• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നിങ്ങള്‍ അവളെ വിവാഹം കഴിക്കുമോ'; പീഡനക്കേസ് പ്രതിയോട് വിചിത്ര ചോദ്യം ചോദിച്ച് സുപ്രീം കോടതി

ദില്ലി: ബലാത്സംഗ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സംരക്ഷണം തേടിയ കുറ്റാരോപിതനോട് വിചിത്രമായ ചോദ്യം ചോദിച്ച് സുപ്രീം കോടതി. ബലാത്സംഗത്തിന് ഇരയാക്കിയ പെണ്‍ കുട്ടിയെ വിവാഹം കഴിക്കാമോ എന്ന ചോദ്യമാണ് സുപ്രീം കോടതി കുറ്റാരോപിതനോട് ചോദിച്ചത്. ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയാണ് ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്. മഹാരാഷ്ട്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരനായ മോഹിത് സുഭാഷിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യം ചോദിച്ചത്. സ്‌കൂള്‍ വിദ്യാര്‍ത്ഥിനിടെ പീഡിപ്പിച്ച കുറ്റത്തിന് പോക്‌സോ കേസാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

സുപ്രീം കോടതി ജഡ്ജിമാർക്ക് വാക്സിൻ കുത്തിവെയ്പ്പ് നാളെ മുതൽ; കോടതി വളപ്പിൽ സ്വീകരണ കേന്ദ്രങ്ങൾ തയ്യാർ

കേസിനെ തുടര്‍ന്ന് സര്‍ക്കാര്‍ ജോലി നഷ്ടപ്പെടാന്‍ കുറ്റാരോപിതന് സാധ്യതയുണ്ട്. തുടര്‍ന്നാണ് സുപ്രീം കോടതി ഇങ്ങനെ ഒരു ചോദ്യം ചോദിച്ചത്. നിങ്ങള്‍ക്ക് അവളെ വിവാഹം കഴിക്കാമെങ്കില്‍ ഞങ്ങള്‍ സഹായിക്കാം. അല്ലെങ്കില്‍ നിങ്ങളുടെ ജോലി പോകുമെന്നും ജയിലില്‍ കഴിയേണ്ടി വരുമെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു.

ഇതിനു മുമ്പും പാടാൻ ശ്രമിച്ചിട്ടുണ്ട്, ജീവിത കാലം മുഴുവൻ പാടുകയും ചെയ്യും; വിമർശനങ്ങൾക്ക് ഹരീഷിന്റെ മറുപടി

അതേസമയം, വിവാഹത്തിന് കോടതി നിര്‍ബന്ധിക്കുന്നില്ലെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. പെണ്‍കുട്ടിയെ പീഡിപ്പിക്കുമ്പോള്‍ താന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനാണെന്ന് പ്രതി ഓര്‍ക്കണമായിരുന്നു എന്നും കോടതി വ്യക്തമാക്കി.

തമിഴ്‌നാട് ഇളക്കിമറിച്ച് രാഹുല്‍ ഗാന്ധി; കന്യാകുമാരിയിലെ തിരഞ്ഞെടുപ്പ് പ്രചാരണ ചിത്രങ്ങള്‍

സര്‍പ്രൈസ് സ്ഥാനാര്‍ത്ഥികളുമായി ബിജെപിയുടെ സ്ഥാനാര്‍ത്ഥിപ്പട്ടിക; അമിത് ഷാ എത്തിയാല്‍ അന്തിമം

എന്നാല്‍ കോടതിയുടെ ചോദ്യത്തിന് പ്രതി പറഞ്ഞ മറുപടി ഇങ്ങനെയായിരുന്നു, പെണ്‍കുട്ടിയെ ആദ്യം വിവാഹം കഴിക്കാന്‍ തയ്യാറായിരുന്നവെന്നും അപ്പോള്‍ അവള്‍ നിരസിക്കുകയായിരുന്നുവെന്നും പ്രതി കോടതിയില്‍ വ്യക്തമാക്കി. ഇപ്പോള്‍ താന്‍ മറ്റൊരാളെ വിവാഹം കഴിച്ചിരിക്കുകയാണ്. വീണ്ടും വിവാഹിതനാകാന്‍ കഴിയില്ലെന്ന് പ്രതി സുപ്രീം കോടതിയെ അറിയിച്ചു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് കടന്നാല്‍ തന്റെ ജോലി പോകുമെന്നും പ്രതി പറഞ്ഞു.

കോട്ടയത്ത് എൽഡിഎഫിനെ പൂട്ടാനുറച്ച് യുഡിഎഫ്; പുതിയ ഫോർമുല.. ജോസഫ് വിഭാഗത്തിന് ഈ സീറ്റുകൾ

ആളുകളുടെ തമാശയാണ് ഇത്തരം പ്രചരണങ്ങള്‍; സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതികരണവുമായി കെകെ ശൈലജ

ബിഗ് ബോസ് ഹൗസിലെ രഹസ്യം കയ്യോടെ പൊക്കി; ഭാഗ്യലക്ഷ്മിക്ക് തെളിവ് കാണിച്ച് മോഹന്‍ലാല്‍, താക്കീതും

ചടയമംഗലം ലീഗിന് കൊടുക്കില്ല, കുഞ്ഞാലിക്കുട്ടി വന്നാലും തോല്‍ക്കും, തെരുവിലിറങ്ങി യൂത്ത് കോണ്‍ഗ്രസ്

കരിഷ്മ തന്നയുടെ ഗ്ലാമര്‍ ഫോട്ടോഷൂട്ട്

cmsvideo
  PM Modi takes first dose of Covid-19 vaccine | Oneindia Malayalam

  English summary
  Will you marry her'; The Supreme Court has asked a strange question to the accused in the rape case
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X