കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

200 സീറ്റുകളിലും ബിജെപി വിജയിക്കുമെന്ന് ദിലീപ് ഖോഷ്! മമതയെ തുരത്താന്‍ ബിജെപി നീക്കങ്ങള്‍ ഇങ്ങനെ

Google Oneindia Malayalam News

കൊല്‍ക്കത്ത: ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ബംഗാളില്‍ 23 സീറ്റുകള്‍ നേടുമെന്നായിരുന്നു ബിജെപി അവകാശപ്പെട്ടത്. ബിജെപിയുടെ അവകാശവാദങ്ങളെ പുച്ഛിച്ച് തള്ളിയ മമത പക്ഷേ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. തൃണമൂണിലിനെ അടിമുടി വിറപ്പിച്ച് 40 ശതമാനം വോട്ടുകളുമായി 18 സീറ്റുകള്‍ ബിജെപി നേടി. 2014 ല്‍ രണ്ട് സീറ്റുകള്‍ മാത്രം വിജയം നേടിയിടത്ത് നിന്നായിരുന്നു ബിജെപിയുടെ ഞെട്ടിപ്പിക്കുന്ന മുന്നേറ്റം.

ബിജെപിയെ തുരത്താന്‍ ബംഗാളില്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്; മമതയുമായി കൈകോര്‍ക്കുന്നു?ബിജെപിയെ തുരത്താന്‍ ബംഗാളില്‍ തന്ത്രം മാറ്റി കോണ്‍ഗ്രസ്; മമതയുമായി കൈകോര്‍ക്കുന്നു?

ഈ അനുകൂല സാഹചര്യം മുതലെടുത്ത് നിയമസഭ തിരഞ്ഞെടുപ്പിന് കോപ്പ് കൂട്ടുകയാണ് പാര്‍ട്ടി. തിരഞ്ഞെടുപ്പില്‍ 200 സീറ്റ് വരെ ബിജെപിക്ക് നേടാന്‍ സാധിക്കുമെന്നാണ് സംസ്ഥാന ബിജെപി അധ്യക്ഷന്‍ ദിലീപ് ഖോഷ് അവകാശപ്പെടുന്നത്.വിശദാംശങ്ങള്‍ ഇങ്ങനെ

 മമതയെ വിറപ്പിച്ച് ബിജെപി

മമതയെ വിറപ്പിച്ച് ബിജെപി

294 അംഗങ്ങളുള്ള ബംഗാള്‍ നിയമസഭയില്‍ 211 സീറ്റുകള്‍ നേടിയായിരുന്നു 2016 ല്‍ തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത്. കോണ്‍ഗ്രസ് 44 ഉം സിപിഎം 32 ഉം സീറ്റുകള്‍ നേടിയപ്പോള്‍ ബിജെപിക്ക് വെറും സീറ്റില്‍ ഒതുങ്ങേണ്ടി വന്നു. എന്നാല്‍ 3 വര്‍ഷങ്ങള്‍ക്കിപ്പുറം നടന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃണമൂലിനെ അടിമുടി വിറപ്പിച്ച് 121 നിയമസഭ മണ്ഡലങ്ങളില്‍ മേല്‍ക്കൈ നേടി ബിജെപി 18 ലോക്സഭ സീറ്റുകള്‍ വിജയിച്ചു.

 നേതാക്കളുടെ കുത്തൊഴുക്ക്

നേതാക്കളുടെ കുത്തൊഴുക്ക്

വെറും മൂന്ന് ശതമാനം മാത്രമാണ് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം. തൃണമൂല്‍ കോണ്‍ഗ്രസ് 43.28% വോട്ട് കരസ്ഥമാക്കിയപ്പോള്‍ 40.25% വോട്ടായിരുന്നു ബിജെപിക്ക് ലഭിച്ചത്. തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയും ബിജെപിയുടെ പ്രതീക്ഷ ഉയര്‍ത്തുന്ന നീക്കങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. നിരവധി തൃണമൂല്‍ കോണ്‍ഗ്രസ്, സിപിഎം, കോണ്‍ഗ്രസ് നേതാക്കളാണ് കൂട്ടത്തോടെ ബിജെപിയിലേക്ക് ഒഴുകുന്നത്. ഭരണകക്ഷിയായ തൃണമൂലില്‍ നിന്നുള്ള അഞ്ച് എംഎല്‍എമാര്‍ ഉള്‍പ്പെടെ നൂറോളം കൗണ്‍സിലര്‍മാര്‍ ബിജെപിയില്‍ എത്തി.

 200 സീറ്റുകള്‍ നേടുമെന്ന്

200 സീറ്റുകള്‍ നേടുമെന്ന്

നിരവധി പേര്‍ ഇനിയും വരുമെന്ന് ബിജെപി അവകാശപ്പെടുന്നുണ്ട്.
ഈ നീക്കങ്ങള്‍ കൈമുതലാക്കിയാണ് നിയമസഭ തിരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ മുന്നൊരുക്കങ്ങള്‍. വരും തിരഞ്ഞെടുപ്പില്‍ 200 സീറ്റുകള്‍ വരെ നേടാന്‍ ബിജെപിക്ക് കഴിയുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഖോഷ് പറഞ്ഞു. നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള മുന്നൊരുക്കങ്ങള്‍ക്കായി ചേര്‍ന്ന 'ചിന്തക് ബൈടക്' യോഗത്തിന് ശേഷമായിരുന്നു ഖോഷിന്‍റെ പ്രസ്താവന.

 തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍

ബിജെപി എംപിമാര്‍, ദേശീയ നേതാക്കളായ കൈലാഷ് വിജയ് വര്‍ഗിയ, ശിവപ്രകാശ്, അരവിന്ദ് മേനോന്‍, മുകുള്‍ റോയ് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തിരുന്നു. മമത സര്‍ക്കാരിന്‍റെ ന്യൂനപക്ഷ പ്രീണനം, അഴിമതി നിറഞ്ഞ മോശം ഭരണം എന്നീ കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ബിജെപി തിരഞ്ഞെടുപ്പ് പ്രചരണം നടത്തുക. 2021 ലക്ഷ്യം വെച്ചുള്ള തിരഞ്ഞെടുപ്പ് പദ്ധതികള്‍ ബിജെപി ഒരുക്കുകയാണ്. പാര്‍ട്ടി 200 സീറ്റുകള്‍ നേടുമെന്നും ഖോഷ് അവകാശപ്പെട്ടു.

 സ്വപ്നം കണ്ടോളൂ

സ്വപ്നം കണ്ടോളൂ

ലോക്സഭ തിരഞ്ഞെടുപ്പില്‍ ബിജെപി 23 സീറ്റുകളായിരുന്നു ലക്ഷ്യം വെച്ചത്. എന്നാല്‍ രാഷ്ട്രീയ നീരീക്ഷകര്‍ അടക്കം ഈ കണക്കുകള്‍ തള്ളി. ഫലം വന്നപ്പോള്‍ ഞങ്ങള്‍ 18 സീറ്റുകള്‍ നേടി. നിയമസഭ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ ലക്ഷ്യം 200 സീറ്റുകളാണ്, അത് നേടാന്‍ സാധിക്കുമെന്നും മറ്റൊരു ബിജെപി നേതാവ് പ്രതീക്ഷ പ്രകടിപ്പിച്ചു. അതേസമയം ബിജെപിയുടെ അവകാശവാദത്തെ തള്ളി തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം രംഗത്തെത്തി. സ്വപ്നം കാണുന്നതില്‍ നഷ്ടമൊന്നുമില്ല. ലോക്സഭ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിയമസഭ തിരഞ്ഞെടുപ്പില്‍, തൃണമൂല്‍ നേതാവും ഭക്ഷ്യ മന്ത്രിയുമായ ജ്യോതി പ്രിയ മാലിക് പറഞ്ഞു.

'ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല', അനസിനെ സഹായിക്കാൻ സർക്കാർ'ചില മനുഷ്യരുടെ തീരുമാനങ്ങളെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാകില്ല', അനസിനെ സഹായിക്കാൻ സർക്കാർ

English summary
Will win 200 Seats in bengal says BJP Dilip Ghosh
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X