കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫലം വരാന്‍ മണിക്കൂറുകള്‍.. പരാജയ ഭീതിയില്‍ അവസാന തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
കുതിരകച്ചവടത്തിന് കളമൊരുങ്ങുന്നു | News Of The Day | Oneindia Malayalam

അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തുവരാന്‍ മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. പുറത്തുവന്ന എക്സിറ്റ് പോള്‍ ഫലങ്ങളില്‍ കോണ്‍ഗ്രസിന്‍റെ ശക്തമായ തിരിച്ചുവരവാണ് പ്രവചിച്ചിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭാ തുരഞ്ഞെടുപ്പിന് മുന്‍പുള്ള സെമിഫൈനലാണ് നിയമസഭാ തെരഞ്ഞെടുപ്പ് എന്നതിനാല്‍ ബിജെപിക്ക് നെഞ്ചിടിപ്പ് ഏറിയിട്ടുണ്ട്.

കോണ്‍ഗ്രസ് അധികാരത്തില്‍ ഏറിയാല്‍ 2019ല്‍ അത് ബിജെപിക്ക് കനത്ത തിരിച്ചടിയാകും. ഈ സാഹചര്യത്തില്‍
അവസാന നിമിഷം ഏത് വിധേനയും ഭരണമുറപ്പാക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയാണ് ബിജെപി വിവരങ്ങള്‍ ഇങ്ങനെ

 ബിജെപിക്ക് നഷ്ടപ്പെടും

ബിജെപിക്ക് നഷ്ടപ്പെടും

പുറത്തുവന്ന എക്സിറ്റ് പോളുകളില്‍ പകുതിയിലും ബിജെപിക്ക് സുഖകരമല്ല കാര്യങ്ങള്‍. ബിജെപിയുടെ കോട്ടകള്‍ കോണ്‍ഗ്രസ് പിടിച്ചെടുക്കുമെന്ന് തന്നെയാണ് സര്‍വ്വേകള്‍ സൂചന നല്‍കുന്നത്. ഇതോടെ ഭരണം ഉറപ്പാക്കാനുള്ള അവസാനവട്ട ശ്രമങ്ങള്‍ ബിജെപി തുടങ്ങി കഴിഞ്ഞു.

 കര്‍ണാക പാഠം

കര്‍ണാക പാഠം

കിങ്ങ് മേക്കറാകാന്‍ സാധ്യതയുള്ള പാര്‍ട്ടികളെ കൂടെ കൂട്ടാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തുന്നത്.കര്‍ണാടകത്തിലെ പാഠം ഉള്‍ക്കൊണ്ടാണ് ബിജെപിയുടെ നീക്കം. വ്യക്തമായ ഭൂരിപക്ഷം ഉണ്ടായിട്ട് കൂടി ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയാതിരുന്നത് അവസാന നിമിഷം ജെഡിയുവും കോണ്‍ഗ്രസും സഖ്യത്തില്‍ ഏര്‍പ്പെട്ടതോടെയാണ്.

 നിര്‍ണായകം മധ്യപ്രദേശ്

നിര്‍ണായകം മധ്യപ്രദേശ്

ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള നീക്കങ്ങളാണ് ബിജെപി നടത്തുന്നത്.ഒന്നര പതിറ്റാണ്ടായി ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലാണ് ബിജെപി ഏറ്റവും പ്രതിസന്ധി നേരിടേണ്ടി വരിക.230 അംഗ നിയമസഭയുള്ള മധ്യപ്രദേശില്‍. ഇവിടെ ആര് ജയിക്കുമെന്ന് പ്രവചിക്കാന്‍ കഴിയാത്ത സാഹചര്യമാണ്.

 നിര്‍ണായക ശക്തി

നിര്‍ണായക ശക്തി

തൂക്കുസഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. സ്വതന്ത്രര്‍ വലിയ വെല്ലുവിളി ഉയര്‍ത്തിയേക്കും. അതേസമയം ബിഎസ്പി-ഗൊന്ദാവന ഗോമന്ദക് പാര്‍ട്ടിയും നിര്‍ണായക ശക്തിയാകുമെന്ന് കണക്കാക്കുന്നുണ്ട്.

 തെലുങ്കാനയില്‍ പൊടി പാറും

തെലുങ്കാനയില്‍ പൊടി പാറും

തെലുങ്കാനയിലും തൂക്ക് സഭയ്ക്കാണ് സാധ്യത കല്‍പ്പിക്കുന്നത്. ഈ സാഹചര്യത്തില്‍ ടിആര്‍എസുമായി സഖ്യത്തിന് തയ്യാറാണെന്ന് ബിജെപി വ്യക്തമാക്കിയിട്ടുണ്ട്. പുറത്തുവന്ന അഞ്ച് എക്സിറ്റ് ഫലങ്ങളില്‍ മൂന്നെണ്ണത്തില്‍ ടിആര്‍എസിനാണ് സാധ്യത കല്‍പ്പിക്കുന്നത്. അതേസമയം രണ്ടെണ്ണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ രൂപീകരിച്ച വിശാല മുന്നണിക്കാണ് സാധ്യത കല്‍പ്പിക്കുന്നത്

 പുറത്ത് നിര്‍ത്തി ടിആര്‍എസ്

പുറത്ത് നിര്‍ത്തി ടിആര്‍എസ്

അതേസമയം അസസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയും കോണ്‍ഗ്രസും ഒഴികെ മറ്റാരുമായും സഖ്യത്തിന് തയ്യാറാണെന്നാണ് തെലുങ്കാന ബിജെപിയുടെ നിലപാട്. എന്നാല്‍ ബിജെപിയുടെ നിര്‍ദ്ദേശത്തെ ടിആര്‍എസ് തള്ളിയിട്ടുണ്ട്.ഭൂരിപക്ഷം നേടുമെന്ന് തന്നെയാണ് പ്രതീക്ഷയും ടിആര്‍എസ് വ്യക്തമാക്കിയിട്ടുണ്ട്.

 കുതിരകച്ചവടത്തിന് കളമൊരുങ്ങുന്നു

കുതിരകച്ചവടത്തിന് കളമൊരുങ്ങുന്നു

ഛത്തീസ്ഗഡിലും വ്യക്തമായ ഭൂരിപക്ഷം ആര്‍ക്കും ഉറപ്പ് പറയുന്നില്ല.അഞ്ച് എക്‌സിറ്റ് പോള്‍ ഫലങ്ങളില്‍ രണ്ടെണ്ണം ബിജെപി ഭരണം നിലനിര്‍ത്തുമെന്ന് പറയുന്നു. രണ്ടെണ്ണം കോണ്‍ഗ്രസ് തിരിച്ചുപിടിക്കുമെന്നും. ഒന്ന് തൂക്കൂസഭയാണ് പ്രവചിക്കുന്നത്.ഈ സാഹചര്യത്തില്‍ കുതിരക്കച്ചവടത്തിന് കളമൊരുങ്ങുമെന്ന കാര്യത്തില്‍ സംശയമില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ സൂചിപ്പിക്കുന്നത്.

 കൈപിടിയിലാക്കി കോണ്‍ഗ്രസ്

കൈപിടിയിലാക്കി കോണ്‍ഗ്രസ്

അതേസമയം രാജസ്ഥാനില്‍ വ്യക്തമായ ആധിപത്യമാണ് എക്സിറ്റ് പോള്‍ സര്‍വ്വേകളില്‍ കോണ്‍ഗ്രസിന് കല്‍പ്പിക്കുന്നത്. പുറത്തുവന്ന പ്രധാന അഞ്ച് എക്‌സിറ്റ് പോളുകളില്‍ നാലും കോണ്‍ഗ്രസിന് മികച്ച വിജയമാണ് പ്രവചിക്കുന്നത്. രാജസ്ഥാനില്‍ 200 അംഗ നിയമസഭയാണ്. 101 സീറ്റുകള്‍ ലഭിക്കുന്ന പാര്‍ട്ടിക്ക് ഭരിക്കാം. ചില സര്‍വ്വെകള്‍ കോണ്‍ഗ്രസിന് 140 സീറ്റുവരെ പ്രവചിക്കുന്നുണ്ട്.

 നഷ്ടമാവും

നഷ്ടമാവും

എന്നാല്‍ മിസോറാമില്‍ കോണ്‍ഗ്രസിന് ഭരണം നഷ്ടമാകുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നത്. പുറത്തുവന്ന രണ്ട് എക്സിറ്റ് പോളുകളില്‍ കോണ്‍ഗ്രസ് പുറത്താകുമെന്നും എംഎന്‍എഫ് കൂടുതല്‍ സീറ്റുകള്‍ നേടുമെന്നും പ്രവചിക്കുന്നുണ്ട്.

 ഒറ്റയ്ക്ക് നേടില്ല

ഒറ്റയ്ക്ക് നേടില്ല

അതേസമയം എംഎന്‍എഫിന് ഒറ്റയ്ക്ക് അധികാരം നേടാന്‍ സാധിക്കില്ലെന്നാണ് സര്‍വ്വേകള്‍ സൂചിപ്പിക്കുന്നത്. മറ്റ് ചില കക്ഷികളുടെ പിന്തുണകൂടിയാല്‍ മാത്രമേ സര്‍ക്കാര്‍ രൂപീകരണം സാധിക്കുകയുള്ളൂവെന്നും സര്‍വ്വേകള്‍ പ്രവചിക്കുന്നു.

 നിര്‍ണായക നീക്കങ്ങള്‍

നിര്‍ണായക നീക്കങ്ങള്‍

ഈ സാഹചര്യത്തില്‍ ബിജെപി കുതിരക്കച്ചവട സാധ്യതകള്‍ പുറത്തെടുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. അതേസമയം കോണ്‍ഗ്രസിനും സഖ്യസാധ്യതകള്‍ തേടേണ്ട സാഹചര്യമുണ്ടെന്ന് തന്നെയാണ് കണക്കാക്കപ്പെടുന്നത്.

English summary
Will tomorrow show what's coming in 2019? We shall know in a while
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X