Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപിക്കെതിരെ പിന്തുണയ്ക്കും, പക്ഷേ സിപിഎമ്മിനെ കൂട്ടി വന്നാൽ പിന്തുണയില്ല; കോണ്‍ഗ്രസിനോട് മമത

കൊൽക്കത്ത; ബംഗാളിൽ സി പി എമ്മുമായി സഖ്യത്തിലേർപ്പെട്ട കോൺഗ്രസിനെതിരെ മുഖ്യമന്ത്രി മമത ബാനർജി. ബി ജെ പിക്കെതിരെ പോരാടാൻ കോൺഗ്രസിനെ പിന്തുണയ്ക്കാൻ തയ്യാറാണെന്നും എന്നാൽ സി പി എമ്മുമായി കൈകോർത്താൻ സംസ്ഥാനത്ത് തങ്ങളുടെ പിന്തുണ പ്രതീക്ഷിക്കരുതെന്നും മമത ബാനർജി പറഞ്ഞു. പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന് റാലിയിൽ സംസാരിക്കുകയായിരുന്നു അവർ.

'കോൺഗ്രസ് പല സംസ്ഥാനങ്ങളും ഭരിചിട്ടുണ്ട്. നിങ്ങൾ സി പി എമ്മിന്റെ ഏറ്റവും വലിയ സുഹൃത്തുക്കളാണ്. ബി ജെ പിയും ഇവിടെയുണ്ട്. എന്നിട്ടും നിങ്ങൾക്ക് പാർലമെന്റിൽ ഞങ്ങളുടെ പിന്തുണ വേണം. എന്നാൽ സി പി എമ്മിനൊപ്പം നിന്നിട്ട് തൃണമൂൽ കോൺഗ്രസിന്റെ പിന്തുണ തേടി നിങ്ങൾ വരരുത്', മമത പറഞ്ഞു.

mamtanew-1

ദേശീയ തലത്തിൽ ബി ജെ പിക്കെതിരെയുള്ള പ്രതിപക്ഷ ഐക്യത്തന് മമതയും പിന്തുണ പ്രഖ്യാപിച്ചിരുന്നു. തുടക്കത്തിൽ കോൺഗ്രസുമായി യാതൊരു സഹകരണവും ഇല്ലെന്ന് വ്യക്തമാക്കിയ മമത രാഹുൽ ഗാന്ധിയുടെ അയോഗ്യത നടപടിക്ക് പിന്നാലെയായിരുന്നു നിലപാടിൽ അയഞ്ഞത്. ജൂൺ 23 ന് പാട്നയിൽ നടക്കുന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമെന്നും മമത വ്യക്തമാക്കിയിട്ടുണ്ട്.

അതിനിടെ പശ്ചിമബംഗൾ പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുക്ക സംസ്ഥാനത്ത് വ്യാപകമായ സംഘർഷം തുടരുകയാണ്. സംഘർഷത്തിൽ ഇതുവരെ 3 പേർ മരിച്ചു. സി പി എം, തൃണമൂൽമൂൽ കോൺഗ്രസ്, ഐ എസ് എഫ് പ്രവർത്തകരാണ് കൊല്ലപ്പെട്ടത്. നോർത്ത് ദിനാജ്പൂർ ജില്ലയിലെ ചോപ്രയിൽ വെടിവെപ്പിലാണ് സി പി എം പ്രവർത്തകൻ കൊല്ലപ്പെട്ടത്. ഏറ്റുമുട്ടൽ നടന്ന സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഭംഗറിലാണ് മറ്റ് രണ്ട് പേർ കൊല്ലപ്പെട്ടത്.

അതിനിടെ വെള്ളിയാഴ്ച നടന്ന റാലിയിലെ അക്രമ ആരോപണങ്ങൾ മമത ബാനർജി തള്ളി.സംഘർഷത്തിൽ പാര്‍ട്ടിക്ക് ഉത്തരവാദിത്തമില്ലെന്നും പ്രതിപക്ഷ പാര്‍ട്ടികളാണ് മമത പറഞ്ഞു. 'ഇതുവരെ സമർപ്പിച്ച 2.31 ലക്ഷം നാമനിർദ്ദേശ പത്രികകളിൽ തന്റെ പാർട്ടി സ്ഥാനാർത്ഥികൾ 82,000 മാത്രമാണ്. പ്രതിപക്ഷ പാർട്ടികൾ ഒന്നര ലക്ഷം നാമനിർദേശ പത്രിക സമർപ്പിച്ചു. എന്നിട്ടും, ഞങ്ങൾ അക്രമം ആളിക്കത്തിക്കുകയാണെന്ന് നിങ്ങൾ പറയുന്നു? ബി ജെ പിയിൽ നിറയെ കള്ളൻമാരും ഗുണ്ടകളുമാണ്', മമത ബാനർജി പറഞ്ഞു.

പശ്ചിമബംഗാള്‍ തദ്ദേശ തെരഞ്ഞെടുപ്പിൽ 75000 ത്തിൽ പരം സീറ്റുകളിലേക്കാണ് മത്സരം നടക്കുന്നത്. കോണ്‍ഗ്രസും സി പി എമ്മും സഖ്യമായാണ് തദ്ദേശ തെരഞ്ഞെടുപ്പിലും മത്സരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+