Get Updates
Get notified of breaking news, exclusive insights, and must-see stories!

എടിഎം വഴി ഇനി 20, 50 രൂപ നോട്ടുകളും, ചില്ലറ ക്ഷാമത്തിന് പരിഹാരം

രാജ്യത്തുണ്ടായ ചില്ലറ പ്രതിസന്ധി പരിഹരിക്കുന്നതിനായി എടിഎമ്മുകള്‍ വഴി 20 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

മുംബൈ : നോട്ട് നിരോധനത്തിനു പിന്നാലെ രാജ്യത്തുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് വേണ്ട നടപടികളെല്ലാം തന്നെ സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്.എങ്കിലും പ്രശ്‌നങ്ങള്‍ അവസാനിക്കുന്നില്ല. നോട്ട് നിരോധനത്തിനു പിന്നാലെ പുതിയ 2000 രൂപ പുറത്തിറക്കിയെങ്കിലും ചില്ലറക്ഷാമം വലിയ പ്രതിസന്ധിയായിരിക്കുകയാണ്.

രാജ്യത്തുണ്ടായ ചില്ലറ പ്രതിസന്ധി പരിഹരിക്കുന്നതിനായി എടിഎമ്മുകള്‍ വഴി 20 രൂപയുടെയും 50 രൂപയുടെയും നോട്ടുകള്‍ വിതരണം ചെയ്യുമെന്ന് എസ്ബിഐ ചെയര്‍പേഴ്‌സണ്‍ അരുന്ധതി ഭട്ടാചാര്യ പറഞ്ഞു.

atm

നിലവില്‍ എടിഎമ്മുകള്‍ വഴി 100 രൂപ വരെയുള്ള ചില്ലറ മാത്രമെ ലഭിക്കുകയുള്ളു. അതിനു താഴെ മൂല്യമുള്ള നോട്ടുകളൊന്നും എടിഎമ്മുകള്‍ വഴി ലഭിക്കാറില്ല. എന്നാല്‍ ചില്ലറ പ്രതിസന്ധി കണക്കിലെടുത്ത് ജനങ്ങള്‍ക്ക് ആശ്വാസമാകുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നടപടി സ്വീകരിക്കുന്നത്.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബാങ്കുകളുടെയും എടിഎമ്മുകളുടെയും മുന്നിലെ തിരക്ക് കുറഞ്ഞു വരികയാണെന്നും ഇത് ആളുകള്‍ക്ക് അവര്‍ക്ക് ആവശ്യമുള്ള പണം ലഭിച്ചു എന്നതിന്റെ സൂചനയാണെന്നും അരുന്ധതി ഭട്ടാചാര്യ പറയുന്നു.

നിക്ഷേപിച്ച് നിമിഷങ്ങള്‍ക്കക്ം എടിഎമ്മുകള്‍ കാലിയാകുന്നതിന് കാരണം നിക്ഷേപിക്കുന്നതിനെക്കാള്‍സ പണം ജനങ്ങള്‍ പിന്‍വലിക്കുന്നത് കൊണ്ടാണെന്നും അവര്‍ പറയുന്നു. പുതിയ നോട്ടുകളുടെ രൂപഘടന എടിഎം വഴി അവ വിതരണം ചെയ്യുന്നതിന് തടസമാകുന്നുണ്ടെന്നും അവര്‍.

നവംബര്‍ അവസാനത്തോടെ നിലവിലെ പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും അവര്‍ പറഞ്ഞു. എന്നാല്‍ നവംബറിലും അവസാനിച്ചില്ലെങ്കില്‍ 20, 50 രൂപ നോട്ടുകള്‍ എടിഎം വഴി ലഭ്യമാക്കുമെന്ന് അരുന്ധതി ഭട്ടാചാര്യ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+