നിന്നെയും നിന്റെ പട്ടികളെയും തല്ലിയോടിക്കും.... രാജ് ബബ്ബാറിനെതിരെ ഭീഷണിയുമായി ബിഎസ്പി നേതാവ്
Recommended Video
ലഖ്നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറിനെതിരെ ഭീഷണി മുഴക്കി ബിഎസ്പി സ്ഥാനാര്‍ത്ഥി. രാജ് ബബ്ബാറിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെ ഷൂ കൊണ്ട് തല്ലിയോടിക്കുമെന്നാണ് ഫത്തേപൂര്‍ സിക്രിയിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി ഗുഡ്ഡു പണ്ഡിറ്റ് പറഞ്ഞിരിക്കുന്നത്. ഇവിടെ രാജ് ബബ്ബാര്‍ കോണ്‍ഗ്രസിന്റെയും രാജ് കുമാര്‍ ചാഹര്‍ ബിജെപിയുടെയും സ്ഥാനാര്‍ത്ഥിയാണ്.

രാജ് ബബ്ബാറും അദ്ദേഹത്തിന്റെ സംഘവും നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഇനിയും അത്തരം ശീലങ്ങള്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നായ്കളെയും തല്ലിയോടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് നാല് തവണ ഗുഡ്ഡു പണ്ഡിറ്റിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകള്‍ അടക്കം അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.
രാജ് ബബ്ബാറിനെ അനുയായികളെയാണ് അദ്ദേഹം നായ്ക്കളെന്ന് വിശേഷിപ്പിച്ചത്. രാജ് ബബ്ബാറിനെ താന്‍ തല്ലിയോടിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗയുടെ നാമത്തില്‍ ഞാനിതാ ശപഥം ചെയ്യുന്നു. രാജ് ബബ്ബാര്‍ ഇനിയും നുണകള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ അയാളെയും കൂടെയുള്ള നായ്ക്കളെയും ചെരുപ്പൂരി തല്ലുമെന്നും ഗുഡ്ഡു പണ്ഡിറ്റ് വ്യക്തമാക്കി.
അതേസമയം ഗുഡ്ഡു പണ്ഡിറ്റിന്റെ പ്രസംഗം ചട്ടലംഘനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഗുഡ്ഡു പണ്ഡിറ്റ് അധിക്ഷേപിച്ചിരുന്നു. പണ്ഡിറ്റിനെതിരെ 7 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു.
ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019
-
സ്വർണ വില തകർന്ന് താഴെ: ഗ്രാം വില 12,000ത്തിനും താഴേക്ക്? പവൻ വിലയിൽ വമ്പൻ ട്വിസ്റ്റ് ഉണ്ടാകും? -
2011 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം..! 2008 ലെ ഇടിവിനേക്കാള്‍ കൂടുതല്‍! സംഭവിക്കുന്നതെന്ത്? -
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ?












Click it and Unblock the Notifications