കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അടുത്ത മുഖ്യമന്ത്രി ഉദ്ധവോ? മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കം ഇങ്ങനെ, ഇളമുറക്കാരന് എതിർപ്പ്!!

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകങ്ങൾ അവസാന ഘട്ടത്തിലെത്തുമ്പോൾ അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ആരാവുമെന്ന ചോദ്യമാണ് ഇപ്പോഴുയരുന്നത്. ബിജെപി സർക്കാർ രൂപീകരണത്തിനില്ലെന്ന് നിലപാട് വ്യക്തമാക്കിയ സാഹചര്യത്തിൽ പന്ത് ശിവസേനയുടെ കോർട്ടിലെത്തിയിരുന്നു. പിന്നീട് അംഗബലമില്ലെന്ന് ചൂണ്ടിക്കാണിച്ച് എൻസിപിയും സർക്കാർ രൂപീകരിക്കുന്നതിൽ നിന്ന് വിട്ടുനിന്നിരുന്നു. തുടർന്നാണ് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കുന്നതിനായി ശിവസേന- കോൺഗ്രസ്- എൻസിപി എന്നീ പാർട്ടികൾ ചർച്ചകൾ ആരംഭിച്ചത്. തുടർന്നാണ് പൊതുമിനിമം പരിപാടിക്ക് രൂപം നൽകിയത്.

മഹാരാഷ്ട്രയില്‍ ഉദ്ധവിനെ അനുനയിപ്പിച്ചത് മുസ്ലീം മന്ത്രി.... ആരാണ് അബ്ദുള്‍ സത്താര്‍?മഹാരാഷ്ട്രയില്‍ ഉദ്ധവിനെ അനുനയിപ്പിച്ചത് മുസ്ലീം മന്ത്രി.... ആരാണ് അബ്ദുള്‍ സത്താര്‍?

ബിജെപിക്ക് 119 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ബിജെപി നേതാവ് ചന്ദ്രകാന്ത് പാട്ടീല്‍ പറയുന്നത്. മഹാരാഷ്ട്രയിൽ സര്‍ക്കാര്‍ ഉടന്‍ ബിജെപി തന്നെ രൂപീകരിക്കുമെന്നും പാട്ടീല്‍ വ്യക്തമാക്കിയിരുന്നു. അതേസമയം അമിത് ഷായില്‍ നിന്ന് സര്‍ക്കാരുണ്ടാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിക്കണമെന്ന് പാട്ടീലിന് നിര്‍ദേശം ലഭിച്ചെന്നാണ് സൂചന. നിരവധി പേര്‍ ശിവസേനയില്‍ അസംതൃപ്തിയിലാണ് ബിജെപി നേതൃത്വം വിശ്വസിക്കുന്നു. 26 എംഎല്‍എമാര്‍ കൂടിയുണ്ടെങ്കില്‍ ബിജെപിക്ക് സംസ്ഥാനത്ത് സര്‍ക്കാരുണ്ടാക്കാന്‍ സാധിക്കും.

 തകർന്നത് 35 വർഷത്തെ ബാന്ധവം

തകർന്നത് 35 വർഷത്തെ ബാന്ധവം


മഹാരാഷ്ട്രയിൽ ശിവസേനയും ബിജെപിയും തമ്മിലുണ്ടായിരുന്ന 35 വർഷം പഴക്കമുള്ള സഖ്യമാണ് മഹാരാഷ്ട്ര സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ടുള്ള തർക്കങ്ങളെത്തുടർന്ന് ഇല്ലാതായത്. തിരഞ്ഞെടുപ്പിൽ 288ൽ 161 സീറ്റുകളിൽ വിജയിച്ച ബിജെപി അധികാരത്തിലെത്തുന്നതിൽ നിന്ന് തടഞ്ഞത് മുഖ്യമന്ത്രി പദം പങ്കുവെക്കുന്നത് സംബന്ധിച്ച അസ്വാരസ്യങ്ങളാണ്. മറ്റ് മാർഗ്ഗങ്ങളില്ലെങ്കിൽ മാത്രമേ എൻഡിഎ സഖ്യത്തിൽ നിന്ന് പുറത്തുപോകുവെന്ന് മുൻ ശിവസേന നേതാവായ ബാൽ താക്കറെയ്ക്ക് നൽകിയ വാക്കാണെന്നാണ് ശിവസേന നേതാക്കളുടെ പ്രതികരണം.

വികാരങ്ങളെ ബഹുമാനിക്കണം

വികാരങ്ങളെ ബഹുമാനിക്കണം

മഹാരാഷ്ട്ര മുഖ്യമന്ത്രി ശിവസേനയിൽ നിന്ന് തന്നെയായിരിക്കുമെന്ന സൂചനകളാണ് പുറത്തുവരുന്നത്. മുഖ്യമന്ത്രി പദം നൽകുന്നത് സംബന്ധിച്ച തർക്കങ്ങളെ തുടർന്നാണ് ബിജെപിയുമായുള്ള സഖ്യമുപേക്ഷിച്ച് ശിവസേന പുറത്തുവരുന്നത്. അതിനാൽ ശിവസേനയുടെ വികാരങ്ങൾ ബഹുമാനിക്കേണ്ടത് തങ്ങളുടെ ഉത്തരവാദിത്തമാണെന്നാണ് എൻസിപി വക്താവ് നവാബ് മാലിക്ക് പ്രതികരിച്ചത്. മുഖ്യമന്ത്രി പദം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുന്നതിനായി മൂന്ന് പാർട്ടികളടേയും അധ്യക്ഷന്മാർ ശനിയാഴ്ച കൂടിക്കാഴ്ച നടത്തുന്നുണ്ട്. മൂന്ന് പാർട്ടികളുടെ പ്രതിനിധികളും ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് മഹാരാഷ്ട്ര ഗവർണർ കോഷിയാരിയെയും കാണുമെന്നാണ് ശിവസേന വൃത്തങ്ങൾ നൽകുന്ന വിവരം.

 അഞ്ച് വർഷവും ഭരിക്കും

അഞ്ച് വർഷവും ഭരിക്കും

മഹാരാഷ്ട്രയിൽ എൻസിപി- കോൺഗ്രസ്- ശിവസേന സർക്കാർ രൂപീകരിച്ച് അധികാരത്തിലേറുമെന്നും അഞ്ച് വർഷം സംസ്ഥാനം ഭരിക്കുമെന്നും എൻസിപി തലവൻ ശരദ് പവാർ വ്യക്തമാക്കിയിരുന്നു. മഹാരാഷ്ട്രയിൽ ഇടക്കാല തിരഞ്ഞെടുപ്പ് വരുമെന്ന ബിജെപിയുടെ പ്രസ്താവനയെ തള്ളിയാണ് പവാറിന്റെ പ്രതികരണം. സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലായതോടെ മഹാരാഷ്ട്രയിൽ രാഷ്ട്രപതി ഭരണം നിലവിൽ വന്നിരുന്നു. ഇതിനിടെയാണ് മാരത്തൺ ചർച്ചകൾക്കൊടുവിൽ സംസ്ഥാനത്ത് എൻസിപി- കോൺഗ്രസ്- ശിവസേന എന്നീ പാർട്ടികൾ സർക്കാർ രൂപീകരിക്കാനുള്ള ധാരണയിലെത്തുന്നത്.

സാധ്യത ഉദ്ധവ് താക്കറെയ്ക്കോ?

സാധ്യത ഉദ്ധവ് താക്കറെയ്ക്കോ?


മൂന്നു പാർട്ടികളും തമ്മിലുള്ള പൊതു മിനിമം പരിപാടി പ്രകാരം ശിവസേനക്ക് ആയിരിക്കും അഞ്ച് വർഷവും മുഖ്യമന്ത്രി പദവി. എൻസിപിക്കും കോൺഗ്രസിനും ഓരോ ഉപമുഖ്യമന്ത്രി പദവും ലഭിക്കും. മറ്റ് മന്ത്രി പദങ്ങൾ മൂന്ന് പാർട്ടികൾക്കുമായി തുല്യമായി വീതിക്കും. എന്നാൽ ആരായിരിക്കും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി എന്നത് സംബന്ധിച്ച് ഒരു പാർട്ടിയും ചോദ്യങ്ങൾ ഉന്നയിച്ചിട്ടില്ല. ഉദ്ധവ് താക്കറെയുടെ മകൻ ആദിത്യ താക്കറെയെ ഉപമുഖ്യമന്ത്രിയാക്കാൻ ബിജെപി നേരത്തെ തന്നെ തയ്യാറായിരുന്നു. എന്നാൽ ശിവസേന നേതാക്കളാണ് യുവനേതാവിനെ മുഖ്യമന്ത്രിയായി ഉയർത്തിക്കാണിച്ചത്. എന്നാൽ താക്കറെ കുടുംബത്തിലെ ഇളമുറക്കാരനായ ആദിത്യയെ മുഖ്യമന്ത്രിയാക്കാൻ കോൺഗ്രസ്- എൻസിപി നേതാക്കൾ തയ്യാറാകുമോ എന്നതും ചോദ്യമായി അവശേഷിക്കുന്നു. ഈ സാഹചര്യത്തിലാണ് ഉദ്ധവ് താക്കറെയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിർദേശിക്കാനും സാധ്യതയുണ്ട്.

 എതിർപ്പ് ഇളമുറക്കാരനോടോ?

എതിർപ്പ് ഇളമുറക്കാരനോടോ?

എൻസിപിയിൽ ശരദ് പവാറും, അജിത് പവാറും മുതിർന്ന നേതാക്കളായി നിലനിൽക്കുന്നുണ്ട്. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിമാരായിരുന്ന അശോക് ചവാനും പൃഥ്വിരാജ് ചവാനും കരാഡ് സൌത്ത്, ഭോകർ എന്നീ മണ്ഡലങ്ങളിൽ നിന്ന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ചവരാണ്. മുൻ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാറിനും മുഖ്യമന്ത്രി കസേരയിൽ കണ്ണില്ലെന്ന് പറയാനാവില്ല. ആദിത്യ മുഖ്യമന്ത്രിയാവുന്നതിനെ എതിർക്കാൻ സാധ്യതയുള്ളത് ഈ മുതിർന്ന മൂന്ന് നേതാക്കളാണ്. ആദിത്യയെയാണ് ശിവസേന മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർത്തിക്കാണിക്കുന്നതെന്ന സൂചനാണ് സഞ്ജയ് റാവത്തും നൽകിയത്.

English summary
Will Uddhav Thackeray be next Maharashtra chief minister?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X