വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ശതാബ്ദി, രാജധാനി ട്രെയിനുകൾക്ക് പകരക്കാരനാകുമോ? അറിയാം
വന്ദേ ഭാരത് ട്രെയിനുകൾക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മണിക്കൂറിൽ 200 കിലോമീറ്റർ വേഗതയിൽ ദീർഘദൂര യാത്രകൾക്കായി രൂപകൽപ്പന ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകളുടെ സ്ലീപ്പർ പതിപ്പ് അവതരിപ്പിക്കാൻ ഇന്ത്യൻ റെയിൽവേ ഒരുങ്ങുന്നതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ശതാബ്ദി, രാജധാനി ട്രെയിനുകൾക്ക് പകരം അതിവേഗ വന്ദേ ഭാരത് എക്‌സ്പ്രസ് സ്ലീപ്പർ ട്രെയിനുകൾ സ്ഥാപിക്കാൻ ഇന്ത്യൻ റെയിൽവേ ഉദ്ദേശിക്കുന്നുണ്ടോ, വന്ദേ ഭാരത് ശൃംഖല മുംബൈയിലെ വന്ദേ മെട്രോ സർവീസുകൾ ഉപയോഗിച്ച് വിപുലീകരിക്കാൻ പദ്ധതിയുണ്ടോ എന്ന ചോദ്യമാണ് ഇതിന് പിന്നാലെ ഉയർന്നുവരുന്നത്.

ഇന്ത്യയിലെ ആദ്യത്തെ സെമി - ഹൈ - സ്പീഡ് ട്രെയിൻ ആയ വന്ദേ ഭാരത് എക്‌സ്പ്രസ്, ഇന്ത്യൻ റെയിൽവേയുടെ അനുബന്ധ സ്ഥാപനമായ ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐ സിഎ ഫ്) വികസിപ്പിച്ച് രൂപകൽപ്പന ചെയ്തവയാണ്. ഈ ആധുനിക ട്രെയിനുകൾ പൂർണ്ണമായും എയർകണ്ടീഷൻ ചെയ്തതും യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങളും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നവയുമാണ്.
വേഗതയും സൗകര്യവും ആഡംബരവും സമന്വയിപ്പിച്ച് വന്ദേ ഭാരത് ഇന്ത്യൻ സാങ്കേതിക വിദ്യയുടെയും എഞ്ചിനീയറിംഗിൻ്റെയും മികവാണ് പ്രദർപ്പിക്കുന്നത് എന്നാണ് പറയുന്നത്. വന്ദേ ഭാരതിന് യാത്രക്കാർക്കിടയിൽ വലിയ ജനപ്രീതി ലഭിച്ചിട്ടുണ്ട്. അതേ സമയം, നിലവിലെ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനുകൾ ശതാബ്ദി എക്സ്പ്രസിന് പകരം ഘട്ടം ഘട്ടമായി പ്രവർത്തിക്കും എന്നാണ് നിരവധി റെയിൽ ഉദ്യോഗസ്ഥർ പറയുന്നത്.
സെമി - ഹൈ സ്പീഡ് തദ്ദേശീയ ട്രെയിനിൻ്റെ സ്ലീപ്പർ പതിപ്പ് നിലവിലുള്ള രാജധാനി എക്സ്പ്രസ് ട്രെയിനുകൾക്ക് ബദലായി പ്രവർത്തിക്കും എന്നും സൂചിപ്പിക്കുന്നു. ന്യൂഡൽഹിയെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളുമായി ബന്ധിപ്പിക്കുന്ന രാജധാനി എക്സ്പ്രസ് ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം സർവീസുകളിലൊന്നായി ആണ് കണക്കാക്കുന്നത്.
നേരത്തെ, ഫിനാൻഷ്യൽ എക്‌സ്പ്രസിന് നൽകിയ അഭിമുഖത്തിൽ, ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറി (ഐ സി എഫ്) ജനറൽ മാനേജർ ബിജി മല്യ, വന്ദേ ഭാരത് എക്‌സ്‌പ്രസ് ആരംഭിച്ച പല സ്ഥലങ്ങളിലും അതിൻ്റെ ഷെഡ്യൂളുകൾ ശതാബ്ദി എക്‌സ്പ്രസിൻ്റേതുമായി പൊരുത്തപ്പെടുന്നതായി വ്യക്തമാക്കിയിരുന്നു.
ശതാബ്ദി ട്രെയിനുകൾക്ക് പകരം വന്ദേ ഭാരത് വരാൻ സാധ്യതയുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്. ആവശ്യത്തിന് വന്ദേ ഭാരത് നിർമ്മിക്കാൻ സമയമെടുക്കുമെന്നാണ് മല്യ പറഞ്ഞത്. ഇടക്കാലത്ത് ശതാബ്ദി ട്രെയിനുകൾ മറ്റ് റൂട്ടുകളിലേക്ക് പുനർ വിന്യസിക്കുമെന്നും വിഭവങ്ങൾ പാഴാക്കുന്നില്ലെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ചെയർ കാറുകളുള്ള ഹ്രസ്വദൂര വന്ദേ ഭാരത് ട്രെയിനുകൾ ഇതിനകം പ്രവർത്തന ക്ഷമമായിരിക്കുന്ന അവസരത്തിൽ , വന്ദേ ഭാരത് മെട്രോ സർവീസ് ആരംഭിക്കുന്നത് സംബന്ധിച്ച് ചർച്ചകൾ നടക്കുന്നുണ്ട്. വന്ദേ ഭാരത് ആശയം നഗര ഗതാഗത സംവിധാനങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള സാധ്യതകൾ പര്യവേക്ഷണം ചെയ്ത് കൊണ്ട് ഈ മെട്രോ ശൈലിയിലുള്ള ട്രെയിനുകളുടെ പ്രോ ടൈപ്പുകൾ സമീപ ഭാവയിൽ ഉണ്ടാവുമെന്നാണ് പ്രതീക്ഷ












Click it and Unblock the Notifications