കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശ്രീദേവിയുടെ മൃതദേഹം നാട്ടിലെത്താന്‍ ഇനിയും വൈകും.. മരണത്തിലെ ദുരൂഹത നീങ്ങുന്നില്ല

  • By Desk
Google Oneindia Malayalam News

മുംബൈ: നടി ശ്രീദേവിയുടെ മൃതദേഹം മുംബൈയില്‍ എത്തിക്കാന്‍ ഇനിയും വൈകുമെന്ന് റിപ്പോര്‍ട്ട്. നാട്ടിലേക്കെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ ഏറെയുള്ളതിനാലാണ് ഇത് എന്നാണ് വിവരം. നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള രേഖകള്‍ തയ്യാറാക്കി വരികയാണെന്നും ഇന്‍ക്വസ്റ്റുകള്‍ പുരോഗമിക്കുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. നേരത്തേ മൃതദേഹം ഉച്ചയോടെ നാട്ടിലെത്തിക്കുമെന്നായിരുന്നു വിവരം. ഭര്‍ത്താവ് ബോണി കപൂറിന്‍റെ സഹോദരി പുത്രന്‍ മോഹര്‍ മര്‍വയുടെ വിവാഹത്തിന് ദുബൈയില്‍ എത്തിയതായിരുന്നു താരം. അവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു.

sri

ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?ചുണ്ടിലും മൂക്കിലും സർജറി.. ത്വക്കിനും സ്തനത്തിനും ലേസർ! ശ്രീദേവിയെ കൊന്നത് സൗന്ദര്യമോഹം?

ബാന്ദ്രയിലും അന്ധേരിയിലും ഉള്ള വീടുകളില്‍ താരത്തെ ഒരു നോക്ക് കാണാന്‍ ആരാധകപ്രവാഹമാണ്. എന്നാല്‍ എവിടേക്കാണ് മൃതദേഹം കൊണ്ടുവരികയെന്നതോ ശവസംസ്കാര ചടങ്ങുകള്‍ സംബന്ധിച്ച വിവരങ്ങളോ ഇതുവരെ പുറത്തുവിട്ടില്ല.

അന്‍പത്തിനാലാം വയസിലും ത്രസിപ്പിക്കുന്ന സൗന്ദര്യമുള്ള നായിക ഇത്ര പെട്ടെന്ന് മരിച്ചെന്ന് വിശ്വസിക്കാന്‍ ആരാധകര്‍ തയ്യാറിട്ടിയില്ല. ഹൃദയാഘാതം മൂലമാണ് താരം മരിച്ചതെന്നാണ് ആദ്യം റിപ്പോര്‍ട്ടുകള്‍ വന്നത് എന്നാല്‍ ശ്രീദേവിയുടെ മരണം ബാത്ത്റൂമില്‍ കുഴഞ്ഞ് വീണാണെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ദുബായ് എമിറേറ്റ്സ് ടവർ ഹോട്ടലിലെ ബാത്ത്റൂമില്‍ അവര്‍ കുഴഞ്ഞ് വീഴുകയായിരുന്നെന്നും പിന്നീട് ആസ്പത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിക്കുകയായിരുന്നെന്നുമാണ് ഇപ്പോള്‍ പറത്തു വരുന്ന റിപ്പോര്‍ട്ട്.

ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!ശ്രീദേവിയുടെ മരണം ബാത്ത്റൂമിൽ കുഴഞ്ഞ് വീണ്!! ആശുപത്രിയിലെത്തും മുൻപ് മരണം.. ഞെട്ടിക്കുന്ന വിവരങ്ങൾ!

ശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയശ്രീദേവിയുടെ മരണത്തിലും ആസ്ഥാന മണ്ടത്തരവുമായി കോണ്‍ഗ്രസ്, പൊങ്കാലയിട്ട് സോഷ്യല്‍ മീഡിയ

English summary
will take time to bring sreedevis dead body to india says report
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X