കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് പകരം സുഷമ സ്വരാജ്: കോണ്‍ഗ്രസിന് ആശങ്ക!! പ്രതിപക്ഷത്ത് കുത്തൊഴുക്കിന് സാധ്യത

  • By Ashif
Google Oneindia Malayalam News

കൊല്‍ക്കത്ത/ദില്ലി: പ്രതിപക്ഷ നിരയില്‍ ഐക്യമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. പ്രാദേശികമായി ഒട്ടേറെ കക്ഷി നേതാക്കളോട് കോണ്‍ഗ്രസ് ചര്‍ച്ച നടത്തി കഴിഞ്ഞു. പലയിടത്തും സഖ്യസാധ്യത തെളിഞ്ഞിട്ടുണ്ട്. ചില സംസ്ഥാനങ്ങളില്‍ ചര്‍ച്ച പുരോഗമിക്കുകയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും പ്രതിപക്ഷ നിരയില്‍ വിശ്വാസ കുറവ് പ്രകടമാണ്. ബിജെപിയെ ശത്രു പക്ഷത്ത് നിര്‍ത്തുന്ന ചില പ്രതിപക്ഷ പാര്‍ട്ടികളുടെ നിലപാടുകള്‍ അത്ര ശക്തമല്ല എന്നതാണ് കോണ്‍ഗ്രസിനെ കുഴക്കുന്നത്. പല പാര്‍ട്ടികളും തിരഞ്ഞെടുപ്പിന് ശേഷം കളംമാറുമോ എന്ന ആശങ്ക കോണ്‍ഗ്രസിനുണ്ട്. അതിന് മതിയായ കാരണവും അവര്‍ നിരത്തുന്നു....

സംശയം തൃണമൂലിനെ

സംശയം തൃണമൂലിനെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബിജെപി അധ്യക്ഷന്‍ അമിത് ഷായെയും എതിര്‍ക്കുന്ന നേതാക്കള്‍ തന്നെയാണ് പ്രതിപക്ഷ നിരയിലുള്ളത്. എന്നാല്‍ ബിജെപിയെ പ്രത്യയ ശാസ്ത്രപരമായി ശത്രുപക്ഷത്ത് നിര്‍ത്തുന്ന കക്ഷികള്‍ പ്രതിപക്ഷത്ത് കുറവാണ്. കോണ്‍ഗ്രസിന് ഇക്കാര്യത്തില്‍ പ്രധാനമായും സംശയമുള്ളത് ബംഗാള്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിനെയാണ്.

യുപിയുടെ പ്രാധാന്യം

യുപിയുടെ പ്രാധാന്യം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാന സംസ്ഥാനമാണ് ഉത്തര്‍ പ്രദേശ്. 80 ലോക്‌സഭാ മണ്ഡലങ്ങളാണ് യുപിയിലുള്ളത്. കഴിഞ്ഞ തവണ ബിജെപി യുപിയിലെ 71 സീറ്റും നേടിയിരുന്നു. ബിജെപിയുടെ മുന്നേറ്റത്തില്‍ യുപിയിലെ ചെറുകക്ഷകള്‍ക്കെല്ലാം അമര്‍ഷമുണ്ട്. എന്നാല്‍ പ്രത്യയശാസ്ത്രപരമായ എതിര്‍പ്പല്ല ഇത്.

രാജ്‌നാഥും സുഷമയും

രാജ്‌നാഥും സുഷമയും

മറ്റു സംസ്ഥാനങ്ങളിലെ പ്രാദേശിക കക്ഷികളില്‍ പലരുടെയും നിലപാട് ഇങ്ങനെ തന്നെയാണ്. ഈ വിഷയമാണ് കോണ്‍ഗ്രസിനെ ആശങ്കയിലാഴ്ത്തുന്നത്. മോദിയെയും അമിത് ഷായെയും എതിര്‍ക്കുന്നവര്‍ രാജ്‌നാഥ് സിങിനെയും സുഷമ സ്വരാജിനെയും എതിര്‍ക്കുന്നില്ല. മോദിക്ക് പകരം ഇവര്‍ വന്നാലോ.

തൃണമൂലിനോട് ചോദ്യം

തൃണമൂലിനോട് ചോദ്യം

കോണ്‍ഗ്രസ് പശ്ചിമ ബംഗാള്‍ നേതാക്കള്‍ ഇക്കാര്യത്തിലുള്ള നിലപാടുകള്‍ വ്യക്തമാക്കി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടുകളില്‍ സംശയമുണ്ടെന്നാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ആധിര്‍ ചൗധരി പറയുന്നത്. നേതാക്കള്‍ക്കിടയിലെ വിഭജനങ്ങള്‍ തൃണമൂല്‍ എങ്ങനെയാണ് കാണുന്നതെന്നും അദ്ദേഹം ചോദിക്കുന്നു.

ആര്‍ക്കൊപ്പം നില്‍ക്കും

ആര്‍ക്കൊപ്പം നില്‍ക്കും

ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഇനി എട്ട് മാസത്തോളമാണുള്ളത്. തിരഞ്ഞെടുപ്പിന് ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് ആര്‍ക്കൊപ്പം നില്‍ക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ചോദിക്കുന്നു. മോദി പ്രധാനമന്ത്രിയാകുന്നതിനെ തൃണമൂല്‍ എതിര്‍ക്കുന്നുണ്ട്. അമിത് ഷായെയും എതിര്‍ക്കുന്നു. എന്നാല്‍ മറ്റാരെങ്കിലും പ്രധാനമന്ത്രി ആയാലോ?

ബിജെപിക്ക് നേരിയ ഭൂരിപക്ഷം മാത്രമായാല്‍

ബിജെപിക്ക് നേരിയ ഭൂരിപക്ഷം മാത്രമായാല്‍

തിരഞ്ഞെടുപ്പിന് ശേഷം ബിജെപിക്ക് നേരിയ ഭൂരിപക്ഷം മാത്രം ലഭിച്ചാല്‍, മോദിയല്ലാത്ത മറ്റൊരു നേതാവിനെ ബിജെപി പ്രധാനമന്ത്രി പദത്തിലേക്ക് ആലോചിച്ചാല്‍... എന്തായിരിക്കും മമതാ ബാനര്‍ജിയുടെ നിലപാട്. രാജ്‌നാഥ് സിങോ, സുഷമ സ്വരാജോ പ്രധാനമന്ത്രി പദത്തിലേക്ക് വന്നാല്‍ മമത പിന്തുണയ്ക്കുമോ എന്നാണ് ആധിര്‍ ചൗധരി ചോദിച്ചത്.

കേവലം രാഷ്ട്രീയമല്ല

കേവലം രാഷ്ട്രീയമല്ല

വിദ്യാര്‍ഥി വിഭാഗമായ ഛത്ര പരിഷത്തിന്റെ സ്ഥാപക ദിനത്തോടനുബന്ധിച്ച പരിപാടിയില്‍ സംസാരിക്കുമ്പോഴാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ സംശയിച്ച് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രംഗത്തുവന്നത്. കോണ്‍ഗ്രസിന് ബിജെപിയുമായുള്ളത് ആശയപരമായ ശത്രുതയാണ്. കേവലം രാഷ്ട്രീയമല്ല. ബിജെപിയുടെത് രാജ്യത്തിനെതിരായ ആശയമാണെന്നും അദ്ദേഹം പറഞ്ഞു.

 എല്‍കെ അദ്വാനി നല്ല വ്യക്തി

എല്‍കെ അദ്വാനി നല്ല വ്യക്തി

എല്‍കെ അദ്വാനി നല്ല വ്യക്തിയാണെന്ന് തൃണമൂല്‍ നേതാക്കള്‍ പറയുന്നു. രാജ്‌നാഥ് സിങും സുഷമ സ്വരാജും നല്ല വ്യക്തികളാണെന്ന് അവര്‍ ആവര്‍ത്തിക്കുന്നു. മോദിയെയും അമിത് ഷായെയും മാത്രമാണ് തൃണമൂല്‍ നേതാക്കള്‍ വിമര്‍ശിക്കുന്നത്. വ്യക്തികളില്‍ അടിസ്ഥാനമാക്കിയുള്ള ഈ വിമര്‍ശനമാണ് കോണ്‍ഗ്രസിനെ ആശങ്കയിലാക്കുന്നത്.

 രണ്ടുതട്ടിലുള്ള നേതാക്കള്‍

രണ്ടുതട്ടിലുള്ള നേതാക്കള്‍

ബംഗാളില്‍ കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും ഇപ്പോഴും രണ്ടു തട്ടിലാണ്. ഒരുമിച്ച് ബിജെപിയെ നേരിടണമെന്ന് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വാദിക്കുന്നുണ്ടെങ്കിലും ബംഗാള്‍ ഘടകം യോജിക്കുന്നില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ പ്രവര്‍ത്തകരുടെ ആക്രമണം പതിവായതും ഇരുപാര്‍ട്ടികളും തമ്മിലുള്ള ഭിന്നതയ്ക്ക് കാരണമാണ്.

 കോണ്‍ഗ്രസിലെ അടിപിടി

കോണ്‍ഗ്രസിലെ അടിപിടി

ബംഗാളില്‍ കോണ്‍ഗ്രസിനകത്ത് ഭിന്നത രൂക്ഷമായതും നേതൃത്വത്തിന് തലവേദനയാണ്. കഴിഞ്ഞദിവസം വിദ്യാര്‍ഥി നേതാക്കള്‍ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ പരസ്പരം കൊമ്പുകോര്‍ത്തത് ഏറെ വിവമാദിയിട്ടുണ്ട്. ഈ സാഹചര്യം നിലനില്‍ക്കവെയാണ് കോണ്‍ഗ്രസ് നേതാക്കള്‍ തൃണമൂലിന്റെ ആത്മാര്‍ഥതയെ ചോദ്യം ചെയ്തിരിക്കുന്നത്.

തൃണമൂലിന്റെ നിലപാട്

തൃണമൂലിന്റെ നിലപാട്

ബിജെപിയെ തൃണമൂല്‍ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. അതേശക്തിയില്‍ തന്നെ നേരത്തെ അവര്‍ കോണ്‍ഗ്രസിനെയും എതിര്‍ത്തിരുന്നു. അടുത്തിടെയാണ് തൃണമൂല്‍ നിലപാട് അല്‍പ്പം മയപ്പെടുത്തിയത്. കോണ്‍ഗ്രസും ബിജെപിയുമല്ലാത്ത മൂന്നാം കക്ഷി വേണമെന്നായിരുന്നു മമത നേരത്തെ പറഞ്ഞിരുന്നത്.

രൂപ തകര്‍ന്നടിയുന്നു; എല്ലാ ശ്രമങ്ങളും പാളി, പ്രവാസികള്‍ക്ക് ചാകര!! ഇരുപതിലെത്തി, വിവരങ്ങള്‍ ഇങ്ങനെരൂപ തകര്‍ന്നടിയുന്നു; എല്ലാ ശ്രമങ്ങളും പാളി, പ്രവാസികള്‍ക്ക് ചാകര!! ഇരുപതിലെത്തി, വിവരങ്ങള്‍ ഇങ്ങനെ

English summary
Will You Back BJP After 2019 Polls: Congress Asks Mamata Banerjee's Party
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X