തമിഴ്നാടിന് ദോഷമില്ല; നേട്ടമാണ്... കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുമെന്ന് പളനിസ്വാമി
ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാരിന് നേരിയ ആശ്വാസം. സഖ്യകക്ഷികള്‍ പോലും എതിര്‍ക്കുന്ന കാര്‍ഷിക ബില്ലിനെ അനുകൂലിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. എന്‍ഡിഎ സഖ്യകക്ഷികളായ അകാലിദളും ജെജെപിയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ബില്ലുകളെ അനുകൂലിക്കുമെന്ന് എഐഎഡിഎംകെ നേതാവ് കൂടിയായ എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്. ലോക്സഭ കടന്ന ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയില്‍ ചര്‍ച്ചക്കെടുക്കുകയാണ്. ഈ വേളയില്‍ സര്‍ക്കാരിന് പ്രതീക്ഷയേകുന്ന തീരുമാനമാണ് എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ബില്ലുകളും തമിഴ്നാട്ടിലെ കര്‍ഷകരെ ബാധിക്കില്ലെന്നും അതുകൊണ്ടുതന്നെ പിന്തുണയ്്ക്കുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. കര്‍ഷകര്‍ക്ക് നേട്ടമുള്ളതാണ് പുതിയ ബില്ലുകള്‍. അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ പോലയല്ല, തനിക്ക് കൃഷിയെ കുറിച്ചും കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ചും നന്നായി അറിയാം. പുതിയ ബില്ലിലെ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് ദോഷമല്ല. തമിഴ്നാട്ടിലെ കര്‍ഷരെ ബാധിക്കാത്തതിനാല്‍ പുതിയ ബില്ലിനെ പിന്തുണയ്ക്കും. പഞ്ചാബിലെ സാഹചര്യം വേറെയാണ്. പഞ്ചാബിലെയും തമിഴ്നാട്ടിലെയും സാഹചര്യങ്ങള്‍ താരതമ്യം ചെയ്യേണ്ടതില്ലെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു.
അതേസമയം, ലോക്സഭയില്‍ ശബ്ദവോട്ടോടെ പാസായ കാര്‍ഷിക ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പിന്തുണയ്ക്കുമെന്ന് ബിജെപി കരുതിയ തെലങ്കാനയിലെ ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത് മോദി സര്‍ക്കാരിന് തിരിച്ചടിയായി. എങ്കിലും മറ്റു ചില പ്രാദേശിക കക്ഷികളുടെ സഹായത്തോടെ രാജ്യസഭയില്‍ ബില്ല് പാസാക്കാമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. ലോക്സഭയില്‍ ബിജെപിക്ക് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കല്‍ തടസമായില്ല. പക്ഷേ രാജ്യസഭയിലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.
രാജ്യസഭയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ബിജെപിയെ സഹായിക്കാന്‍ പ്രാദേശിക കക്ഷികള്‍ രംഗത്തുവരാറുണ്ട്. പ്രതിപക്ഷത്തിനൊപ്പമുള്ള ശിവസേന ബില്ലിനെ അനുകൂലിക്കുമെന്ന് അറിയിച്ചത് ബിജെപിക്ക് ആശ്വാസമാണ്. എന്‍സിപിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്‍സിപിക്ക് നാലും ശിവസേനക്ക് മൂന്നും അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 243 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയിലുള്ളത്. 122 അംഗങ്ങളുട പിന്തുണ ലഭിച്ചാല്‍ ബില്ലുകള്‍ പാസാകും. എന്‍ഡിഎക്ക് 105 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തുള്ളത് 100 അംഗങ്ങളാണ്. 135 എംപിമാര്‍ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, എഎപി എന്നിവരെല്ലാം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ എതിര്‍ക്കുമെന്നാണ് കരുതുന്നത്.
-
ബിജെപി വിജയം 3ൽ ഒതുങ്ങില്ല, പത്തിലധികമെന്ന് സർവ്വേ, ഞെട്ടിക്കുന്ന മുന്നേറ്റമുണ്ടാക്കും, സീ ഫോർ പ്രവചനം ഇങ്ങനെ -
''കോൺഗ്രസ്സ് കേരളത്തിൽ മതരാഷ്ട്രം നടപ്പിലാക്കാൻ ശ്രമിച്ചാലും അത്ഭുതപ്പെടാനില്ല..'', തുറന്നടിച്ച് അഖിൽ മാരാർ -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
പ്രചാരണത്തിന് ‘ഇന്ദിര ഗ്യാരന്റി’ വരുന്നു, വാഗ്ദാനങ്ങളുമായി കേരളം ചുറ്റും -
ആത്മവിശ്വാസവും പ്രതീക്ഷയും സ്വപ്നവും ഒഴുകി നടക്കുന്ന എറണാകുളം -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications