സോണിയയ്ക്ക് പകരക്കാരനാകുമെന്ന് അഭ്യൂഹം; കമല്‍നാഥിന്റെ പ്രതികരണം ഇങ്ങനെ...
ദില്ലി: സോണിയ ഗാന്ധിക്ക് പകരം കോണ്‍ഗ്രസിന്റെ അധ്യക്ഷ പദവി ഏറ്റെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ മുതിര്‍ന്ന നേതാവ് കമല്‍നാഥ് തള്ളി. പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിവിധ കാര്യങ്ങളാണ് സോണിയ ഗാന്ധിയുമായി ചര്‍ച്ച ചെയ്തതെന്നും താന്‍ കോണ്‍ഗ്രസ് അധ്യക്ഷനാകില്ലെന്നും കമല്‍നാഥ് എന്‍ഡിടിവിയോട് പറഞ്ഞു. പഞ്ചാബ് കോണ്‍ഗ്രസിലെ സംഘടനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്ന് അദ്ദേഹം സൂചിപ്പിച്ചു. പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കൂടിയായ കമല്‍നാഥ്.

രാജകുമാരിയെ പോലെ ബിഗ് ബോസ് താരം സൂര്യ, ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ വൈറല്‍
പഞ്ചാബില്‍ അമരീന്ദര്‍ സിങും നവജോത് സിങ് സിദ്ദുവും തമ്മില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണ്. തര്‍ക്ക പരിഹരത്തിന്റെ ഭാഗമായി സിദ്ദുവിനെ പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷനാക്കുമെന്ന് സൂചനയുണ്ടായിരുന്നു. ഇതില്‍ അമരീന്ദര്‍ സിങിന് കടുത്ത അതൃപ്തിയുണ്ടെന്നാണ് വാര്‍ത്തകള്‍. ഈ സാഹചര്യത്തിലാണ് കമല്‍നാഥ് സോണിയ ഗാന്ധിയെ കാണാന്‍ ദില്ലിയിലെത്തിയത്.
കമല്‍നാഥ് കോണ്‍ഗ്രസ് പ്രസിഡന്റോ വര്‍ക്കിങ് പ്രസിഡന്റോ ആകാന്‍ നിലവില്‍ യാതൊരു സാധ്യതയുമില്ല എന്നാണ് മുതിര്‍ന്ന പാര്‍ട്ടി നേതാക്കള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. സംഘടനാ തിരഞ്ഞെടുപ്പിലൂടെ അധ്യക്ഷനെ കണ്ടെത്തും. പ്രവര്‍ത്തക സമിതിയില്‍ ചര്‍ച്ച ചെയ്ത് പ്രഖ്യാപനമുണ്ടാകും. ഏതെങ്കിലും വ്യക്തിയുടെ പേര് ഹൈക്കമാന്റ് നിര്‍ദേശിക്കാന്‍ ഇടയില്ലെന്നും പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളാണ് 74കാരനായ കമല്‍നാഥ്. ഇദ്ദേഹവുമായി ഉടക്കിയാണ് രാഹുല്‍ ഗാന്ധിയുടെ വലംകൈ ആയിരുന്ന ജ്യോതിരാദിത്യ സിന്ധ്യ കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേര്‍ന്നത്. അദ്ദേഹത്തിന് ആദ്യം രാജ്യസഭാംഗത്വം നല്‍കിയ ബിജെപി ഇപ്പോള്‍ കേന്ദ്ര മന്ത്രി പദവിയും നല്‍കിയിരിക്കുകയാണ്.
സ്‌റ്റൈലിഷ് ഫോട്ടോഷൂട്ടുമായി മഹിമ നമ്പ്യാര്‍, വൈറല്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications