കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശീതകാല സമ്മേളനം സമാപിച്ചു; മുത്തലാഖ് ബില്‍ ഇനി അടുത്ത സമ്മേളനത്തില്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം സമാപിച്ചു. മുത്തലാഖ് ബില്ലിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ മുങ്ങിയാണ് ഈ ശീതകാല സമ്മേളനം സമാപിച്ചത്. മുത്തലാഖ് ബില്‍ ഇനി അടുത്ത സമ്മേളനത്തില്‍ ആയിരിക്കും പരിഗണിക്കുക.

മുത്തലാഖ് ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യ സഭയില്‍ ബില്‍ പാസാക്കാന്‍ കഴിഞ്ഞില്ല. അവസാന ദിവസത്തെ അജണ്ടയില്‍ ബില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ചര്‍ച്ചയ്‌ക്കെടുത്തിരുന്നില്ല. ഭരണ- പ്രതിപക്ഷ പാര്‍ട്ടികള്‍ക്കിടയിലെ അഭിഭ്രായ ഭിന്നത അവസാനിക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.

Rajya Sabha

ബില്ലിലെ പോരായ്മകള്‍ പരിഹരിച്ചാല്‍ പിന്തുണയ്ക്കാം എന്നായിരുന്നു കോണ്‍ഗ്രസ്സിന്റെ നിലപാട്. എന്നാല്‍ ബില്ല് സെലക്ട് കമ്മിറ്റിക്ക് വിടണം എന്ന ആവശ്യവും ഉയര്‍ന്നിരുന്നു. പക്ഷേ, ഇക്കാര്യത്തില്‍ ഒന്നും സമവായം സാധ്യമാകാതെ വന്നതോടെ ഇത് ചര്‍ച്ചക്കെടുക്കാതിരിക്കുകയായിരുന്നു.

ഇനി ബജറ്റ് സമ്മേളനത്തില്‍ ബില്‍ പരിഗണിക്കും. അപ്പോഴേക്കും രാജ്യസഭയില്‍ ബിജെപിയുടെ അംഗ സംഖ്യ കൂടുകയും ചെയ്യും. അങ്ങനെ ഒരു സാഹചര്യത്തില്‍ വലിയ പ്രതിപക്ഷ ബഹളങ്ങളില്ലാതെ ബില്‍ പാസ്സാക്കിയെടുക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

English summary
Parliament winter session ended today, with no headway to the Triple Talaq legislation that seeks to criminalise instant divorce in the Muslim community.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X