കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കെതിരെ നടപടി; എല്ലാവരെയും നിരീക്ഷിക്കുന്നുണ്ടെന്ന് മദ്രാസ് ഐഐടി ഡീൻ

Google Oneindia Malayalam News

ചെന്നൈ: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ഥികള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മദ്രാസ് ഐഐടി ഡീന്‍. കഴിഞ്ഞദിവസങ്ങളില്‍ പൗരത്വനിയമ ഭേദഗതിക്കെതിരായ പ്രതിഷേധങ്ങള്‍ ഐഐടി ക്യാമ്പസിനുള്ളില്‍ നടന്നിരുന്നു. പുറത്തുള്ള സമരങ്ങളിലും വിദ്യാര്‍ഥികള്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം വന്നിരിക്കുന്നത്.

പ്രതിഷേധത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ നിരീക്ഷിച്ചു വരികയാണെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കാണിച്ച് ഡീന്‍ വിദ്യാര്‍ഥികള്‍ക്ക് മെയില്‍ അയച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ എന്ത് നടപടിയുണ്ടാകുമെന്ന് വ്യക്തമാക്കിയിട്ടില്ല. അതേസമയം രാജ്യത്താകമാനം വൻ പ്രതിഷേധമാണ് പൗരത്വ ബില്ലുമായി നടക്കുന്നത്. ജാമിയ മില്യ സർവ്വകലാശാലയിൽ നടന്ന പ്രക്ഷോഭത്തോടെയാണ് പ്രതിഷേധം രാജ്യത്തിന്റെ വിവിധ തെരുവുകളിലേക്ക് കൂടി വ്യപിച്ചത്.

ഐഐടിയുടെ പാരമ്പര്യമല്ലെന്ന്

ഐഐടിയുടെ പാരമ്പര്യമല്ലെന്ന്

പ്രകടനങ്ങൾ ഐഐടിയുടെ പാരമ്പര്യമല്ലെന്നാണ് വിലക്കിന് കാരണമായി ഡീൻ വാദിക്കുന്നത്. ചർച്ച മാത്രമേ പാടുള്ളൂവെന്നും ഡീൻ നിർദേശിച്ചിട്ടുണ്ട്. എന്നാൽ ഇതിനെതിരെ വിദ്യാർത്ഥികൾ രംഗത്തെത്തിയിട്ടുണ്ട്. ഐഐടി അധികൃതരുടെ നടപടി മൗലികാവകാശത്തിന് എതിരാണെന്നും പ്രക്ഷോഭങ്ങൾ തുടരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മദ്രാസ് സർവ്വകലാശാലയിൽ പോലീസ് പ്രവേശിച്ചതിന് എതിരെ ഐഐടി വിദ്യാർത്ഥികൾ ശക്തമായ പ്രതിഷേധം നടത്തിയിരുന്നു.

ക്യാംപസ് പ്രതിഷേധങ്ങൾ തെരുവുകളിലേക്ക്

ക്യാംപസ് പ്രതിഷേധങ്ങൾ തെരുവുകളിലേക്ക്


അതേസമയം പൗരത്വ ഭേദഗതിക്ക് എതിരെ പ്രതിഷേധം ശക്തമായ തമിഴ്നാട്ടിൽ രാഷ്ട്രപതി പങ്കെടുക്കുന്ന പരിപാടി ബഹിഷ്ക്കരിക്കാൻ വിദ്യാർത്ഥികളുടെ തീരുമാനം. പോണ്ടിച്ചേരി സർവ്വകലാശാലയിൽ നടക്കുന്ന ബിരുദ ദാന ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് വിദ്യാർത്ഥി യൂണിയൻ അറിയിച്ചു. ക്യാംപസുകളിൽ ആരംഭിച്ച സമരങ്ങൾ കഴിഞ്ഞ ദിവസം മുതൽ സംസ്ഥാനത്തെ തെരുവുകളിലേക്ക് വ്യാപിച്ചത് പോലീസിനെയും കേന്ദ്ര സർക്കാരിനെയും ആശങ്കയിലാക്കിയിട്ടുണ്ട്. ഇതാണ് ക്യാംപസുകളിൽ പ്രതിഷേധങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്.

പ്രതിപക്ഷത്തിന്റെ മഹാറാലി

പ്രതിപക്ഷത്തിന്റെ മഹാറാലി

സിറ്റിസൺസ് എഗൈൻസ്റ്റ് സിഎഎ എന്ന പേരിൽ ആരംഭിച്ച ഫേസ്ബുക്ക് പേജ് വഴിയാണ് സമരങ്ങൾക്ക് ആഹ്വാനം ചെയ്യുന്നത്. ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് ഷോളിങ്കനെല്ലൂരിൽ പ്രതിഷേധം സംഘടിപ്പിക്കുന്നുണ്ട്. കടലൂർ, നാഗപട്ടണം, തഞ്ചാവൂർ, തേനി, റാണിപ്പേട്ട്, വെല്ലൂർ ജില്ലകളിലും വിവിധ സംഘടനകളുടെ നേതൃത്വത്തിൽ സമരങ്ങളുണ്ടാകും. പ്രതിപക്ഷത്തിന്റെ നേതൃത്വത്തിൽ മാഹാറാലി തിങ്കളാഴ്ച ചെന്നൈയിൽ നടക്കും.

യുപിയിൽ പ്രക്ഷോകർക്കെതിരെ നടപടി

യുപിയിൽ പ്രക്ഷോകർക്കെതിരെ നടപടി


അതേസമയം സിഎഎ- എൻആർസി വിരുദ്ധ പ്രക്ഷോഭം നടത്തുന്നവരോട് സർക്കാർ സംസാരിക്കണമെന്ന് എൽജെപി ആവശ്യപ്പെട്ടു. എന്‍ആർസി വേണ്ടെന്ന നിലപാട് യോഗത്തില്‍ അറിയിക്കുമെന്ന് ജെഡിയു നേതൃത്വം വ്യക്തമാക്കി. പൗരത്വ രജിസ്റ്ററുമായി ബന്ധപ്പെട്ട് എൻഡിഎ യോഗം വിളിക്കണമെന്നും ജെഡിയു ആവശ്യപ്പെട്ടു. പ്രക്ഷോഭകർക്കെതിരെ ഉത്തര്‍പ്രദേശ് സർക്കാർ നടപടി ആരംഭിക്കുകയും ചെയ്തു. ക്ഷോഭകരുടെ സ്വത്തുക്കൾ കണ്ടുകെട്ടുന്നതിന്റെ ഭാഗമായി 50 കടകൾ ജില്ലാഭരണകൂടം സീല്‍ ചെയ്തു. യുപിയില്‍ മാത്രം 4500 പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

English summary
Will take action against students participating caa protest: ITT Madras dean
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X