• search
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പ്രതിപക്ഷത്തിന്റേത് ദിവാസ്വപ്‌നങ്ങള്‍; 50 വര്‍ഷം തുടര്‍ച്ചായായി രാജ്യം ബിജെപി ഭരിക്കും: അമിത് ഷാ

  • By Desk

2019 ലെ തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി ബിജെപിയുടെ ദേശീയ നിര്‍വാഹക സമതി യോഗമാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളലായി നടന്നവന്നത്. പാര്‍ട്ടിയുടെ നയങ്ങളെ പറ്റി ആര്‍ക്കും തര്‍ക്കമില്ലെങ്കിലും വികസനത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകണമെന്നാണ് നിര്‍ദേശങ്ങള്‍ വന്നിരിക്കുന്നത്.

2019ല്‍ അധികാരത്തില്‍ തുടരാനാകുമെന്ന പ്രതീക്ഷയില്‍ നിരവധി കാര്യങ്ങളും ബിജെപി അണിയറയില്‍ ഒരുക്കുന്നുണ്ട്. യോഗത്തില്‍ മോദിയും അമിത്ഷായും പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ത്തിയത്. അടുത്ത അമ്പത് വര്‍ഷവും ബിജെപി തന്നെ രാജ്യത്ത് അധികാരത്തില്‍ തുടരുമെന്നാണ് അമിത് ഷാ യോഗത്തില്‍ വ്യക്തമാക്കിയത്.

തുടര്‍ച്ചയായി 50 വര്‍ഷം

തുടര്‍ച്ചയായി 50 വര്‍ഷം

2019 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിലും ബിജെപി മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തുമെന്നും തുടര്‍ച്ചയായി 50 വര്‍ഷം കൂടി ഇന്ത്യ ബിജെപി തന്ന ഭരിക്കുമെന്നും അമിത് ഷാ യോഗത്തില്‍ വ്യക്തമാക്കി.

പ്രതിപക്ഷം അര്‍ബന്‍ നക്‌സലുകള്‍ക്ക് സഹായം

പ്രതിപക്ഷം അര്‍ബന്‍ നക്‌സലുകള്‍ക്ക് സഹായം

പ്രതിപക്ഷം അര്‍ബന്‍ നക്‌സലുകള്‍ക്ക് സഹായം നല്‍കുകയാണെന്നും പ്രധാനമന്ത്രിക്കെതിരെ ഗൂഢാലോചന നടത്തുന്നവരെ സഹായിക്കുകയാണെന്നും അമിത് ഷാ ആരോപിച്ചു. നിര്‍വ്വാഹക സമിതി യോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ കേന്ദ്രനിയമ മന്ത്രി രവിശങ്കര്‍ പ്രസാദാണ് മോദിയുടെയും അമിത ഷായുടെയും പ്രസ്താവനകള്‍ വെളിപ്പെടുത്തിയത്.

മോദി ആവശ്യപെട്ടത്

മോദി ആവശ്യപെട്ടത്

ഓരോ ലോകസഭാ മണ്ഡലത്തിലെയും ഓരോ ബൂത്തും ജയിക്കണമെന്നും മോദി പാര്‍ട്ടി പ്രവര്‍ത്തകരോട് ആവശ്യപെട്ടു. ബിജെപിയുടെ 48 മാസത്തെ പ്രവര്‍ത്തനം കോണ്‍ഗ്രസ്സിന്റെ 48 വര്‍ഷത്തോടാണ് താരതമ്യപ്പെടുത്തേണ്ടതന്നും മോദി പറഞ്ഞു.

ബിജെപി അണിയറയില്‍ ഒരുക്കുന്നത്

ബിജെപി അണിയറയില്‍ ഒരുക്കുന്നത്

2019ല്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയില്‍ നിരവധി കാര്യങ്ങളും ബിജെപി അണിയറയില്‍ ഒരുക്കുന്നത്. തീവ്രവര്‍ഗീയ പാര്‍ട്ടിയെന്ന പേരുമാറ്റാനുള്ള ശ്രമങ്ങളാണ് ഇനി ബിജെപിയില്‍ നിന്നുണ്ടാവുക. അതിന് പകരം വികസന അജണ്ടയെന്ന പുതിയ നയമാണ് മുന്നോട്ട് കൊണ്ടുവരുന്നത്.

അധികാരത്തില്‍ തുടരും

അധികാരത്തില്‍ തുടരും

അതേസമയം പ്രതിപക്ഷ കക്ഷികളെ തകര്‍ത്ത് ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചു. എന്നാല്‍ സര്‍ക്കാരിന്റെ കാലത്ത് വിവാദങ്ങളെ കുറിച്ചോ അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തെ കുറിച്ചോ യാതൊരു പരാമര്‍ശവും അമിത് ഷായില്‍ നിന്നുണ്ടായില്ല. ഇത് ഇത്തവണയും പ്രചാരണമാക്കേണ്ടതില്ലെന്നാണ് തീരുമാനം.

പുതിയ ഇന്ത്യ

പുതിയ ഇന്ത്യ

പുതിയ ഇന്ത്യ എന്ന ആശയം പ്രാവര്‍ത്തികമാക്കാന്‍ വേണ്ടി എല്ലാവരും പ്രയത്നിക്കണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് അംഗീകരിച്ച് കൊണ്ടുള്ള രാഷ്ട്രീയ പമേയം പാസാക്കി. ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗാണ് പ്രമേയം അവതരിപ്പിച്ചത്. 2022 ാടെ പുതിയ ഇന്ത്യയെ പടുത്തുയര്‍ത്തുന്നതിന് ബി.ജെ.പി പ്രതിജ്ഞാബദ്ധമാണെന്നും 2019 ല്‍ ബി.ജെ.പിയെ തോല്‍പ്പിക്കാമെന്ന പ്രതിപക്ഷത്തിന്റെ പദ്ധതി ഒരു 'ദിവാ' സ്വപ്‌നമാണന്നും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പരിഹസിച്ചു

ഒഴിഞ്ഞുമാറി മന്ത്രി ജാവേദ്ക്കര്‍

ഒഴിഞ്ഞുമാറി മന്ത്രി ജാവേദ്ക്കര്‍

പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധനയും അസമിലെ പൗരത്വ പ്രശ്‌നവും ഉള്‍പ്പടെയുള്ളവയില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലായിരിക്കെയാണ് ബി.ജെ.പിയുടെ നിര്‍ണ്ണായക യോഗം. പെട്രോള്‍, ഡീസല്‍ വിലയില്‍ ഉണ്ടായ വര്‍ധനയെക്കുറിച്ച് ചോദിച്ചപ്പോള്‍ കേന്ദ്ര മന്ത്രി ജാവേദ്ക്കര്‍ ഒഴിഞ്ഞുമാറുകയായിരുന്നു.

രാജ്യത്തെ ഏറ്റവും ജനകീയനും പ്രശസ്തനുമായ നേതാവ്

രാജ്യത്തെ ഏറ്റവും ജനകീയനും പ്രശസ്തനുമായ നേതാവ്

രാജ്യത്തെ ഏറ്റവും ജനകീയനും പ്രശസ്തനുമായ നേതാവാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. അദ്ദേഹത്തിന് കീഴില്‍ രാജ്യം എത്രത്തോളം പുരോഗമിച്ചിട്ടുണ്ടെന്ന് എല്ലാവര്‍ക്കുമറിയാം. പ്രതിപക്ഷം ഇല്ലാക്കഥകള്‍ പറഞ്ഞ് സര്‍ക്കാരിനെ താറടിക്കാന്‍ ശ്രമിക്കുകയാണ്. ഇന്ത്യയുടെ പ്രതിച്ഛായ തന്നെ മാറിയത് മോദി സര്‍ക്കാരിന്റെ കാലത്താണ്. കഴിഞ്ഞ നാലു വര്‍ഷം ഇന്ത്യ ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലായിരുന്നുവെന്ന് പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

മധ്യപ്രദേശില്‍ വരെ ബിജെപിക്ക് മുന്‍തൂക്കം

മധ്യപ്രദേശില്‍ വരെ ബിജെപിക്ക് മുന്‍തൂക്കം

അണികളെ ഉപയോഗിച്ച് താഴേ തട്ടില്‍ നിന്ന് തന്നെ അഭിപ്രായം രൂപീകരണം നടത്തിയിരുന്നു ബിജെപി. ഇത് രഹസ്യമായിട്ടാണ് നടത്തിയത്. ഇതില്‍ നിന്ന് സര്‍ക്കാരിന് വോട്ടുകൂടുമെന്നും ഭൂരിപക്ഷം വര്‍ധിക്കുമെന്നാണ് മനസ്സിലാവുന്നത്. പാര്‍ട്ടി പ്രതിസന്ധിയില്‍ നില്‍ക്കുന്ന മധ്യപ്രദേശില്‍ വരെ ബിജെപിക്ക് തന്നെയാണ് മുന്‍തൂക്കം. ഇവിടെ കോണ്‍ഗ്രസിലെ തമ്മിലടിയും ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ഇവിടെ ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ വോട്ടുകള്‍ ഏകീകരിക്കാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്.

lok-sabha-home

English summary
Win in 2019 will keep BJP in power for 50 years: Amit Shah

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more