ശമ്പളം ഒറ്റയടിക്ക് 1.5 ലക്ഷമാകുമോ? ഈ ജീവനക്കാർക്ക് കോളടിക്കുമോ? പ്രതീക്ഷ

ഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരുടേയും പെൻഷുകാരുടേയും സംഘടനകളുമായുള്ള എട്ടാം ശമ്പള കമ്മീഷൻ്റെ ചർച്ചകൾ പുരോഗമിക്കുകയാണ്. മുംബൈയിലേയും ബെംഗളൂരിലേയും സംഘടന പ്രതിനിധികളുമായുള്ള ചർച്ച ഒക്ടോബർ ആദ്യവാരത്തോടെയാണ് നടക്കാനിരിക്കുന്നത്. ശമ്പളവർധനവും ഫിറ്റ്മെൻ്റ് ഫാക്ടറും സംബന്ധിച്ച നിർദേശങ്ങൾ യോഗത്തിലും ചർച്ചയാകും.

ഫിറ്റ്മെന്റ് ഫാക്ടറിൻ്റെ അടിസ്ഥാനത്തിലാണ് ശമ്പള വർധനവ് നടപ്പാക്കുക. ഏഴാം ശമ്പള കമ്മീഷൻ 2.57 ആണ് ഫിറ്റ്മെൻ്റ് ഫാക്ടർ ആയി കണക്കാക്കിയത്. എന്നിരുന്നാലും മറ്റ് ആനുകൂല്യങ്ങളും ഡിഎയും എല്ലാം ചേർത്ത് അടിസ്ഥാന ശമ്പളത്തിൽ തന്നെ വലിയ വർധനവ് ഉണ്ടായിരുന്നു. എന്നുകരുതി 2.57 ഫിറ്റ്മെൻ്റ് ഫാക്ടർ ആയാൽ പ്രതിമാസ ശമ്പളത്തിൽ 157 ശതമാനം വർധനവൊന്നും പ്രതീക്ഷിക്കരുത്.

salarynews2

പ്രധാനമായും വ്യത്യാസം ഉണ്ടാകുക ഡിഎയുടേയും മറ്റ് ആനകൂല്യങ്ങളിലുമായിരിക്കും. 6ാം ശമ്പള കമ്മീഷൻ പ്രഖ്യാപിച്ച സമയത്ത് ജീവനക്കാരുടെ ഡിഎ 47 ശതമാനം ആയിരുന്നു. എട്ടാം ശമ്പള കമ്മീഷൻ രൂപീകരിച്ച സമയത്ത് 125 ശതമാനവും. വീട്ടുവായകയും ടിഎയും ചേരുമ്പോൾ മൊത്തത്തിലുള്ള ശമ്പളം കൂടുകയും മുൻ ശമ്പള ഘടനയിൽ നിന്നും വലിയ വ്യത്യാസം ഉണ്ടാവുകയും ചെയ്യും.

എട്ടാം ശമ്പള കമ്മീഷൻ റിപ്പോർട്ട് സമർപ്പിക്കുമ്പോൾ എത്രയായിരിക്കും ഡിഎ എന്നതിനെ അടിസ്ഥാനപ്പെടുത്തിയിരിക്കും ജീവിക്കാരുടെ ആകെ ശമ്പളത്തിലുള്ള വർധനവ്. റിപ്പോർട്ട് പ്രഖ്യാപിക്കുമ്പോഴേക്കും ഡിഎ 60 ശതമാനത്തിൽ നിന്നും 66 ശതമാനം ആകാണ സാധ്യയുണ്ടെന്നാണ് വിലയിരത്തൽ. എന്നാൽ പുതിയ സംവിധാന പ്രകാരം ഡിഎ പൂജ്യം ആയിട്ടായിരിക്കും കണക്കാക്കുക.അങ്ങനെയെങ്കിൽ അവസാന ശമ്പളത്തിൽ വർധനവ് ഉണ്ടായാലും ആകെ ശമ്പളത്തിൽ അതുണ്ടാകണമെന്നില്ല.

ഉദാഹരണത്തിന് ലെവൽ 8 തസ്തികയിൽ വരുന്ന ജീവനക്കാരുടെ അടിസ്ഥാന ശമ്പളം 47,600 രൂപയാണ്. ഇവരുടെ ആകെ ശമ്പളം 90,440 രൂപയും. നിലവിൽ അവർക്ക് 60 ശതമാനം ഡിഎയും 30 ശതമനം എച്ച്ആർഎയും ലഭിക്കുന്നുണ്ട്. എന്നാൽ പുതുക്കിയ ഘടനയിൽ എച്ച്ആർഎ 24 ശതമാനം ആയിരിക്കും. കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചതിന് ശേഷം മാത്രമേ ഇത് സംബന്ധിച്ച് അന്തിമ കണക്ക് വ്യക്തമാകൂ.

2025 നവംബർ 25 നാണ് എട്ടാം കമ്മീഷനെ നിയോഗിച്ചത്. റിപ്പോർട്ട് സമർപ്പിക്കാൻ 18 മാസത്തെ കാലാവധിയാണ് നൽകിയിരിക്കുന്നത്. അടുത്ത വർഷം ജുലൈയോടെയായിരിക്കും കമ്മീഷൻ റിപ്പോർട്ട് നൽകുകയെന്നാണ് വിലയിരുത്തലുകൾ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
sunpharma