Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇക്ക് മാത്രമല്ല നമുക്കും വേണം: ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യുമോ? ഒരോ തുള്ളിക്കും ഡോളറുകള്‍ ചിലവ്

ഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൃത്രിമ മഴ പെയ്യിക്കാന്‍ പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെട്ട് ഡല്‍ഹി സർക്കാർ. വായു മലിനീകരണ തോത് കുറക്കാന്‍ കൃത്രിമ മഴ പെയ്യിക്കാനുള്ള ഇടപെടലുണ്ടാകണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി പരിസ്ഥിതി വകുപ്പ് മന്ത്രി ഗോപാല്‍ റായ് കേന്ദ്ര സർക്കാറിന് വീണ്ടും കത്ത് നല്‍കി. 'വിഷപ്പുക ഉത്തരേന്ത്യയെ മൂടിയിരിക്കുന്നു. ഇതില്‍ നിന്നും മുക്തി നേടാനുള്ള ഏക പരിഹാരം കൃത്രിമ മഴയാണ്. മെഡിക്കൽ എമർജൻസി ഘട്ടത്തിലൂടെയാണ് നമ്മള്‍ കടന്ന് പോകുന്നത്' മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്ന ഗോപാല്‍ റായ് പറഞ്ഞു.

"ഈ സാഹചര്യം നേരിടാന്‍ പ്രധാനമന്ത്രി മോദി ഇടപെടണം. അത് അദ്ദേഹത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്തമാണ്. മലിനീകരണം നിയന്ത്രിക്കാൻ കേന്ദ്രം നടപടികൾ സ്വീകരിക്കണം. കൃത്രിമ മഴ പെയ്യിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്നത്തേതിന് പുറമെ ആഗസ്റ്റ്, സെപ്റ്റംബർ, ഒക്ടോബർ, മാസങ്ങളിലും ഞാന്‍ കേന്ദ്രത്തിന് കത്ത് അയച്ചെങ്കിലും ഒരു യോഗം പോലും വിളിക്കാന്‍ കേന്ദ്ര പരിസ്ഥിതി വകുപ്പ് മന്ത്രി ഭൂപേന്ദ്ര യാദവ് തയ്യാറായിട്ടില്ല." ഡല്‍ഹി മന്ത്രി വ്യക്തമാക്കി.

uae-rain-

കൃത്രിമ മഴ സംബന്ധിച്ച് യോഗം വിളിക്കാൻ പ്രധാനമന്ത്രി മോദി പരിസ്ഥിതി മന്ത്രിയോട് ആവശ്യപ്പെടണം. കൃത്രിമ മഴ പെയ്യിക്കുന്നതില്‍ കൃത്യമായ നിർദേശം നല്‍കാന്‍ സാധിക്കുന്നില്ലെങ്കില്‍ കേന്ദ്ര മന്ത്രി രാജിവയ്ക്കണം. ഡൽഹി സർക്കാർ സ്വീകരിച്ച നടപടികളെക്കുറിച്ച് റായ് പറഞ്ഞു. ഈ ദുസ്സഹമായ സാഹചര്യത്തെ നേരിടാനായി ഞങ്ങള്‍ കഴിയുന്നതെല്ലാം ചെയ്തിട്ടുണ്ട്. ഡല്‍ഹി സർക്കാർ BS-III പെട്രോൾ ഫോർ വീലറുകളും BS-IV ഡീസൽ വാഹനങ്ങളും നിരോധിച്ചു. അതോടൊപ്പം തന്നെ പുറത്തുനിന്നുള്ള എല്ലാ ട്രക്കുകളും ഡീസൽ ബസുകളും നിരോധിച്ചിരിക്കുന്നു. സ്കൂളുകള്‍ അടയ്ക്കുകയും ഓഫീസുകളുടെ സമയം പുനഃക്രമീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാഹനങ്ങളെ നിയന്ത്രിക്കുന്നതിനായി ഒറ്റ-ഇരട്ട പദ്ധതി നടപ്പാക്കുന്നതിനുള്ള സാധ്യതകളും ആം ആദ്മി പാർട്ടി സർക്കാർ ചർച്ച ചെയ്യുന്നുണ്ട്. ഞങ്ങള്‍ എല്ലാവിധ സാധ്യതകളും പരിശോധിച്ച് വരികയാണെന്നും ഗോപാല്‍ റായ് പറഞ്ഞു.

എന്താണ് കൃത്രിമ മഴ

ഡല്‍ഹിയില്‍ കൃത്രിമ മഴ പെയ്യിക്കുന്നത് സംബന്ധിച്ച ചർച്ചകള്‍ നടക്കുന്നത്. കഴിഞ്ഞ നവംബറിലും അന്തരീക്ഷ മലിനീകരണം കുറയ്ക്കാൻ ക്ലൗഡ് സീഡിംഗ് വഴി കൃത്രിമ മഴ പെയ്യിക്കാനുള്ള സാധ്യത ചർച്ച ചെയ്യാൻ ഡല്‍ഹി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. മേഘപടലങ്ങളിലെ നീരാവിയെ രാസ വസ്തുക്കളുടെ സഹായത്തോടെ ഘനീഭവിപ്പിച്ച് ജലത്തുള്ളികളാക്കി മാറ്റുന്നതാണ് ക്ലൗഡ് സീഡിംഗ്. സിൽവർ അയഡൈഡ്, പൊട്ടാസ്യം അയഡൈഡ്, ഡ്രൈ ഐസ് തുടങ്ങിയ പദാർത്ഥങ്ങളാണ് മേഘങ്ങളില്‍ വിതറുക.

ക്ലൗഡ് സീഡിംഗ് ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള രാജ്യമാണ് യുഎഇ. നിരവധി തവണ രാജ്യം ഈ തരത്തില്‍ മഴപെയ്യിച്ചു. കൃത്രിമ മഴ പെയ്യിപ്പിക്കുന്നതിനുള്ള ഉയർന്ന ഗുണനിലവാരമുള്ള ഉപ്പ് ജ്വലന പാളികൾ അടുത്തിടെ യുഎഇ വികസിപ്പിച്ചിരുന്നു. അതേസമയം വളരെ അധികം ചിലവേറിയ ഒരു പദ്ധതി കൂടിയാണ് ക്ലൗഡ് സീഡിംഗ്. ഒരു അടി മഴ പെയ്യിക്കാനായി 200 അമേരിക്കന്‍ ഡോളർ ചിലവ് വരും. അതായത് 16887 രൂപയോളം വില.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+