ബംഗാളില്‍ തൃണമൂല്‍-സിപിഎം-കോണ്‍ഗ്രസ് സഖ്യം വരുമോ: നിർണ്ണായക പ്രഖ്യാപനവുമായി മമത
തെരഞ്ഞെടുപ്പിന് ശേഷം മാത്രമായിരിക്കും പ്രതിപക്ഷ സഖ്യമായ ഇന്ത്യ സഖ്യത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയെ തീരുമാനിക്കുകയെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അതോടൊപ്പം തന്നെ പ്രതിപക്ഷ ഗ്രൂപ്പിന്റെ ഭാഗമായ തൃണമൂൽ കോൺഗ്രസ്-കോൺഗ്രസ്-ഇടത് സഖ്യം തന്റെ സംസ്ഥാനമായ ബംഗാളിലും സാധ്യമാണെന്നും മമത കൂട്ടിച്ചേർത്തു. ഇത് ആദ്യമായി ഇടത് പക്ഷത്തെ ബംഗാളില്‍ ടി എം സി സഖ്യത്തിന്റെ ഭാഗമാക്കുന്നതിനെക്കുറിച്ച് മമത പ്രതികരണം നടത്തുന്നത്.
ചൊവ്വാഴ്ച നടക്കുന്ന യോഗത്തിൽ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട എല്ലാ പ്രശ്നങ്ങളും ഇന്ത്യന്‍ സഖ്യം പരിഹരിക്കുമെന്നും മമത ബാനർജി മാധ്യമപ്രവർത്തകരോട് പറഞ്ഞു. ബി.ജെ.പിക്ക് "മാധ്യമങ്ങളും പണ ശക്തിയും" ഉണ്ടെന്ന് അവകാശപ്പെട്ട മമത ജനങ്ങൾ പ്രതിപക്ഷ പാർട്ടികൾക്കൊപ്പമാണെന്നും പറഞ്ഞു.

"അൽപ്പം വിശ്വസിക്കൂ... ഞങ്ങൾ ഒരുമിച്ച് കാര്യങ്ങള്‍ ചർച്ച ചെയ്യും. അവർ തിരഞ്ഞെടുപ്പിന്റെ തിരക്കിലായിരുന്നു, ഞങ്ങൾ ഉത്സവങ്ങളുടെ തിരക്കിലായിരുന്നു. ഓരോ സംസ്ഥാനത്തിനും അതിന്റേതായ പ്രശ്‌നങ്ങളുണ്ട്. ഓരോ ഇഞ്ചിലും പോരാടാൻ ഞങ്ങൾ തയ്യാറാണ്," അവർ പറഞ്ഞു. പശ്ചിമ ബംഗാളിൽ ടിഎംസി-കോൺഗ്രസും ഇടതുപക്ഷവും തമ്മിൽ സഖ്യത്തിനുള്ള സാധ്യതയെക്കുറിച്ചുള്ള ചോദ്യത്തിന്, "ആരെങ്കിലും പൂച്ചയ്ക്ക് മണികെട്ടണം" എന്നും അവർ പറഞ്ഞു.
"അവർക്ക് ആവശ്യമുണ്ടെങ്കില്‍ എനിക്ക് ഒരു പ്രശ്നവുമില്ല. ബംഗാളിൽ അവർക്ക് (കോൺഗ്രസിന്) രണ്ട് സീറ്റുകളേ ഉള്ളൂ. ഞാൻ ചർച്ചകൾക്ക് തയ്യാറാണ്. ആദ്യം മാനസികമായി തയ്യാറാകണം. ഒന്നോ രണ്ടോ രാഷ്ട്രീയ പാർട്ടികൾ സമ്മതിച്ചെന്ന് വരില്ല. പക്ഷേ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളും ഒന്നായി സീറ്റ് പങ്കിടാൻ സമ്മതിക്കുകയാണെങ്കിൽ, സ്വയം എല്ലാവരും ഒത്തുചേരും. എനിക്കും രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്. എന്നാല്‍ ആരുമായും ചർച്ചകള്‍ക്ക് തയ്യാറാണ്. ഇടതുപക്ഷത്തിന്റെ കാര്യത്തിലും എനിക്ക് പ്രശ്നമില്ല" മമത കൂട്ടിച്ചേർത്തു.
മായാവതിയുടെ ബി എസ് പി സഖ്യത്തില്‍ ചേരാന്‍ സാധ്യതയില്ലെന്നും മമത. പ്രതിപക്ഷത്തിനെതിരെ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് പറയുമ്പോൾ തന്നെ ഏജൻസികളുടെ സമ്മർദ്ദത്തിന് ഞങ്ങൾ വഴങ്ങില്ല, ഞങ്ങൾ പോരാടും. സുഷമ സ്വരാജ്, അരുൺ ജെയ്റ്റ്‌ലി, രാജ്‌നാഥ് സിംഗ്, നിതിൻ ഗഡ്കരി, ശിവരാജ് സിംഗ്, വസുന്ധര രാജെ തുടങ്ങിയ ബി ജെ പി നേതാക്കള്‍ മോശം ആളുകളാണെന്ന് ഞാന്‍ പറയില്ല. പക്ഷെ അവരുടെ ആശയങ്ങളുമായി എനിക്ക് യോജിക്കാന്‍ സാധിക്കില്ല. ഹിന്ദി ബെല്‍റ്റില്‍ ബി ജെ പി അത്ര ശക്തരല്ല. പക്ഷെ ഞങ്ങള്‍ ശക്തവുമല്ല. അതിനെ മറികടക്കാൻ ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്നും മമത പറഞ്ഞു.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications