കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബിഹു ഫെസ്റ്റിവലിന് അതിഥികളായി വില്യം രാജകുമാരനും ഭാര്യയും അസമിലെത്തി

  • By Pratheeksha
Google Oneindia Malayalam News

ദിസ്പുര്‍: അസമിലെ ദേശീയോത്സവമായ ബിഹു ഫെസ്റ്റിവലിന് ഇത്തവണ അതിഥികളായെത്തിയത് ഇംഗ്ലണ്ടിലെ വില്യം രാജകുമാരനും ഭാര്യ കേറ്റ് മിഡില്‍ടണും . ഒരാഴ്ച്ചത്തെ ഇന്ത്യ ഭൂട്ടാന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായാണ് ഇവര്‍ അസമിലെത്തിയത്. ചൊവ്വാഴ്ച്ച രാവിലെ ആറുമണിയോടെ ദിസ്പൂര്‍ വിമാനതാവളത്തിലെത്തിയ വില്യമിനെയും കേറ്റിനെയും അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയ്്, ഭാര്യ ഡോളി ഗോഗോയ് എന്നിവര്‍ സ്വീകരിച്ചു. അസമിലെ പരമ്പരാഗത വസ്തമായ ഗമോസ നല്‍കിയായിരുന്നു ആദ്യ സ്വീകരണം.അതിഥികളായി എത്തുന്നവര്‍ക്ക് അസംകാര്‍ പൊതുവെ നല്‍കുന്ന വസ്ത്രമാണിത്.

prince-william-kate

തുടര്‍ന്ന് അസമിലെ പരമ്പരാഗത വാദ്യമേളമായ ഗയന്‍ ബയന്‍ ജുമാര്‍ നൃത്തം എന്നിവയുടെ അകമ്പടിയോടെ അതിഥികളെ ആനയിച്ചു.അസമിലെ പരമ്പരാഗത ഭക്ഷണമായിരുന്നു ഒരുക്കിയിരുന്നത്. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനാണ് ഇരുവരും അസമിലെത്തിയത്. ബുധനാഴ്ച്ച അസം കലാകാരന്മാരുടെ നൃത്ത സംഗീതവിരുന്നൊരുക്കിയിട്ടുണ്ട്. അസമില പ്രശസ്തമായ കാശിരംഗ ദേശീയ പാര്‍ക്കു സന്ദര്‍ശിക്കാനും അതിഥികള്‍ക്കു പദ്ധതിയുണ്ട് .പാര്‍ക്കില്‍ ഇവര്‍ സഫാരി യാത്ര നടത്തും.

ഞായറാഴ്ച്ച മുംബൈയിലെത്തിയ ഇരുവരും 2008 നവംബര്‍ 26 ലെ മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവര്‍ക്ക് പ്രണാമമര്‍പ്പിച്ചിരുന്നു. ധനസമാഹരണത്തിനായി സന്നദ്ദ സംഘടനകള്‍ സംഘടിപ്പിച്ച ക്രിക്കറ്റ് മത്സരം വീക്ഷിച്ച ഇവര്‍ സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്കൊപ്പം ക്രിക്കററ് കളിക്കുകയും ചെയ്തിരുന്നു.ബോളിവുഡ് താരങ്ങള്‍ക്കൊപ്പമുളള അത്താഴ വിരുന്നിലും വില്യമും കേറ്റും പങ്കെടുത്തിരുന്നു.

English summary
William, Kate arrive in Assam; participate in Bihu festival celebration
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X