കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇപിഎസ് സർക്കാരിനെ ജനങ്ങൾക്ക് വിശ്വാസമില്ല, വിശ്വാസവോട്ടെടുപ്പ് വേണം, അല്ലെങ്കിൽ സർക്കാർ താഴെ വീഴും!

പളനിസാമി സർക്കാർ രാജിവയ്ക്കണം. ഇല്ലെങ്കിൽ സർക്കാരിനെ മറിച്ചിടാനും മടിക്കില്ലെന്ന് ദിനകരൻ പറഞ്ഞു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ചെന്നൈ: അണ്ണാഡിഎംകെയിൽ നിന്ന് ശശികല വിഭാഗത്തിനെ പുറത്താക്കിയതിനു പിന്നാലെ സർക്കാരിനെതിരെ ഭീഷണിയുമായി ടിടിവി ദിനകരൻ രംഗത്ത്. പളനിസ്വാമി സർക്കാരിനെ മറിച്ചിടുമെന്നാണ് ടിടിവിയുടെ വെല്ലുവിളി.

ലാലുവിന്റെ 165 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; പിന്നിൽ ശ്രീജന്‍ അഴിമതിയുടെ പകപോക്കൽലാലുവിന്റെ 165 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി; പിന്നിൽ ശ്രീജന്‍ അഴിമതിയുടെ പകപോക്കൽ

ttv

തമിഴ്നാട്ടിൽ എടപ്പാടി സർക്കാരിനു മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. തങ്ങൾക്ക് ഇപ്പോഴും 21 എംഎൽഎമാരുണ്ടെന്നു ടിടിവി അവകാശപ്പെടുന്നുണ്ട്. എത്രയും വേഗം പളനിസ്വാമി സർക്കാർ രാജിവെയ്ക്കണമെന്നും ടിടിവി അവശ്യപ്പെടുന്നുണ്ട്.

 ഗവർണർ നടപടിയെടുക്കുന്നില്ല

ഗവർണർ നടപടിയെടുക്കുന്നില്ല

എടപ്പാടി സർക്കാരിൽ അവിശ്വാസം രേഖപ്പെടുത്തി 21 എംഎൽഎമാർ ഒപ്പിട്ട കത്ത് ഗവർണർക്ക് കൈമാറിയിട്ടും സർക്കാരിൻ മേൽ ഗവർണർ നടപടി സ്വീകരിച്ചിട്ടില്ല. പളനി സ്വാമി സർക്കാരിന് ഭരിക്കാനാവശ്യമായ 117 എംഎൽഎമാരുടെ ഭൂരിപക്ഷമില്ല. അതിനാൽ ഭൂരിപക്ഷം തെളിക്കാൻ സർക്കാരിനോട് ഗവർണർ ആവശ്യപ്പെടണമെന്നും ടിടിവി പറഞ്ഞു

രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം‌

രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടണം‌

ഇപ്പോഴും ജനങ്ങൾ കൂടെയുണ്ടെന്നുള്ള വിശ്വാസമുണ്ടെങ്കിൽ രാജിവെച്ച് തിരഞ്ഞെടുപ്പിനെ നേരിടാൻ പളനിസ്വാമി- പനീർ ശെൽവ വിഭാഗത്തെ ടിടിവി വെല്ലുവിളിക്കുന്നുണ്ട്.

ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു

ജനങ്ങൾക്ക് വിശ്വാസം നഷ്ടപ്പെട്ടു

ഒപിഎസ്- ഇപിഎസ് വിഭാഗത്തിനു മേലുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. ജനങ്ങൾ തങ്ങളോടൊപ്പമാണെന്നും ടിടിവി അറിയിച്ചു. ഒപിഎസ്- ഇപിഎസ് വിഭാഗത്തിനെതിരെ പോരാടാൻ തങ്ങൾ ജനങ്ങളുടെ പിന്തുണ മാത്രം മതിയെന്ന് ദിനകരൻ പറഞ്ഞു.

തമിഴ് മക്കൾക്ക് അമ്മയുടെ ഭരണം

തമിഴ് മക്കൾക്ക് അമ്മയുടെ ഭരണം

തമിഴ്നാട്ടിലെ ജനങ്ങൾക്ക് ആവശ്യം അമ്മയുടെ ഭരണമാണ്. അതു ഒരിക്കൽ കൂടി കൊണ്ടു വരാനാണ് തങ്ങൾ ശ്രമിക്കുന്നതെന്ന് ടിടിവി പറഞ്ഞു. ഇനി യഥാർഥ പോരാട്ടം തങ്ങളും ഡിഎംകെയും തമ്മിലാണെന്നും ദിനകരൻ കൂട്ടിച്ചേർത്തു

രണ്ടില ചിഹ്നം

രണ്ടില ചിഹ്നം

അണ്ണാ ഡിഎംകെയുടെ ഔദ്യോഗിക പാർട്ടി ചിഹ്നമായ രണ്ടില നഷ്ടപ്പെടൻ കാരണം ഒ. പനീർശെൽവമാണെന്നും ടിടിവി ആരോപിക്കുമന്നുണ്ട്.

ജനറൽ കൗൺസിൽ യോഗം

ജനറൽ കൗൺസിൽ യോഗം

ശശികലയേയും ടിടിവി ദിനകരനേയും പാർട്ടിയിൽ നിന്ന് പുറത്താക്കുന്നതിനായി അണ്ണാഡിഎംകെയിൽ എടപ്പാടി വിഭാഗം ജനറൽ കൗൺസിൽ യോഗം വിളിച്ച് ചേർത്തിരുന്നു. യോഗത്തിൽ ശശികലയെ പാർട്ടി ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു

English summary
Sidelined AIADMK leader T.T.V. Dinakaran, who is leading 21 party legislators, on Tuesday said he would work towards bringing down the K. Palaniswami government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X