കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നിന്നെയും നിന്റെ പട്ടികളെയും തല്ലിയോടിക്കും.... രാജ് ബബ്ബാറിനെതിരെ ഭീഷണിയുമായി ബിഎസ്പി നേതാവ്

Google Oneindia Malayalam News

Recommended Video

cmsvideo
രാജ് ബബ്ബാറിനെതിരെ ഭീഷണിയുമായി BSP നേതാവ്

ലഖ്‌നൗ: ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബാറിനെതിരെ ഭീഷണി മുഴക്കി ബിഎസ്പി സ്ഥാനാര്‍ത്ഥി. രാജ് ബബ്ബാറിനെയും അദ്ദേഹത്തിനൊപ്പമുള്ളവരെ ഷൂ കൊണ്ട് തല്ലിയോടിക്കുമെന്നാണ് ഫത്തേപൂര്‍ സിക്രിയിലെ ബിഎസ്പി സ്ഥാനാര്‍ത്ഥി ഗുഡ്ഡു പണ്ഡിറ്റ് പറഞ്ഞിരിക്കുന്നത്. ഇവിടെ രാജ് ബബ്ബാര്‍ കോണ്‍ഗ്രസിന്റെയും രാജ് കുമാര്‍ ചാഹര്‍ ബിജെപിയുടെയും സ്ഥാനാര്‍ത്ഥിയാണ്.

1

രാജ് ബബ്ബാറും അദ്ദേഹത്തിന്റെ സംഘവും നുണകള്‍ പ്രചരിപ്പിക്കുകയാണ്. ഇനിയും അത്തരം ശീലങ്ങള്‍ തുടര്‍ന്നാല്‍ അദ്ദേഹത്തെയും അദ്ദേഹത്തിന്റെ നായ്കളെയും തല്ലിയോടിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രസ്താവന വന്‍ വിവാദമായിട്ടുണ്ട്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചതിന് നാല് തവണ ഗുഡ്ഡു പണ്ഡിറ്റിനെതിരെ പരാതികള്‍ ലഭിച്ചിട്ടുണ്ട്. ക്രിമിനല്‍ കേസുകള്‍ അടക്കം അദ്ദേഹത്തിനെതിരെ നിലവിലുണ്ട്.

രാജ് ബബ്ബാറിനെ അനുയായികളെയാണ് അദ്ദേഹം നായ്ക്കളെന്ന് വിശേഷിപ്പിച്ചത്. രാജ് ബബ്ബാറിനെ താന്‍ തല്ലിയോടിക്കാന്‍ കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഗംഗയുടെ നാമത്തില്‍ ഞാനിതാ ശപഥം ചെയ്യുന്നു. രാജ് ബബ്ബാര്‍ ഇനിയും നുണകള്‍ പ്രചരിപ്പിക്കുകയാണെങ്കില്‍ അയാളെയും കൂടെയുള്ള നായ്ക്കളെയും ചെരുപ്പൂരി തല്ലുമെന്നും ഗുഡ്ഡു പണ്ഡിറ്റ് വ്യക്തമാക്കി.

അതേസമയം ഗുഡ്ഡു പണ്ഡിറ്റിന്റെ പ്രസംഗം ചട്ടലംഘനമാണെന്ന് തെളിഞ്ഞിട്ടുണ്ട്. നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും ഗുഡ്ഡു പണ്ഡിറ്റ് അധിക്ഷേപിച്ചിരുന്നു. പണ്ഡിറ്റിനെതിരെ 7 ക്രിമിനല്‍ കേസുകളാണ് ഉള്ളത്. നേരത്തെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് സമാജ് വാദി പാര്‍ട്ടിയില്‍ നിന്ന് അദ്ദേഹത്തെ പുറത്താക്കിയിരുന്നു.

ഉത്തർ പ്രദേശ് ലോക്സഭ തിരഞ്ഞെടുപ്പ് 2019

യുപിയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം 22 സീറ്റില്‍ മാത്രം, മഹാസഖ്യവുമായി രാഹുലിന്‍റെ ഒത്തുതീര്‍പ്പ്യുപിയില്‍ കോണ്‍ഗ്രസിന്റെ പോരാട്ടം 22 സീറ്റില്‍ മാത്രം, മഹാസഖ്യവുമായി രാഹുലിന്‍റെ ഒത്തുതീര്‍പ്പ്

English summary
will thrash you and your dogs with shoes bsp candidate threatens raj babbar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X