കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവിൽ സർക്കാർ തീരുമാനിച്ചു, ശീതകാല സമ്മേളനം ഗുജറാത്ത് തിരഞ്ഞെടുപ്പിനു ശേഷം

ഡിസംബർ 25, 26 തീയതികൾ അവധിയായതിനാൽ ആകെയുളള 14 ദിവസം മാത്രമായിരിക്കും സഭ ചേരുക

  • By Ankitha
Google Oneindia Malayalam News

ദില്ലി: പാർലമെന്റ് ശീതകാല സമ്മേളനം ഡിസംബർ 15 മുതൽ ജനുവരി 5 വരെ ചേരും.ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ് നവംബറിൽ ചേരാനുള്ള ശീതകാലസമ്മേളനം ഡിസംബറിലേയ്ക്ക് മാറ്റിയത്. ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങിന്റെ നേതൃത്വത്തിലുള്ള പാർലമെന്ററി കാര്യ സഭയാണ് ശീതകാല സമ്മേളനത്തിന്റെ തീയതി നിശ്ചയിച്ചിരിക്കുന്നത്. ഡിസംബർ 25, 26 തീയതികൾ അവധിയായതിനാൽ ആകെയുളള 14 ദിവസം മാത്രമായിരിക്കും സഭ ചേരുക. ശീതകാല സമ്മേളനം വിജയിപ്പിക്കണമെന്ന് എല്ലാ പാർട്ടികളേടും പാർലമെന്ററികാര്യ മന്ത്രി അനന്ത്കുമാർ അഭ്യർഥിച്ചിട്ടുണ്ട്.

മ്യാൻമാറിൽ നിന്ന് ലഭിച്ചത് ദുരനുഭവങ്ങൾ, മടങ്ങുന്നത് ഭീതിയിൽ, വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ ജനതമ്യാൻമാറിൽ നിന്ന് ലഭിച്ചത് ദുരനുഭവങ്ങൾ, മടങ്ങുന്നത് ഭീതിയിൽ, വെളിപ്പെടുത്തലുമായി റോഹിങ്ക്യൻ ജനത

നിസാര കാര്യങ്ങൾ പറഞ്ഞു പാർലമെന്റ് സമ്മേളനം ബിജെപി സർക്കാർ നീട്ടികൊണ്ടു പോകുകയാണെന്നു കോൺഗ്രസ് ആരോപിച്ചു. സാധാരണ ഗതിയിൽ നവംബറിലെ മൂന്നാം വരം മുതൽ ഡിസംബർ മൂന്നാം വാരം വരെയാണ് സമ്മേളനം നടത്തുന്നത്.

parlimnt

പ്രവാസികളുടെ വോട്ടവകാശം, മുത്തലാഖ്, ദേശീയ പിന്നാക്ക കമ്മിഷന് ഭരണഘടന പദവി എന്നീ ബില്ലുകൾ സഭ പരിഗണിക്കും. കൂടാതെ നോട്ട് നിരോധനം, ജിഎസ്ടി, റഫാൽ വിമാന ഇടപാട്, അമിത് ഷായുടെ മകനെതിരെയുള്ള ആരോപണം, അജിത് ദോവാലിന്റെ മകനെതിരെയുള്ള ആരോപണം, എന്നീ വിഷയങ്ങൾ സർക്കാരിനെതിരെ ആയുധമാക്കാൻ പ്രതിപക്ഷം ശ്രമിക്കും.

English summary
The Winter Session of Parliament will be held between December 15 and January 5, the Cabinet Committee on Political Affairs (CCPA) confirmed on Friday. The 14-day session will commence a day after polling for the Gujarat Assembly elections concludes.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X