കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികളോട് മാന്യമായി പെരുമാറികോളു, കാത്തിരിക്കുന്നത് വമ്പന്‍ സമ്മാനമാണ്

  • By Siniya
Google Oneindia Malayalam News

ദില്ലി: ഇനി മുതല്‍ പെണ്‍കുട്ടികളോട് മാന്യമായി പെരുമാറികോളു, മാന്യമായി പെരുമാറുന്ന ആണ്‍കുട്ടികള്‍ക്ക് വമ്പന്‍ സമ്മാനം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്. കേന്ദ്ര മന്ത്രി മേനകാ ഗാന്ധിയാണ് ഇക്കാര്യം അറിയിച്ചത്. സമ്മാനം നല്‍കുന്ന കാര്യം കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയിലാണെന്നും ഇതിനായി പദ്ധതികള്‍ തയാറാക്കി വരികയാണെന്നും അവര്‍ വ്യക്തമാക്കി.

സുരാജ് കുണ്ഡ് മാനവ് രചനാ യൂണിവേഴ്‌സിറ്റിയില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത സംസാരിക്കുകയായിരുന്നു. സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ കൂടി വരുന്ന സാഹചര്യത്തിലാണ് ഇത്തരം തീരുമാനം. ഇതുമായി ബന്ധപ്പെട്ട് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങളില്‍ പോലീസ് സഹായം ഉടന്‍ ലഭ്യമാക്കുന്നതിനും പദ്ധതിയിടുന്നുണ്ട്.

molestation

ഇതിനായി സ്ത്രീകളുടെ മൊബൈല്‍ ഫോണുകളെ പോലീസുമായി ബന്ധപ്പെടുത്തി മുന്നറിയിപ്പ് സംവിധാനം ഒരുക്കാനും സര്‍ക്കാരിന് തീരുമാനമുണ്ടെന്ന് മന്ത്രി അറിയിച്ചു.

ഇതേ സമയം ഗാര്‍ഹിക പീഡനങ്ങള്‍ തടയാന്‍ പെണ്‍കുട്ടികള്‍ക്ക് അവരുടെ പഠനത്തിന് ഒപ്പം തന്നെ പരിശീലനം നല്‍കും. ഒപ്പം സ്വയം രക്ഷ വിദ്യകള്‍ സ്ത്രീകള്‍ പഠിക്കേണ്ടതിന്റെ പ്രാധാന്യം കാണിച്ച് ലോക വനിതാ ദിനമായ മാര്‍ച്ച് എട്ടു വരെ പ്രത്യേക ക്യാംപെയ്ന്‍ നടത്തുമെന്നും മന്ത്രി അറിയിച്ചു.

English summary
Will reward schoolboys for behaving good with girls,': Maneka Gandhi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X