടാകും മെയ് മാസത്തിലെ അവസാനത്തെ ഞായറാഴ്ച വീണ്ടും തിരിച്ചെത്തി മൻ കീ ബാത്ത് തുടരുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

pm

പുൽവാമയിലുണ്ടായ ഭീകാരാക്രമണത്തിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് പ്രധാനമന്ത്രി ആദരമർപ്പിച്ചു. രാജ്യത്തെ ജനങ്ങൾ ക്ഷുഭിതരാണെന്നും അവർ വേദനിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. മത-രാഷ്ട്രീയ ചിന്തകൾ മാറ്റിവെച്ച് രാജ്യം സൈന്യത്തിനൊപ്പം നിൽക്കണമെന്ന് മൻ കി ബാത്തിൽ പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പുൽവാമ ഭീകരാക്രമണത്തിൽ സൈന്യം അവരുടെ ഭാഷയിൽ മറുപടി നൽകുമെന്ന് പ്രധാനമന്ത്രിപറഞ്ഞു. ജവാൻമാരുടെ ജീവത്യാഗം ഭീകരാക്രമണം തുടച്ചു നീക്കാൻ രാജ്യത്തെ പ്രേരിപ്പിക്കുന്നതാണ്. ഭീകര സംഘടനകളുടെ താവളം ഇല്ലാതാക്കാൻ സൈന്യം ശ്രമം തുടങ്ങിയെന്നും അദ്ദേഹം വ്യക്തമാക്കി. വീരമൃത്യു വരിച്ച സൈനീകരുടെ സ്മരണയ്ക്കായാണ് യുദ്ധ സ്മാരകത്തിന്റെ ഉദ്ഘാടനം തിങ്കളാഴ്ച നടക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

പ്രിയങ്കയ്ക്ക് പിന്നാലെ റോബർട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്? കേസുകൾ തീർന്നാൽ പൊതുരംഗത്തേയ്ക്ക്പ്രിയങ്കയ്ക്ക് പിന്നാലെ റോബർട്ട് വാദ്രയും രാഷ്ട്രീയത്തിലേക്ക്? കേസുകൾ തീർന്നാൽ പൊതുരംഗത്തേയ്ക്ക്

English summary
Will Return in May to Speak to You, Says PM Modi in Last Mann ki Baat Before Elections
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X