സോണിയ ഗാന്ധി തിങ്കളാഴ്ച അധ്യക്ഷ പദവി ഒഴിയുമെന്ന് അഭ്യൂഹം... നിഷേധിച്ച് നേതാക്കള്‍

ദില്ലി: കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ പദവി സോണിയ ഗാന്ധി തിങ്കളാഴ്ച ഒഴിയുമെന്ന് അഭ്യൂഹം. പ്രവര്‍ത്തക സമിതി യോഗം തിങ്കളാഴ്ച വിളിച്ചുചേര്‍ത്തിട്ടുണ്ട്. ഈ യോഗത്തില്‍ പദവി ഒഴിയുമെന്നാണ് വിവരം. 23 മുതിര്‍ന്ന നേതാക്കള്‍ സ്ഥിരം അധ്യക്ഷന്‍ വേണമെന്ന് ആവശ്യപ്പെട്ടും പാര്‍ട്ടിയിലെ പാളിച്ചകള്‍ ചൂണ്ടിക്കാട്ടിയും സോണിയ ഗാന്ധിക്ക് കത്തയച്ചിരുന്നു. ഈ കത്തിന് പ്രതികരിച്ച് സോണിയ ഗാന്ധി പദവി ഒഴിയാന്‍ സന്നദ്ധത അറിയിച്ചുവെന്നാണ് ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തത്.

S

എന്നാല്‍ ഈ വാര്‍ത്ത കോണ്‍ഗ്രസ് ദേശീയ വക്താവ് രണ്‍ദീപ് സുര്‍ജേവാല നിഷേധിച്ചു. മറ്റൊരു നേതാവ് സഞ്ജയ് നിരുപമും വാര്‍ത്തയുടെ ആധികാരികത ചോദ്യം ചെയ്തു. എന്തിനാണ് സോണിയ ഗാന്ധി രാജിവയ്ക്കുന്നത് എന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാഹുല്‍ ഗാന്ധി അധ്യക്ഷ പദവി ഒഴിഞ്ഞില്ലേ. ഇനി സോണിയ ഗാന്ധി എന്തിന് ഒഴിയണമെന്നും സഞ്ജയ് നിരുപം ചോദിച്ചു.

അതേസമയം, കോണ്‍ഗ്രസ് അധ്യക്ഷ പദവി ഗാന്ധി കുടുംബത്തിലുള്ളവര്‍ തന്നെ വഹിക്കണമെന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ ആവശ്യപ്പെട്ടു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങും ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് സിങ് ബാഗേലും പുതുച്ചേരി മുഖ്യമന്ത്രി നാരായണ സ്വാമിയും ഈ നിലപാട് സ്വീകരിച്ചു.

തിങ്കളാഴ്ചയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ചേരുന്നത്. നേതാക്കള്‍ അയച്ച കത്തിനെ തുടര്‍ന്നാണ് പ്രവര്‍ത്തക സമിതി യോഗം വിളിച്ചത് എന്നാണ് വിവരം. നേതാക്കളുടെ കത്തില്‍ ഉന്നയിച്ച സംഘടനാ വിഷയങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്യും. താന്‍ ഒഴിയാന്‍ ആഗ്രഹിക്കുന്നുവെന്നും പുതിയ നേതാവിനെ കണ്ടെത്തണമെന്നും തിങ്കളാഴ്ചത്തെ യോഗത്തില്‍ സോണിയ വ്യക്തമാക്കിയേക്കുമെന്നാണ് ചില ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍.

പുതിയ അധ്യക്ഷന്റെ കാര്യത്തില്‍ കഴിഞ്ഞദിവസം ഗുലാം നബി ആസാദുമായി സോണിയ ഗന്ധി ഫോണില്‍ സംസാരിച്ചിരുന്നുവത്രെ. രാജ്യസഭയിലെ പ്രതിപക്ഷ നേതാവാണ് ആസാദ്. പാര്‍ട്ടിയുടെ സംഘടന തലത്തില്‍ അഴിച്ചുപണി വേണമെന്നാണ് ശശി തരൂര്‍ ഉള്‍പ്പെടെയുള്ള പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ അയച്ച കത്തില്‍ സോണിയ ഗാന്ധിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇനിയും കോണ്‍ഗ്രസ് ദുര്‍ബലമായാല്‍ ബിജെപി ശക്തിപ്പെടുമെന്നും നേതാക്കള്‍ ഉണര്‍ത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+