കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പുൽവാമ ഭീകരാക്രമണം; ഇന്ത്യ കടുത്ത നീക്കത്തിലേക്ക്, പാകിസ്താനുമായി നദീജലം പങ്കുവെക്കില്ല!!

Google Oneindia Malayalam News

Recommended Video

cmsvideo
ഇന്ത്യ പാകിസ്താനുമായി നദീജലം പങ്കുവെക്കില്ല | Oneindia Malayalam

ലഖ്നൗ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താനെതിരെ കടുത്ത നീക്കവുമായി ഇന്ത്യ. മൂന്ന് നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നത് നിര്‍ത്തിവെക്കുമെന്ന് കേന്ദ്ര ജലവിഭവ വകുപ്പ് മന്ത്രി നിതിൻ ഗഡ്ക്കരി വ്യക്തമാക്കി. പാകിസ്താനിലേക്ക് ഒഴുകുന്ന മൂന്ന് നദികളിലെ ജലം യമുന നദിയിലേക്ക് തിരിച്ചുവിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.

ഇസ്രയേലുമായി യുദ്ധം പ്രതീക്ഷിക്കാമെന്ന് ഇറാന്‍.... ഭീഷണിയുമായി വിദേശകാര്യമന്ത്രി!!

1960 ലെ കരാര്‍ പ്രകാരം ആറ് നദികളില്‍ മൂന്നെണ്ണത്തിന്റെ നിയന്ത്രണം ഇന്ത്യയ്ക്കും മൂന്നിന്റെ നിയന്ത്രണം പാകിസ്താനുമാണ്. രവി, ബിയാസ്, സത്‌ലജ് നദികളുടെ പൂര്‍ണ നിയന്ത്രണം ഇന്ത്യക്കും, ഛലം, ചിനാബ്, സിന്ധു നദികളുടെ നിയന്ത്രണം പാകിസ്താനുമാണ്. ഇതിൽ ഇന്ത്യയ്ക്ക് പൂര്‍ണ നിയന്ത്രണമുള്ള നദികളിലെ ജലം പാകിസ്താനുമായി പങ്കുവയ്ക്കുന്നതാണ് ഇന്ത്യ നിര്‍ത്താനൊരുങ്ങുന്നത്.

nitin-gadkari


പുൽവാമ ഭീകരാക്രമണത്തിൽ നാൽപത്ത് സൈനീകരായിരുന്നു ഇന്ത്യക്ക് നഷ്ടപ്പെട്ടത്. അതേസമയം ഇതേ മോഡൽ ആക്രമണത്തിൽ ജെയ്ഷെ മുഹമ്മദ് വീണ്ടും തയ്യാറെടുക്കുന്നെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. പുല്‍വാമ ഭീകരാക്രമണം നടന്ന് രണ്ടു ദിവസത്തിന് ശേഷം പാകിസ്താനിലെ ജെയ്ഷെ മുഹമ്മദ് ഭീകരനേതാക്കളും കശ്മീർ താഴ്വരയിലെ ഭീകരരും തമ്മിൽ നടത്തിയ രഹസ്യ ഫോൺ സംഭാഷണത്തിലൂടെയാണ് ആക്രമണ പദ്ധതികളെ കുറിച്ചുള്ള സൂചന ഇന്ത്യക്ക് ലഭിച്ചത്.

English summary
India has decided to fully utilise its share of unused water from rivers Ravi, Beas and Sutlej that has been flowing into Pakistan, Union minister Nitin Gadkari tweeted today, a week after a suicide bomber of Jaish-e Mohammad drove an explosive-filled car into a CRPF convoy in Jammu and Kashmir's Pulwama, killing 40 soldiers. The government's decision will not impact Pakistan's share of water under the Indus Water Treaty between the two nations. Officials said the plan was in place since 2016, and the three dam projects, announced then, have recently been inaugurated.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X