കശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്ന് ഹിസ്ബുള്‍ മേധാവി; ചാവേറുകളെക്കൊണ്ട് നിറക്കും
മുസാഫറാബാദ്: കശ്മീരിനെ ചോരക്കളമാക്കി നിലനിര്‍ത്തുക എന്നതാണ് വിഘടനവാദികളുടെ ലക്ഷ്യം. കശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കും എന്നാണ് ഹിസ്ബുള്‍ നേതാവ് സയ്യിദ് സലാഹുദ്ദീന്‍ ഇപ്പോള്‍ ഭീഷണിപ്പെടുത്തുന്നത്.
കശ്മീരിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം നേതൃത്വം നല്‍കുന്ന ആളാണ് സലാഹുദ്ദീന്‍. രാഷ്ട്രീയപരമായി നടത്തുന്ന സമാധാന നീക്കങ്ങളെയെല്ലാം ചെറുക്കുമെന്നാണ് ഇയാള്‍ പറയുന്നത്. കശ്മീരില്‍ അക്രമമല്ലാതെ മറ്റ് വഴിയില്ലെന്നും ഇയാള്‍ പറയുന്നു.

കൂടുതല്‍ കശ്മീരി യുവാക്കളെ ചാവേറുകളാക്കി കശ്മീര്‍ മുഴുവന്‍ സ്‌ഫോടനങ്ങള്‍ നടത്തും എന്നാണ് ഭീഷണി. അങ്ങനെ കശ്മീരിനെ ഇന്ത്യന്‍ സൈന്യത്തിന്റെ ശവപ്പറമ്പാക്കുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തുന്നു.
ബുര്‍ഹാന്‍ വാനിയുടെ കൊലപാതകം കശ്മീരിനെ ഒരു നിര്‍ണായക ഘട്ടത്തില്‍ എത്തിച്ചിരിക്കുകയാണെന്നും സലാഹുദ്ദീന്‍ പറയുന്നു. യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റേയും തലവനാണ് സലാഹുദ്ദീന്‍. പാകിസ്താനാണ് ഇവര്‍ക്ക് എല്ലാവിധത്തിലും ഉള്ള സഹായങ്ങള്‍ നല്‍കുന്നത്.
ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിന് ശേഷം കശ്മീരില്‍ സംഘര്‍ഷം ഒഴിഞ്ഞിട്ടില്ല. അഴുപതില്‍ പരം ആളുകളാണ് തുടര്‍ന്ന് കൊല്ലപ്പെട്ടത്. ആ ത്യാഗങ്ങളൊന്നും വൃഥാവിലാവില്ല എന്നും ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ സലാഹുദ്ദീന്‍ പറയുന്നു.












Click it and Unblock the Notifications