കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു 'നമസ്തേ ട്രംപ്' കൂടി നടത്തുമോ?'; മോദിയെ ട്രോളി ചിദംബരം

'പ്രിയപ്പെട്ട കൂട്ടുകാരൻ ട്രംപിന് വേണ്ടി ഒരു നമസ്തേ ട്രംപ് കൂടി നടത്തുമോ?'; മോദിയെ ഭിത്തിയിലൊട്ടിച്ച് ചിദംബരം

Google Oneindia Malayalam News

ദില്ലി; അമേരിക്കയിൽ കൊവിഡിനെതിരെ തന്റെ ഭരണകുടം സ്വീകരിച്ച നടപടിയെ പ്രിയ സുഹൃത്ത് നരേന്ദ്ര മോദി വാനോളം പുകഴ്ത്തിയിരുന്നുവെന്നായിരുന്നു ഒരു തെരഞ്ഞെടുപ്പ് പ്രചരണ പരിപാടിയിൽ ട്രംപ് അവകാശപ്പെട്ടത്. എന്നാൽ തന്നെ പ്രകീർത്തിച്ച മോദിയുടെ ഇന്ത്യയെ മറ്റൊരു അവസരത്തിൽ അങ്ങേയറ്റം ഇകഴ്ത്താൻ ട്രംപ് മടികാണിച്ചില്ല. കഴിഞ്ഞ ദിവസം ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനുമായുള്ള സംവാദത്തിലാണ് ഇന്ത്യയിലെ കൊവിഡ് വ്യാപനത്തെ സംബന്ധിച്ച് ട്രംപ് കുറ്റപ്പെടുത്തിയത്. അതേസമയം ട്രംപിന്റെ പരാമർശത്തിൽ മോദിക്കെതിരെ രൂക്ഷ പരിഹാസം ഉയർത്തിയിരിക്കുകയാണ് കോൺഗ്രസ് നേതാവ് പി ചിദംബരം.

കൊവിഡ് വ്യാപനത്തിൽ

കൊവിഡ് വ്യാപനത്തിൽ

കൊവിഡ് വ്യാപനത്തിൽ ട്രംപിനെതിരെ ജോ ബൈഡൻ ആഞ്ഞടിച്ചപ്പോഴായിരുന്നു ഇന്ത്യയെ വിമർശിച്ച് കൊണ്ടുള്ള ട്രംപിന്റെ പ്രതികരണം. അമേരിക്കയിലാണ് 7 മില്യൺ ആളുകൾ കൊവിഡ് ബാധിതരായിട്ടും ആയിരക്കണക്കിന് പേർ മരിച്ചിട്ടും രോഗത്തെ പ്രതിരോധിക്കാൻ ട്രംപിന് പദ്ധതികൾ ഒന്നും ഇല്ലെന്നായിരുന്നു ബൈഡന്റെ വിമർശനം.

യഥാർത്ഥ കണക്കുകൾ

യഥാർത്ഥ കണക്കുകൾ

എന്നാൽ കണക്കുകളുടെ കാര്യം എടുക്കുമ്പോൾ ഇന്ത്യയൊന്നും യഥാർത്ഥ കണക്ക് പുറത്തുവിടുന്നില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. കണക്കുകളെ കുറിച്ച് പറയുമ്പോൾ ഇന്ത്യയിലും ചൈനയിലും റഷ്യയിലും എത്ര പേർ മരിച്ചുവെന്ന് അറിയില്ല. അവരൊന്നും യഥാർത്ഥ കണക്കല്ല പുറത്തുവിടുന്നത്, എന്നായിരുന്നു ട്രംപിന്റെ വിമർശനം.

പരിഹാസവുമായി ചിദംബരം

പരിഹാസവുമായി ചിദംബരം

ഇന്ത്യയുടെ കാലാവസ്ഥാ വ്യതിയാന വിഷയത്തിലും ട്രംപ് കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയും ചൈനയും റഷ്യയുമാണ് ശരിക്കുള്ള അഴുക്ക് അന്തരിക്ഷത്തിലേക്ക് പരത്തുന്നതെന്നായിരുന്നു ട്രംപ് പറഞഅഞത്. അതേസമയം ട്രംപിന്റെ ഈ വിമർശനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു മോദിയെ ചിദംബരം പരിഹസിച്ചത്.

എനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്കഎനിക്കും 18 വയസായ മകളുണ്ട്; സര്‍ക്കാര്‍ ഹാത്രാസ് പെണ്‍കുട്ടിയോട് ചെയ്തത് അംഗീകരിക്കാനാവില്ല:പ്രിയങ്ക

മറച്ചുവെയ്ക്കുകയാണ്

മറച്ചുവെയ്ക്കുകയാണ്

ട്രംപ് പറയുന്നത് ഇന്ത്യയും ചൈനയും റഷ്യയും കൊവിഡ് കണക്കുകൾ മറച്ചുവെയ്ക്കുന്നുവെന്നാണ്. വായുമലിനീകരണത്തിന് കാരണവും ഈ മൂന്ന് രാജ്യങ്ങളാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു. ട്രംപിനെ അനുമോദിക്കാൻ മോദി മറ്റൊരു നമസ്തേ ട്രംപ് പരിപാടി സംഘടിപ്പിക്കാൻ തയ്യാറാകുമോ? ചിദംബരം ട്വീറ്റ് ചെയ്തു.

കുത്തനെ ഉയരാൻ കാരണം

കുത്തനെ ഉയരാൻ കാരണം

ഗുജറാത്തിൽ കൊവിഡ് കേസുകൾ കുത്തന ഉയരാൻ കാരണം നമസ്തേ ട്രംപ് പരിപാടിയാണെന്ന ആരോപണം ശക്തമായിരുന്നു.ഇന്ത്യയിലേക്കുള്ള ട്രംപിന്‍റെ ആദ്യ ഔദ്യോഗിക സന്ദര്‍ശനത്തില്‍ ഫെബ്രുവരി 24നായിരുന്നു അഹമ്മദാബാദിൽ പരിപാടി നടന്നത്.
റാലിയിൽ ലക്ഷക്കണക്കിന് പേരായിരുന്നു പങ്കെടുത്തത്. മോദിയും ട്രംപും റോഡ് ഷോയിലും പങ്കെടുത്തിരുന്നു.

വിജയൻ നായരുടെ മനസിലെ വിജയൻ നായരുടെ മനസിലെ "സ്ത്രി"ചില്ലറ സംഭവമല്ല, അതിനൊപ്പം ആരെല്ലാമെന്ന് നോക്കൂ; അശോകൻ ചരുവിൽ

കെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്റെ മറുപണി; സമാന്തര യോഗം..ബിജെപിയിൽ പോര് മുറുകുന്നുകെ സുരേന്ദ്രനെതിരെ ശോഭാ സുരേന്ദ്രന്റെ മറുപണി; സമാന്തര യോഗം..ബിജെപിയിൽ പോര് മുറുകുന്നു

സർക്കാരിന് കനത്ത തിരിച്ചടി; ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതിസർക്കാരിന് കനത്ത തിരിച്ചടി; ലൈഫ് മിഷൻ കേസിൽ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

വീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെവീണ്ടും തുറന്നടിച്ച് മുരളീധരൻ; എംഎൽഎയാകാൻ ഇല്ല, സമരങ്ങൾ അവസാനിപ്പിച്ചത് കൂടിയാലോചന ഇല്ലാതെ

കേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾ<br />കേരളം പിടിക്കാൻ സുരേഷ് ഗോപിയും; നിയമസഭയിലേക്ക് മത്സരിച്ചേക്കും, ബിജെപി ലക്ഷ്യം 5 സീറ്റുകൾ

Recommended Video

cmsvideo
ഇന്ത്യയെ രക്ഷിക്കാന്‍ ചിദംബരത്തിന്റെ നിര്‍ദ്ദേശങ്ങള്‍ | Oneindia Malayalam

English summary
'Will Trump do another Namaste trump programe for his dear friend?'; Chidambaram mocks modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X