കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദില്ലി പിടിക്കാന്‍ കോണ്‍ഗ്രസ്- ആപ്പ് സഖ്യം! ദില്ലിയില്‍ തിരക്കിട്ട ചര്‍ച്ചകള്‍

Google Oneindia Malayalam News

ദില്ലി: 2019ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രാഷ്ട്രീയ പാര്‍ട്ടികള്‍ തിരക്കിട്ട് സഖ്യത്തിന്. കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയുമായി തിരഞ്ഞെടുപ്പിന് മുമ്പ് സഖ്യമുണ്ടാക്കുമെന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ആം ആദ്മി പാര്‍ട്ടി നേതാവ് ദിലീപ് പാണ്ഡെയാണ് കോണ്‍ഗ്രസും ആപ്പും തമ്മില്‍ സഖ്യ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചത്. ആപ്പുമായി ചില ചര്‍ച്ചകള്‍ നടന്നതായി ദില്ലി കോണ്‍ഗ്രസ് തലവന്‍ അജയ് മാക്കനും തുറന്നു സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ദില്ലി യൂണിറ്റിന്റെ തീരുമാനം അനുകൂലമല്ലെന്നാണ് അജയ് മാക്കന്‍ ചൂണ്ടിക്കാണിക്കുന്നത്.

ദില്ലിയിലെ അഞ്ച് ലോക്സഭാ മണ്ഡലങ്ങളില്‍ അധിക ചുമതലയുള്ളവരെ ആപ്പ് നിയമിച്ചതിന് പിന്നാലെയാണ് ആപ്പ്- കോണ്‍ഗ്രസ് സഖ്യത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ പുറത്തുവരുന്നത്. ഒഴിവ് വന്ന ഏഴിടങ്ങളില്‍ അഞ്ചിടങ്ങളില്‍ മാത്രമാണ് നിയമനം പൂര്‍ത്തിയാക്കിയിട്ടുള്ളത്. അവശേഷിക്കുന്ന രണ്ട് സീറ്റുകള്‍ കോണ്‍ഗ്രസിന് വേണ്ടി ഒഴിച്ചിട്ടിരിക്കുന്നതാണ് എന്ന സന്ദേശമാണ് ഇത് നല്‍കുന്നത്. ഇതിനെല്ലാം പിന്നാലെയാണ് ആപ്പിന്റെ ദേശീയ വക്താവ് ദിലീപ് പാണ്ഡെയും ആം ദില്ലി കോണ്‍ഗ്രസ് തലവന്‍ അജയ് മാക്കനും ഇത് സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്ന വാര്‍ത്തകള്‍ പുറത്തുവന്നത്. ദില്ലിയില്‍ ആപ്പ്- കോണ്‍ഗ്രസ് സഖ്യത്തിനുള്ള സാധ്യത തെളിഞ്ഞാല്‍ പഞ്ചാബിലും സഖ്യത്തിനുള്ള സാധ്യതകള്‍ തെളിഞ്ഞ് വരുന്നുണ്ട്.

arvind-kejriwal1

2014ല്‍ ദില്ലിയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏഴ് സീറ്റുകളാണ് ബിജെപിക്ക് ലഭിച്ചത്. എന്നാല്‍ കോണ്‍ഗ്രസ്- ആപ്പ് വോട്ടുകള്‍ കൂട്ടിച്ചേര്‍ത്താല്‍ ബിജെപിയെക്കാള്‍ വോട്ട് ഈ പാര്‍ട്ടികള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കും. സഖ്യവുമായി ഇരു പാര്‍ട്ടികളും മുന്നോട്ടുപോയാല്‍ ചാന്ദ്നി ചൗക്ക്, ന്യൂദില്ലി, വടക്കുപടിഞ്ഞാറന്‍ ദില്ലി, പടിഞ്ഞാറന്‍ ദില്ലി, ദക്ഷിണ ദില്ലി എന്നിവിടങ്ങളില്‍ ബിജെപിക്ക് പരാജയം സമ്മാനിക്കാന്‍ സഖ്യത്തിന് കഴിയും. ഇതോടെ വെസ്റ്റ് ദില്ലിയില്‍ മാത്രമായിരിക്കും ബിജെപിക്ക് സാധ്യതയുണ്ടാകുക.

English summary
Aam Aadmi Party (AAP) leader Dilip Pandey claimed on Friday that the Congress had got in touch with them for a coalition ahead of the Lok Sabha elections in 2019.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X