കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അനധികൃത കുടിയേറ്റക്കാരെയും സംരക്ഷിക്കുന്നവരെയും നാടു കടത്തുമെന്ന് ദിലീപ് ഘോഷ്, മറുപടി ഇങ്ങനെ

Google Oneindia Malayalam News

Recommended Video

cmsvideo
Dilip Ghosh Statement : മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ നാട് കടത്തും | Oneindia Malayalam

കൊല്‍ക്കത്ത: പൗരത്വ നിയമത്തില്‍ വീണ്ടും പ്രകോപനപരമായ പ്രസ്താവനയുമായി ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ്. അനധികൃത കുടിയേറ്റക്കാരെയും അവരെ സംരക്ഷിക്കുന്നവരെയും ബംഗ്ലാദേശിലേക്ക് പറഞ്ഞയക്കുമെന്നാണ് ദിലീപ് ഘോഷിന്റെ പ്രസ്താവന. അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനെ ലക്ഷ്യമിട്ടായിരുന്നു പ്രസ്താവന. ഹിന്ദുക്കള്‍ ബംഗ്ലാദേശില്‍ നിന്ന് പലായനം ചെയ്യുകയാണെന്ന് ഘോഷ് പറഞ്ഞു.

1

എന്തുകൊണ്ടാണ് മതപരമായി പീഡനം നേരിട്ട ഹിന്ദുക്കള്‍ക്ക് പൗരത്വം നല്‍കുന്നതിനെ മമതാ ബാനര്‍ജി എതിര്‍ക്കുന്നത്. ഒരു വശത്ത് അനധികൃത കുടിയേറ്റക്കാര്‍ നമ്മുടെ രാജ്യത്തെ ജനങ്ങള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന ആനുകൂല്യങ്ങള്‍ നേടിയെടുക്കുകയാണ്. ഇതിന് എല്ലാവിധ സൗകര്യവും ഒരുക്കുന്നത് തൃണമൂല്‍ കോണ്‍ഗ്രസും ഇടതുപക്ഷവുമാണ്. ഒരു കോടിയോളം വരുന്ന അനധികൃത കുടിയേറ്റക്കാരെ ഒരുകാരണവശാലും ബംഗാളില്‍ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് ദിലീപ് ഘോഷ് പറഞ്ഞു.

ബംഗ്ലാദേശികള്‍ ഹിന്ദുക്കളെ ജീവിക്കാന്‍ അവര്‍ അനുവദിക്കുന്നില്ല. അതുകൊണ്ട് അവര്‍ക്ക് ഇവിടെ ജീവിക്കാന്‍ യാതൊരു അവകാശവുമില്ല. ആരൊക്കെ ഈ നുഴഞ്ഞുകയറ്റക്കാര്‍ക്കൊപ്പം നില്‍ക്കുന്നുവോ, അവരെയെല്ലാം ഞങ്ങള്‍ അവരുടെ ആദര്‍ശത്തിനൊപ്പം നാടുകടത്തുമെന്നും ദിലീപ് ഘോഷ് പറഞ്ഞു. അതേസമയം പ്രസ്താവനയ്‌ക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തി. ദിലീപ് ഘോഷ് തൃണമൂലിന്റെ ലക്ഷ്മി ദേവിയാണ്. അദ്ദേഹം പറയുന്ന കാര്യങ്ങള്‍ പാര്‍ട്ടിക്ക് കൂടുതല്‍ ഗുണകരമാകുകയാണെന്നും വിദ്യാഭ്യാസ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജി പറഞ്ഞു.

ദിലീപ് ഘോഷ് ഉച്ചത്തില്‍ പലതും പറഞ്ഞ് കൊണ്ടിരിക്കും. ഇത്തരം വെറുപ്പ് നിറഞ്ഞ പ്രസംഗം മാത്രമാണ് അദ്ദേഹത്തിന്റെ കൈവശമുള്ളത്. മറ്റൊന്നും പറയാന്‍ അദ്ദേഹത്തിനില്ല. പ്രസ്താവനയില്‍ അദ്ദേഹത്തിന് നാണക്കേട് തോന്നേണ്ടതാണെന്നും തപസ് റോയ് പറഞ്ഞു. നേരത്തെ പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്നവരെ പട്ടിയെ പോലെ വെടിവെച്ച് കൊല്ലണമെന്ന് ദിലീപ് ഘോഷ് പറഞ്ഞത് വിവാദത്തിലായിരുന്നു. ബിജെപി പിന്നീട് ഈ പ്രസ്താവനയെ തള്ളിയിരുന്നു.

അദ്‌നാന്‍ സമി, തസ്ലീമ നസ്രിന്‍ ഇവരൊക്കെ പൗരത്വം ലഭിച്ച മുസ്ലീങ്ങളല്ലേ... സിഎഎ ഉദാഹരണവുമായി ധനമന്ത്രിഅദ്‌നാന്‍ സമി, തസ്ലീമ നസ്രിന്‍ ഇവരൊക്കെ പൗരത്വം ലഭിച്ച മുസ്ലീങ്ങളല്ലേ... സിഎഎ ഉദാഹരണവുമായി ധനമന്ത്രി

English summary
will sent back infiltrators and their supporters says dilip ghosh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X