കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'കോൺഗ്രസിനെ ഓർത്ത് ആശങ്ക തോന്നുന്നു, എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാലേ നാം ഉണരുള്ളൂ?'; കപിൽ സിബൽ

  • By Aami Madhu
Google Oneindia Malayalam News

ജയ്പൂർ; രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നതിനിടെ പ്രതികരണവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കബിൽ സിബൽ. പാർട്ടിയെ ഓർത്ത് ആശങ്ക തോന്നുന്നുവെന്ന് കപിൽ പറഞ്ഞു. എന്തെങ്കിലും നടന്ന് കഴിഞ്ഞതിന് ശേഷമേ നമ്മൾ ഉണർന്ന് പ്രവർത്തിക്കുകയുള്ളൂവെന്നും അദ്ദേഹം ചോദിച്ചു.

'കോൺഗ്രസിനെ കുറിച്ച് ആശങ്ക തോന്നുന്നു, നമ്മുടെ ലായങ്ങളിൽ നിന്നും കുതിരകൾ ഓടിപ്പോയതിന് ശേഷം മാത്രമേ നാം ഉണരുകയുള്ളൂ?', കബിൽ ട്വീറ്റ് ചെയ്തു. രാജസ്ഥാൻ ഉപമുഖ്യമന്ത്രി കൂടിയായ സച്ചിൻ പൈലറ്റും മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും തമ്മിലുള്ള ഭിന്നതകളാണ് സംസ്ഥാനത്ത് പുതിയ പ്രതിസന്ധികൾക്ക് വഴിവെച്ചിരിക്കുന്നത്. സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് ചേക്കേറുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

kapil-sibal-1549952529-

ബിജെപി രാജസ്ഥാനിലെ കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ആരോപിച്ചിരുന്നു. കോടികളാണ് ബിജെപി വാഗ്ദാനം ചെയ്തതെന്നാണ് ഗോഹ്ലോട്ടിന്റെ ആരോപണം. അതിനിടെയാണ് ഇന്ന് സച്ചിൻ പൈലറ്റ് ദില്ലിയിൽ എത്തി കോൺഗ്രസ് ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുമായി ചർച്ച നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. തനിക്കൊപ്പമുള്ള 8 എംഎൽഎമാർക്കൊപ്പമാണ് പൈലറ്റ് ദില്ലിയിൽ എത്തിയതെന്നാണ് വിവരം. മുതിർന്ന എംഎൽഎമാർ ഉൾപ്പടെ 23 പേർ തനിക്കൊപ്പം ഉണ്ടെന്നാണ് സച്ചിൻ അവകാശപ്പെട്ടത്.

അതിനിടെ സച്ചിൻ ബിജെപി നേതൃത്വവുമായി ചർച്ച നടത്തിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഉയരുന്നുണ്ട്. 23 എംഎൽഎമാർക്കൊപ്പം പൈലറ്റ് ബിജെപി വിടുമോയെന്ന ആശങ്കയാണ് പാർട്ടിയിൽ ഉയർന്നിരിക്കുന്നത്. മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യ തനിക്കൊപ്പമുള്ള 22 എംഎൽഎമാർക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ എത്തിയിരുന്നു. സമാന രീതിയിൽ പൈലറ്റും കോൺഗ്രസ് നേതൃത്വത്തിന് പാലം വലിയ്ക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

'വീണ വിജയന്റെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ'വീണ വിജയന്റെ വിവാഹത്തിന് സ്വപ്നയും പങ്കെടുത്തുവെന്ന് വ്യാജ പ്രചരണം;നിയമനടപടിക്കൊരുങ്ങി ഡിവൈഎഫ്ഐ

രാജ്യസഭ തിരഞ്ഞെടുപ്പ് വേളയിലും പൈലറ്റ് ബിജെപിയിലേക്ക് പോയേക്കുമെന്നുള്ള അഭ്യൂഹങ്ങൾ ശക്തമായിരുന്നു. എന്നാൽ ഇത് നിഷേധിച്ച് പൈലറ്റ് രംഗത്തെത്തിയിരുന്നു. അതേസമയം സംസ്ഥാനത്ത് മധ്യപ്രദേശിന് സമാന പ്രതിസന്ധികൾ ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് ദേശീയ നേതൃത്വം. ഇരുവരും തമ്മിലുള്ള തർക്കങ്ങൾ മാത്രമാണ് ഇപ്പോഴത്തെ പ്രശ്നങ്ങൾക്ക് കാരണമെന്നും ഇവ ചർച്ചയിലൂടെ പരിഹരിക്കനാകുമെന്നും നേതൃത്വം കരുതുന്നു.

'തെറ്റ് തിരുത്തി പൂന്തുറ'; ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് പ്രദേശവാസികൾ'തെറ്റ് തിരുത്തി പൂന്തുറ'; ആരോഗ്യപ്രവർത്തകരെ പുഷ്പവൃഷ്ടി നടത്തി സ്വീകരിച്ച് പ്രദേശവാസികൾ

രാജസ്ഥാനിൽ സച്ചിന്റെ പൈലറ്റിന്റെ ചടുല നീക്കം; 8 എംഎൽഎമാരുമായി ദില്ലിയിലേക്ക്.. സോണിയ ഗാന്ധിയ കാണുംരാജസ്ഥാനിൽ സച്ചിന്റെ പൈലറ്റിന്റെ ചടുല നീക്കം; 8 എംഎൽഎമാരുമായി ദില്ലിയിലേക്ക്.. സോണിയ ഗാന്ധിയ കാണും

English summary
Will we wake up only after anything happened asks kapil sibal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X