കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യശ്വവർദ്ധൻ സിൻഹ അടുത്ത മുഖ്യ വിവരാവകാശ കമ്മീഷ്ണറാകും?;സെലക്റ്റ് കമ്മിറ്റിക്കെതിരെ കോൺഗ്രസ്

Google Oneindia Malayalam News

ദില്ലി; അടുത്ത മുഖ്യ വിവരാവകാശ കമ്മീഷ്ണറായി യശ്വവർദ്ധൻ സിൻഹ ചുമതലയേൽക്കുമെന്ന് സൂചന. ബിമൽ ജുൽക വിരമിച്ച ശേഷം ഓഗസ്റ്റ് 27 മുതൽ സ്ഥാനം ഒഴിഞ്ഞ് കിടക്കുകയായിരുന്നു.1981 ബാച്ച് ഐഫ്എസ് ഉദ്യോഗസ്ഥനാണ് സിൻഹ.കേന്ദ്ര വിവരാവകാശ കമ്മീഷനിലെ മറ്റ് ഒഴിവുകളും കേന്ദ്രം ഉടൻ നികത്തുമെന്നാണ് വിവരം. ഇന്ത്യ ടുഡേ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.അതേസമയം കമ്മീഷ്ണർ തിരഞ്ഞെടുപ്പിൽ സുതാര്യത ഇല്ലെന്ന് ആരോപിച്ച് കോൺഗ്രസ് രംഗത്തെത്തിയിട്ടുണ്ട്.

 Yashvardhan Sinha

സി‌ഐ‌സിയുടെയും ഇൻ‌ഫർമേഷൻ കമ്മീഷണർമാരുടെയും (ഐ‌സി) തസ്തികകളിലേക്ക് സെർച്ച് കമ്മിറ്റി ഷോർട്ട്‌ലിസ്റ്റ് ചെയ്ത പേരുകൾ സംബന്ധിച്ച് കോൺഗ്രസ് പാർട്ടി സർക്കാരിന് വിയോജിപ്പുള്ള കുറിപ്പ് സമർപ്പിച്ചിരുന്നു തിരഞ്ഞെടുപ്പ് പ്രക്രിയയിൽ സുതാര്യതയില്ലെന്നായിരുന്നു ലോക്‌സഭ പ്രതിപക്ഷ നേതാവ് അധികർ രഞ്ജൻ ചൗധരി ആരോപിച്ചത്..

പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും പ്രതിപക്ഷ നേതാവും അടങ്ങുന്ന ഉന്നതാധികാരമുള്ള സെലക്ഷൻ കമ്മിറ്റിയുടെ യോഗം കഴിഞ്ഞയാഴ്ച നടന്നിരുന്നു.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സെർച്ച് കമ്മിറ്റി മൊത്തം 139 അപേക്ഷകരിൽ നിന്ന് കമ്മീഷ്ണറുടെ പോസ്റ്റിലേക്ക് രണ്ട് പേരേയും 355 അപേക്ഷകരുടെ പട്ടികയിൽ നിന്ന് ഇൻഫർമേഷൻ കമ്മീഷ്ണറുടെ പട്ടികയിലേക്ക് ഏഴ് പേരേയും പട്ടികയിൽ പരിഗണക്കുന്നുണ്ടെന്നാണ് വിവരം.

അതേസമയം യോഗ്യരായവരിടെ പട്ടിക തയ്യാറാക്കുന്നതിനുള്ള മാനദണ്ഡങ്ങൾ പരസ്യമാക്കണമെന്ന സുപ്രീം കോടതി നിർദേശങ്ങൾ കമ്മിറ്റി ലംഘിച്ചുവെന്നും കമ്മിറ്റി സുതാര്യമല്ലെന്നും ഉന്നതാധികാര സമിതി യോഗത്തിൽ ആദിർ രഞ്ജൻ ആരോപിച്ചിരുന്നു.ബ്യൂറോക്രാറ്റുകൾ മാത്രമല്ല, മറ്റ് മേഖലകളിൽ നിന്നുള്ള വിദഗ്ധരെ പരിഗണിക്കണമെന്ന് ആവശ്യപ്പെടുന്ന മറ്റൊരു സുപ്രീം കോടതി നിർദ്ദേശത്തേയും സെർച്ച് കമ്മിറ്റി അവഗണിച്ചുവെന്നും അദ്ദേഹത്തിന്റെ വിയോജിപ്പിൽ പറയുന്നു.

സുഭാഷ് ചന്ദ്ര, മീനാക്ഷി ഗുപ്ത, ഇറാ ജോഷി അരുൺ ക്ർ പാണ്ട, സരോജ് പുൻഹാനി, ഹീര ലാൽ സമരിറ്റൻ എന്നിവരാണ്
കേന്ദ്ര വിവര കമ്മീഷണർമാരുടെ തസ്തികയിലേക്ക് പരിഗണിക്കുന്ന മറ്റ് പേരുകൾ.

ഫ്രാൻസിലെ ആക്രമണങ്ങളിൽ അപലപിച്ച് മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പംഫ്രാൻസിലെ ആക്രമണങ്ങളിൽ അപലപിച്ച് മോദി; തീവ്രവാദത്തെ നേരിടാൻ ഇന്ത്യ ഫ്രാൻസിനൊപ്പം

Recommended Video

cmsvideo
Pfizer's vaccine could be ready by Christmas before Oxford-AstraZeneca's | Oneindia Malayalam

English summary
Will Yashvardhan Sinha be the next Chief Information Commissioner?; Congress against Select Committee
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X