ക്യാമ്പില്‍ താരമായി അഭിനന്ദന് വര്ധമാന്, സെല്‍ഫി പകര്‍ത്താന്‍ മത്സരം, വൈറലായി വീഡിയോ
ദില്ലി: രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ജോലിയില്‍ തിരിച്ചെത്തിയ എയര്‍ഫോഴ്സ് വിങ്ങ് കമാന്റര്‍ അഭിനന്ദന് വര്ധമാന് കാമ്പില്‍ വന്‍ വരവേല്‍പ്പ്. ജമ്മു കാശ്മീരിലെ കാമ്പിലെത്തിയ അഭിനന്ദനൊപ്പം സഹപ്രവര്‍ത്തകര്‍ ഫോട്ടോ പകര്‍ത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായി കഴിഞ്ഞു.
ഒറ്റയടിക്ക് പകുതിയോളം സീറ്റുകള്‍ പിടിച്ചെടുക്കും: കര്‍ഷകരെ കയ്യിലെടുക്കാന്‍ കിസാന്‍ ബജറ്റ്
സെല്‍ഫി പകര്ത്തിക്കോട്ടെയെന്ന സഹപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതിനെന്താ എന്നായിരുന്നു അഭിനന്ദന്റെ മറുപടി. ഈ ഫോട്ടോകള്‍ എല്ലാം നിങ്ങള്‍ക്ക് വേണ്ടി മാത്രമല്ല, എന്റെ ജീവനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ത്ഥിച്ച, എനിക്ക് നേരില്‍ കാണാന്‍ സാധിക്കാത്ത നിങ്ങളുടെ കുടുംബത്തിനും കൂടി വേണ്ടിയുള്ളതാണ്, അഭിനന്ദന് പറഞ്ഞു. ഏപ്രിലില്‍ ഷൂട്ട് ചെയ്ത വീഡിയോ ആണിത്.
വിശുദ്ധ ഹജ്ജിന് പോലും ഈ മുഖംമൂടി സമ്പ്രദായമില്ല, ശക്തമായ നിലപാടുമായി ഷിംന അസീസ്!
മിഗ് വിമാനം പറത്തുന്നതിനിടെ ഫിബ്രവരി 27 നാണ് അഭിനന്ദന് വര്ധമാന് പാക് പിടിയിലായത്. പിന്നീട് രണ്ട് ദിവസത്തിന് ശേഷമാണ് അഭിനന്ദനെ വിട്ടയച്ചത്. തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്ന അഭിനനന്ദന് ആദ്യമായാണ് കാമ്പിലേക്ക് വന്നത്. നിലവില്‍ അഭിനന്ദനെ സുരക്ഷാ കാരണങ്ങളാല്‍ ശ്രീനഗറിന് പുറത്തേക്ക് സ്ഥലം മാറ്റിയിരിക്കുകയാണ്. ജെയ്ഷ ഇ മുഹമ്മദില്‍ നിന്ന് അഭിനന്ദന് സുരക്ഷാ ഭീഷണി ഉണ്ടെന്ന നിഗമനത്തിലാണിത്.
First video since he was discharged from hospital, here’s Wing Commander Abhinandan Varthaman taking pictures with men. This is likely sometime last month. Video from some Air Force groups. He looks well! 👊🏽 pic.twitter.com/Os5Pu6aJI1
— Shiv Aroor (@ShivAroor) 4 May 2019