Get Updates
Get notified of breaking news, exclusive insights, and must-see stories!

പറിച്ചെറിഞ്ഞിട്ടും പോകാത്ത 'തോഴി'... തമിഴകത്തിന്റെ 'ചിന്നമ്മ' ആകാന്‍ ശശികല; സ്വത്തുക്കളും തോഴിക്കോ?

സ്വന്തം ഭര്‍ത്താവ് നടരാജന്‍ ജയലളിതയ്ക്ക് അനഭിമതനായപ്പോള്‍ ആ ബന്ധം പോലും ഉപേക്ഷിച്ച് കൂടെ നിന്ന ആളാണ് ശശികല

ചെന്നൈ: ജയലളിത മരിച്ച് ശരീരത്തിലെ ചൂടാറും മുമ്പ് തന്നെ പനീര്‍ശെല്‍വം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. ജയലളിതയ്ക്ക് മുന്നില്‍ കുമ്പിട്ടുവണങ്ങുന്ന പനീര്‍ശെല്‍വം തന്നെ.

എന്നാല്‍ ജയലളിതയുടെ ശവസംസ്‌കാര ചടങ്ങുകളില്‍ പനീര്‍ശെല്‍വത്തിനോ മറ്റുള്ളവര്‍ക്കോ വലിയ റോളൊന്നും ഉണ്ടായിരുന്നില്ല. എല്ലാത്തിനും മുന്നില്‍ തോഴി ശശികല തന്നെ.

ജയയെ അമ്മ എന്ന് വിളിച്ചിരുന്ന തമിഴ് മക്കള്‍ ശശികലയെ 'ചിന്നമ്മ' എന്ന് വിളിച്ചു. ആ ചിന്നമ്മ തന്നെ ഇനി തമിഴകത്തിന്റെ പുതിയ 'അമ്മ' ആയി മാറുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സംശയിക്കുന്നത്. അത്രയേറെ ശക്തയാണ് ശശികല. രണ്ട് തവണ പറിച്ചെറിഞ്ഞിട്ടും പൂര്‍വ്വാധികം ശക്തിയോടെ ജയലളിതയുടെ ജീവിതത്തിലേക്ക് തിരിച്ചുവന്ന ആള്‍.

ശശികല

ശശികല

തിരുവരൂര്‍ ജില്ലയിലെ മണ്ണാര്‍കുടി സ്വദേശിനിയാണ് ശശികല. സാധാരണ ജീവിതത്തില്‍ നിന്ന് തുടങ്ങി തമിഴകത്തെ ഏറ്റവും ശക്തയായ സ്ത്രീയുടെ സന്തത സഹചാരിയായിമാറി അവര്‍ പിന്നീട്.

ഭര്‍ത്താവ്

ഭര്‍ത്താവ്

നടരാജന്‍ ആയിരുന്നു ശശികലയുടെ ഭര്‍ത്താവ്. എംജിആര്‍ മുഖ്യമന്ത്രിയായപ്പോള്‍ പബ്ലിക് റിലേഷന്‍സ് ഓഫീസറായ നടരാജനെ വിവാഹം കഴിച്ചാണ് ശശികല ചെന്നൈയില്‍ എത്തുന്നത്. അത് വഴി തന്നെയാണ് ജയലളിതയുമായുള്ള ബന്ധം തുടങ്ങുന്നത്.

വീഡിയോ പാര്‍ലര്‍

വീഡിയോ പാര്‍ലര്‍

ചെന്നൈയില്‍ ഒരു വീഡിയോ പാര്‍ലര്‍ നടത്തുകയായിരുന്നു ശശികല ഇക്കാലത്ത്. ചന്ദ്രലേഖയെന്ന ഐഎഎസ് ഉദ്യോഗസ്ഥ നടരാജന്റെ ആവശ്യപ്രകാരം ജയലളിതയ്ക്ക് ശശികലയെ പരിചപ്പെടുത്തി. അന്ന് എഐഎഡിഎംകെയുടെ പ്രചാരണ വിഭാഗം മേധാവിയായിരുന്നു ശശികല. ശശികല ചെന്നൈയിലെ ഒറ്റമുറിവീട്ടിലായിരുന്നു താമസം.

ചാരവനിത

ചാരവനിത

ജയയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എംജിആര്‍ നിയോഗിച്ച ചാര വനിത എന്ന രീതിയില്‍ ആയികുന്നു ശശികലയെ കുറിച്ച് ആദ്യം ചില കോണുകളില്‍ നിന്ന് ആക്ഷേപം ഉയര്‍ന്നത്. എന്നാല്‍ ആ ശശികല തന്നെ പിന്നീട് ജയയുടെ ഉറ്റ തോഴിയായി.

വേദനിലയം

വേദനിലയം

1980 കളില്‍ ആണ് ജയലളിത പോയസ് ഗാര്‍ഡനിലെ തന്റെ വേദനിലയം എന്ന വീട്ടിലേക്ക് താമസം മാറുന്നത്. അന്ന് മുതല്‍ മണ്ണാര്‍കുടിയിലെ ശശികലയുടെ കുടുംബം പോയസ് ഗാര്‍ഡനിലെത്തി. പിന്നീടാണ് തമിഴകം ശശികലയുടെ തനിനിറം കണ്ടത്.

മണ്ണാര്‍കുടി മാഫിയ

മണ്ണാര്‍കുടി മാഫിയ

പിന്നീട് മണ്ണാര്‍കുടി മാഫിയ എന്നാണ് ശശികലയുടെ കുടുംബം അറിയപ്പെട്ടത്. നാല് സഹോദരങ്ങളും ഒരു സഹോദരിയും അടങ്ങിയ കുടുംബം. തമിഴകത്ത് എന്തും ഏതും നടത്താന്‍ കെല്‍പുള്ള കുടുംബം.

മുഖ്യമന്ത്രി

മുഖ്യമന്ത്രി

1991 ല്‍ ആണ് ജയലളിത മുഖ്യമന്ത്രിക്കസേരയില്‍ എത്തുന്നത്. അപ്പോഴേക്കും പോയസ് ഗാര്‍ഡനിലെ ശക്തി കേന്ദ്രം ശശികലയായി മാറിയിരുന്നു. ഭരണം മുഴുവന്‍ ശശികലയുടെ നേതൃത്വത്തില്‍ മണ്ണാര്‍കുടി മാഫിയയുടെ കാല്‍ക്കീഴില്‍. തമിഴകം അഴിമതിയുടെ കൂത്തരങ്ങായി മാറി.

ചോദ്യം ചെയ്യാന്‍

ചോദ്യം ചെയ്യാന്‍

ശശികലയോട് പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍ ചോദ്യം ചെയ്തവരെല്ലാം പാര്‍ട്ടിയ്ക്ക് പുറത്തായി. അതോടെ ശശികലയുടെ അപ്രമാദിത്തമായി തമിഴകത്ത്. ജയലളിത എല്ലാം വകവച്ചുകൊടുക്കുകയും ചെയ്തു.

പുറത്താക്കി

പുറത്താക്കി

1996 ല്‍ അധികാരം നഷ്ടപ്പെട്ട ജയലളിത അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ടു. തനിക്ക് പേരുദോഷം ഉണ്ടാക്കിയ തോഴിയെ നിര്‍ദാക്ഷിണ്യം പാര്‍ട്ടിയില്‍ നിന്നും ജീവിതത്തില്‍ നിന്നും ജയലളിത പുറത്താക്കി.

പറിച്ചെറിഞ്ഞാലും

പറിച്ചെറിഞ്ഞാലും

എന്നാല്‍ ജയലളിതയെ വിട്ടുപോകാന്‍ ശശികല തയ്യാറായില്ല. മാപ്പ് പറഞ്ഞ് അവര്‍ വീണ്ടും തിരിച്ചെത്തി. തോഴിയെ പൂര്‍ണമനസ്സോടെ ജയ സ്വീകരിക്കുകയും ചെയ്തു.

വീണ്ടും

വീണ്ടും

2011 ല്‍ അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ ജയലളിതയ്ക്ക് കാര്യങ്ങളെ കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരുന്നു. ശശികലയെ അടുപ്പിക്കാതെ, ജയ വീണ്ടും പുറത്താക്കി. എന്നാല്‍ അതിലും വേഗത്തില്‍ അവര്‍ തിരിച്ചെത്തി.

വിശ്വാസ്യത

വിശ്വാസ്യത

വിശ്വാസ്യതയായിരുന്നു ശശികലയുടെ മുഖമുദ്ര. രണ്ട് തവണ പുറത്താക്കിയപ്പോഴും ജയലളിതയെ തള്ളിപ്പറയാനോ ഒറ്റു കൊടുക്കാനോ അവര്‍ ഒരിക്കലും തയ്യാറായില്ല. ഒരു സമ്മര്‍ദ്ദത്തിനും വഴങ്ങാതെ 'അമ്മയുടെ' വിശ്വസ്ത തോഴിയായി അവര്‍ നിലകൊണ്ടു. ഇത് തന്നെയായിരുന്നു ജയലളിതയുടെ ദൗര്‍ബല്യവും.

മരണം

മരണം

ജയലളിത ജീവിതത്തോട് വിടപറഞ്ഞപ്പോള്‍ ശശികല കൂടുതല്‍ ശക്തയായ കാഴ്ചയാണ് കണ്ടത്. മൃതദേഹത്തോടൊപ്പം ആദ്യാവസാനം ശശികല മാത്രം. മുഖ്യമന്ത്രി പനീര്‍ശെല്‍വത്തിനോ തമ്പിദുരൈയ്‌ക്കോ നല്‍കാത്ത പ്രാമുഖ്യം ജയ ടിവി പോലും ശശികലയ്ക്ക് നല്‍കി.

തീരുമാനങ്ങള്‍

തീരുമാനങ്ങള്‍

ജയലളിതയുടെ മരണത്തിന് ശേഷം ശവസംസ്‌കാരം അടക്കമുള്ള എല്ലാ കാര്യങ്ങളും തീരുമാനിച്ചത് ശശികലയാണെന്നാണ് ചെന്നൈയില്‍ നിന്നുള്ള വിവരങ്ങള്‍. അക്കാര്യങ്ങളിലൊന്നും തന്നെ പനീര്‍ശെല്‍വം അടക്കമുള്ളവര്‍ക്ക് ഒരു റോളും ഉണ്ടായിരുന്നില്ലത്രെ.

വില്‍പത്രം

വില്‍പത്രം

മരണത്തിന് മുമ്പ് തന്നെ ജയലളിത തന്റെ വില്‍പത്രം തയ്യാറാക്കിയിരുന്നു എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. സ്വത്തുക്കള്‍ മുഴുവന്‍ ശശികലയ്ക്ക് നല്‍കുന്നതാണ് ആ വില്‍പത്രം എന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്.

ചിന്നമ്മ

ചിന്നമ്മ

ജയലളിതയുടെ നിഴലായിരുന്നു ശശികല. ജയലളിതെ 'അമ്മ' എന്ന് വിളിച്ചപ്പോള്‍ തമിഴകം ശശികലയെ 'ചിന്നമ്മ' എന്ന് വിളിച്ചു. ഇനി അധികാരവും ചിന്നമ്മ കൈയ്യേറുമോ?

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+