കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമതര്‍ക്ക് പ്രവേശനമില്ല, ബോര്‍ഡ് വെച്ച് വോട്ടര്‍മാര്‍; പ്രതീക്ഷ ഇരട്ടിച്ച് കോണ്‍ഗ്രസ്!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ നിര്‍ണായകമായ ഉപതിരഞ്ഞെടുപ്പിന് ഇനി നാല് ദിവസങ്ങള്‍ മാത്രമാണ് ശേഷിക്കുന്നത്. സര്‍ക്കാരിന്‍റെ ഭാവി തന്നെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പില്‍ വിജയത്തില്‍ കുറഞ്ഞതൊന്നും ബിജെപി സ്വപ്നം കാണുന്നില്ല. അധികാരം വാഗ്ദാനം നല്‍കി മറുകണ്ടം ചാടിച്ച കോണ്‍ഗ്രസ്-ജെഡിഎസ് വിമതരെ തന്നെ ഇറക്കിയാണ് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിശക്തരയാ വിമത നേതാക്കള്‍ തന്നെ ഒരിക്കല്‍ കൂടി മത്സരത്തിനെത്തുമ്പോള്‍ വോട്ടുകള്‍ പെട്ടിയിലാവുമെന്നും ബിജെപി കണക്ക് കൂട്ടുന്നു.

എന്നാല്‍ ബിജെപി പ്രതീക്ഷകളെ അസ്ഥാനത്താക്കി കടുത്ത പ്രതിഷേധമാണ് വിമതര്‍ മണ്ഡലത്തില്‍ നേരിടുന്നത്. വോട്ട് ചോദിക്കാനെത്തുന്ന വിമതര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡാണ് ജനം വെച്ചിരിക്കുന്നത്.

 കൂറുമാറിയത് എന്തിന്

കൂറുമാറിയത് എന്തിന്

ഒരു വര്‍ഷം മുന്‍പ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളായി എത്തിയവര്‍ അതേ മണ്ഡലത്തില്‍ ബിജെപിക്കായി വോട്ട് തേടിയെത്തിയതില്‍ ജനം ശക്തമായ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. ഞങ്ങളോട് ചോദിച്ചാണോ കൂറുമാറിയതെന്നായിരുന്നു വോട്ട് തേടിയെത്തിയ വിമതരോട് ജനക്കൂട്ടം ആവര്‍ത്തിച്ച് ചോദിച്ചത്.

 വോട്ട് നല്‍കില്ല

വോട്ട് നല്‍കില്ല

ഹുന്‍സൂര്‍ മണ്ഡലത്തില്‍ എത്തിയ ജെഡിഎസ് വിമതന്‍ വിശ്വനാഥിനോട് വോട്ട് നല്‍കില്ലെന്ന് ജനം പരസ്യമായി തന്നെ പ്രഖ്യാപിച്ചു. മണ്ഡലത്തില്‍ പലയിടങ്ങളിലും സമാനമായ പ്രതിഷേധമായിരുന്നു വിശ്വനാഥന്‍ നേരിടേണ്ടി വന്നത്. ഹുന്‍സൂറില്‍ മാത്രമല്ല മറ്റ് മണ്ഡലങ്ങളിലും സ്ഥിതി വ്യത്യസ്തമല്ല.

 പ്രവേശനമില്ല

പ്രവേശനമില്ല

ബെലഗാവിയിലെ അത്താണിയില്‍ വോട്ട് തേടിയെത്തിയ ബിജെപി സ്ഥാനാര്‍ത്ഥി മഹേഷ് കുമ്മത്തല്ലിയെ അയോഗ്യര്‍ക്ക് പ്രവേശനമില്ലെന്ന ബോര്‍ഡ് കാണിച്ചാണ് ഗ്രാമവാസികള്‍ പ്രതിഷേധിച്ചത്. തെല്‍സാങ്ങ് ഗ്രാമവാസികളാണ് കുമ്മത്തല്ലിക്കെതിരെ രംഗത്തെത്തിയത്. കുമ്മത്തല്ലി മാത്രമല്ല അയോഗ്യരായ ആരും ഗ്രാമത്തില്‍ പ്രവേശിക്കേണ്ടെന്ന് ഗ്രാമവാസികള്‍ പറഞ്ഞു.

 മാപ്പില്ലെന്ന്

മാപ്പില്ലെന്ന്

അധികാരത്തിന് വേണ്ടി തങ്ങളെ തന്നെ വില്‍പ്പന നടത്തിയവര്‍ക്ക് മാപ്പില്ലെന്നാണ് വോട്ടര്‍മാര്‍ പ്രതികരിച്ചത്. അതേസമയം വിമതര്‍ക്കെതിരെ പ്രതിഷേധം ശക്തമായതോടെ കര്‍ണാടകത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രതീക്ഷ വാനോളമാണ്. 6 മണ്ഡലങ്ങളില്‍ കടുത്ത മത്സരമാണ് നേരിടുന്നതെന്ന് ബിജെപി നേതാക്കള്‍ക്ക് തന്നെ സമ്മതിക്കുന്നു.

 12 സീറ്റുകള്‍ നേടും

12 സീറ്റുകള്‍ നേടും

അതേസമയം നിലനിലെ സ്ഥിതിയില്‍ 12 സീറ്റുകള്‍ വരെ കോണ്‍ഗ്രസ് നേടുമെന്ന് മുന്‍ മുഖ്യമന്ത്രിയും നിയമസഭ കക്ഷി നേതാവുമായ സിദ്ധരാമയ്യ പ്രതികരിച്ചു.15 സീറ്റുകളും കോണ്‍ഗ്രസ് നേടിയാല്‍ അത്ഭുദപ്പെടാനില്ല. കൂടുതല്‍ സീറ്റുകള്‍ കോണ്‍ഗ്രസിന് ലഭിച്ചാല്‍ ബിജെപി സര്‍ക്കാരിന് എങ്ങനെ അധികാരത്തില്‍ തുടരാനാകുമെന്നും സിദ്ധരാമയ്യ ചോദിച്ചു.

 കോണ്‍ഗ്രസിന് അനുകൂലം

കോണ്‍ഗ്രസിന് അനുകൂലം

ഉപതിരഞ്ഞെടുപ്പോടെ കര്‍ണാടകത്തില്‍ അധികാര മാറ്റത്തിന് വഴി തെളിയുമെന്നും സിദ്ധരാമയ്യ പറഞ്ഞു. വിമതരെ പാഠം പഠിപ്പിക്കാന്‍ ജനം തിരുമാനിച്ചതോടെ ഇനി രാഷ്ട്രീയ സാഹചര്യം കോണ്‍ഗ്രസിന് അനുകൂലമാണെന്നും സിദ്ധരമായ്യ പ്രതികരിച്ചു.

 നിര്‍ണായകം

നിര്‍ണായകം

224 അംഗ നിയമസഭയില്‍ 6 സീറ്റിലെങ്കിലും വിജയിച്ചാല്‍ മാത്രമേ ബിജെപിക്ക് അധികാരത്തില്‍ തുടരാന്‍ കഴിയു. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന 17 മണ്ഡലങ്ങളില്‍ 12 എണ്ണം കോണ്‍ഗ്രസിന്‍റേയും 3 എണ്ണം ജെഡിഎസിന്‍റേയും സിറ്റിങ്ങ് സീറ്റുകളാണ്.

English summary
will win 12 seats in Karnataka says Siddaramaiah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X