കുടിയേറ്റ നയത്തില്‍ അയവുണ്ടാകുമോ? ബ്രിട്ടീഷ് പ്രധാനമന്ത്രി മുംബൈയിലെത്തി: നാളെ മോദിയുമായി കൂടിക്കാഴ്ച്ച
മുംബൈ: ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഇന്ത്യയില്‍ എത്തി. 125 പേര് അടങ്ങുന്ന വലിയ സംഘത്തിന് ഒപ്പമാണ് യുകെ പ്രധാനമന്ത്രി മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറങ്ങിയത്. യുകെ പ്രധാനമന്ത്രിയായി ചുമതല ഏറ്റെടുത്ത ശേഷം കെയര്‍ സ്റ്റാര്‍മറുടെ ഇന്ത്യയിലേക്കുള്ള ആദ്യ ഔദ്യോഗിക സന്ദര്‍ശനമാണിത്.
മൂന്നു ദിവസമാണ് സന്ദര്‍ശനം. യുകെയിലെ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, വ്യവസായ ഗ്രൂപ്പുകള്‍ എന്നിവയില്‍ നിന്നുള്ള സിഇഒമാരും വൈസ് ചാന്‍സലര്‍മാരും പ്രതിനിധികളും ഉള്‍പ്പെടുന്നതാണ് സംഘം. നാളെയാണ് മുംബൈ രാജ് ഭവനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സ്റ്റാര്‍മറിന്റെ കൂടിക്കാഴ്ച നടക്കുന്നത്. യുകെ സംഘത്തില്‍ വ്യാപാര വാണിജ്യ മന്ത്രിയും നിക്ഷേപ മന്ത്രിയും പ്രധാനമന്ത്രിയെ അനുഗമിക്കുന്നുണ്ട്.

ജൂലൈയില്‍ ഇന്ത്യയും യുകെയും ഒരു സുപ്രധാന വ്യാപാര കരാറില്‍ ഒപ്പുവച്ചിരുന്നു. അതിന്റെ തുടര്‍ ചര്‍ച്ചകള്‍ ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകും. അമേരിക്കയുമായുള്ള ഇന്ത്യയുടെ വ്യാപാര ബന്ധത്തില്‍ ഉലച്ചില്‍ നേരിടുന്നതിനിടെയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഇന്ത്യാ സന്ദര്‍ശനം എന്നത് ശ്രദ്ധേയമാണ്. യുഎസുമായുള്ള താരിഫ് തര്‍ക്കത്തോടെ ഇന്ത്യ മറ്റ് ലോകശക്തികളുമായുള്ള ബന്ധം ദൃഡമാക്കിയിരുന്നു.
ഇരു രാജ്യങ്ങളും തമ്മില്‍ വ്യാപാരം, നിക്ഷേപം, സാങ്കേതിക വിദ്യ, പ്രതിരോധം, കാലാവസ്ഥ, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ സഹകരണം ശക്തമാക്കുകയാണ് ലക്ഷ്യം. അമേരിക്ക ഇടഞ്ഞു നില്ക്കുന്നതിനാല് യുകെയുമായുള്ള ബന്ധം ശക്തമാക്കുന്നത് ഇന്ത്യയ്ക്ക് പുതിയ സാധ്യതകള്‍ തുറന്നു നല്‍കും. യുകെയില്‍ നിന്നുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയുമായുള്ള ഉഭയകക്ഷി വ്യാപാരം 44.1 ബില്യണ്‍ പൗണ്ടാണ്.
അതേസമയം, യുകെയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യക്കാര്‍ക്ക് ആശാവഹമായ പ്രതികരണങ്ങള്‍ ഒന്നും അവിടുത്തെ സര്‍ക്കാരില്‍ നിന്ന് ഉണ്ടായിട്ടില്ല. അടുത്ത കാലത്ത് ഏറ്റവും കൂടുതല്‍ സ്കില്‍ഡ് വര്‍ക്കര്‍ വിസകള്‍ ലഭിക്കുന്ന വിദേശ പൗരന്മാരുടെ പട്ടികയില്‍ ഇന്ത്യക്കാരാണ് ഒന്നാമതെത്തിയത്. എന്നാല്‍, കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാരിന് മേല്‍ വലിയ സമ്മര്‍ദമുണ്ട്.
കുടിയേറ്റത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്ന റിഫോം യുകെ രാഷ്ട്രീയ പാര്‍ട്ടിക്ക് ജനപിന്തുണ ഏറി വരുന്ന സാഹചര്യത്തിലാണ് കെയര്‍ സ്റ്റാര്‍മര്‍ സര്‍ക്കാരിന് മേല്‍ സമ്മര്‍ദമേറുന്നത്. സ്ഥിര താമസത്തിനുള്ള യോഗ്യത നേടാന്‍ ഒരു വിദേശ പൗരന് യുകെയില്‍ താമസിക്കേണ്ട കാലയളവ് അഞ്ചു വര്‍ഷത്തില്‍ നിന്ന് പത്തു വര്‍ഷമായി ഉയര്‍ത്തിയിരുന്നു. ഇത് ഇന്ത്യക്കാരില്‍ വലിയ ആശങ്ക ഉയര്‍ത്തിയിരുന്നു.
ഇതുള്‍പ്പെടെ കുടിയേറ്റം നിയന്ത്രിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ യുകെ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു. ഇത് തൊഴില്‍ ക്ഷാമത്തിന് കാരണമാകുമെന്ന് യുകെയിലെ തൊഴിലുടമകളും ഭയക്കുന്നുണ്ട്. എന്നാല്‍ കുടിയേറ്റവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഒന്നും ഈ സന്ദര്‍ശനത്തില്‍ ഉണ്ടാകില്ലെന്ന് യുകെ പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില്‍ വരും, വസ്തു,വാഹനാദികള്‍ സമ്പാദിക്കും, കച്ചവടക്കാര്‍ക്കു ലാഭം വര്‍ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications