കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തമിഴ്‌നാടിന് ദോഷമില്ല; നേട്ടമാണ്... കാര്‍ഷിക ബില്ലിനെ പിന്തുണയ്ക്കുമെന്ന് പളനിസ്വാമി

Google Oneindia Malayalam News

ചെന്നൈ: നരേന്ദ്ര മോദി സര്‍ക്കാരിന് നേരിയ ആശ്വാസം. സഖ്യകക്ഷികള്‍ പോലും എതിര്‍ക്കുന്ന കാര്‍ഷിക ബില്ലിനെ അനുകൂലിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. എന്‍ഡിഎ സഖ്യകക്ഷികളായ അകാലിദളും ജെജെപിയും ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചരിക്കെയാണ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് കാര്‍ഷിക ബില്ലുകളെ അനുകൂലിക്കുമെന്ന് എഐഎഡിഎംകെ നേതാവ് കൂടിയായ എടപ്പാടി പളനിസ്വാമി പ്രതികരിച്ചത്. ലോക്‌സഭ കടന്ന ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയില്‍ ചര്‍ച്ചക്കെടുക്കുകയാണ്. ഈ വേളയില്‍ സര്‍ക്കാരിന് പ്രതീക്ഷയേകുന്ന തീരുമാനമാണ് എടപ്പാടി പളനിസ്വാമി പ്രഖ്യാപിച്ചിരിക്കുന്നത്.

t

കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മൂന്ന് ബില്ലുകളും തമിഴ്‌നാട്ടിലെ കര്‍ഷകരെ ബാധിക്കില്ലെന്നും അതുകൊണ്ടുതന്നെ പിന്തുണയ്്ക്കുമെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു. കര്‍ഷകര്‍ക്ക് നേട്ടമുള്ളതാണ് പുതിയ ബില്ലുകള്‍. അതിനെ എതിര്‍ക്കേണ്ട ആവശ്യമില്ല. ഡിഎംകെ നേതാവ് എംകെ സ്റ്റാലിനെ പോലയല്ല, തനിക്ക് കൃഷിയെ കുറിച്ചും കര്‍ഷകരുടെ ക്ഷേമത്തെ കുറിച്ചും നന്നായി അറിയാം. പുതിയ ബില്ലിലെ വ്യവസ്ഥകള്‍ കര്‍ഷകര്‍ക്ക് ദോഷമല്ല. തമിഴ്‌നാട്ടിലെ കര്‍ഷരെ ബാധിക്കാത്തതിനാല്‍ പുതിയ ബില്ലിനെ പിന്തുണയ്ക്കും. പഞ്ചാബിലെ സാഹചര്യം വേറെയാണ്. പഞ്ചാബിലെയും തമിഴ്‌നാട്ടിലെയും സാഹചര്യങ്ങള്‍ താരതമ്യം ചെയ്യേണ്ടതില്ലെന്നും എടപ്പാടി പളനിസ്വാമി പറഞ്ഞു.

ജോലിക്കാരെ എത് സമയവും പിരിച്ചുവിടാം; അനുമതി വേണ്ട, തൊഴിലാളി വിരുദ്ധ നീക്കവുമായി കേന്ദ്രംജോലിക്കാരെ എത് സമയവും പിരിച്ചുവിടാം; അനുമതി വേണ്ട, തൊഴിലാളി വിരുദ്ധ നീക്കവുമായി കേന്ദ്രം

അതേസമയം, ലോക്‌സഭയില്‍ ശബ്ദവോട്ടോടെ പാസായ കാര്‍ഷിക ബില്ലുകള്‍ ഞായറാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. പിന്തുണയ്ക്കുമെന്ന് ബിജെപി കരുതിയ തെലങ്കാനയിലെ ടിആര്‍എസ് ബില്ലിനെ എതിര്‍ത്ത് രംഗത്തെത്തിയത് മോദി സര്‍ക്കാരിന് തിരിച്ചടിയായി. എങ്കിലും മറ്റു ചില പ്രാദേശിക കക്ഷികളുടെ സഹായത്തോടെ രാജ്യസഭയില്‍ ബില്ല് പാസാക്കാമെന്നാണ് മോദി സര്‍ക്കാര്‍ കരുതുന്നത്. ലോക്‌സഭയില്‍ ബിജെപിക്ക് മികച്ച ഭൂരിപക്ഷമുള്ളതിനാല്‍ ബില്ല് പാസാക്കല്‍ തടസമായില്ല. പക്ഷേ രാജ്യസഭയിലെ കാര്യങ്ങള്‍ അത്ര എളുപ്പമല്ല.

നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...നടി ഭാമ ആ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു; അന്ന് അവള്‍ക്കൊപ്പം, പക്ഷേ ഇന്ന്... ആ പോസ്റ്റില്‍...

രാജ്യസഭയില്‍ ബിജെപിക്ക് കേവല ഭൂരിപക്ഷമില്ല. എന്നാല്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ ബിജെപിയെ സഹായിക്കാന്‍ പ്രാദേശിക കക്ഷികള്‍ രംഗത്തുവരാറുണ്ട്. പ്രതിപക്ഷത്തിനൊപ്പമുള്ള ശിവസേന ബില്ലിനെ അനുകൂലിക്കുമെന്ന് അറിയിച്ചത് ബിജെപിക്ക് ആശ്വാസമാണ്. എന്‍സിപിയെ കൂടെ നിര്‍ത്താന്‍ ബിജെപി ശ്രമിക്കുന്നുണ്ട്. എന്‍സിപിക്ക് നാലും ശിവസേനക്ക് മൂന്നും അംഗങ്ങളാണ് രാജ്യസഭയിലുള്ളത്. 243 അംഗങ്ങളാണ് നിലവില്‍ രാജ്യസഭയിലുള്ളത്. 122 അംഗങ്ങളുട പിന്തുണ ലഭിച്ചാല്‍ ബില്ലുകള്‍ പാസാകും. എന്‍ഡിഎക്ക് 105 അംഗങ്ങളുടെ പിന്തുണയുണ്ട്. പ്രതിപക്ഷത്തുള്ളത് 100 അംഗങ്ങളാണ്. 135 എംപിമാര്‍ കാര്‍ഷിക ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്യുമെന്ന് ബിജെപി നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ബിഎസ്പി, എസ്പി, എഎപി എന്നിവരെല്ലാം ഇക്കാര്യത്തില്‍ സര്‍ക്കാരിനെ എതിര്‍ക്കുമെന്നാണ് കരുതുന്നത്.

English summary
Will supports Farm Bills In Rajya Sabha: Tamil Nadu Chief Minister
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X