കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൈബര്‍ ആക്രമണത്തെ കുറിച്ച് അന്വേഷിക്കാന്‍ വിപ്രോ ഫോറന്‍സിക് കമ്പനിയെ നിയമിച്ചു

Google Oneindia Malayalam News

ബാംഗ്ലൂര്‍: രാജ്യത്തെ ഏറ്റവും വലിയ നാലാമത്തെ സോഫ്റ്റ് വെയര്‍ എക്‌സ്‌പോര്‍ട്ട് കമ്പനിയായ വിപ്രോ, സിസ്റ്റത്തിലെ സൈബര്‍ ആക്രമണങ്ങള്‍ അന്വേഷിക്കാന്‍ ഫോറന്‍സിക്ക് കമ്പനിയെ നിയമിച്ചു. കമ്പനിയിലെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്തതായി ഇന്നലെ വൈകുന്നേരം പുറത്ത് വിട്ടിരുന്നു. ക്ലൈന്റുകളുടെ വിവരങ്ങള്‍ ഹാക്ക് ചെയ്തിട്ടുണ്ടെങ്കില്‍ നഷ്ടപരിഹാരത്തിന് കമ്പനിക്ക് ബാധ്യതയുണ്ട്.

<br>വയനാടിന് വൻ വാഗ്ദാനവുമായി രാഹുൽ; ഒബാമ പോലും ചിന്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കും...
വയനാടിന് വൻ വാഗ്ദാനവുമായി രാഹുൽ; ഒബാമ പോലും ചിന്തിക്കുന്ന വിനോദസഞ്ചാര കേന്ദ്രമാക്കും...

അന്വേഷണ സഹായത്തിനായി ഒരു സ്വതന്ത്ര ഫോറന്‍സിക്ക് സ്ഥാപനത്തിന്റെ സഹായം കമ്പനി തേടിയിട്ടുണ്ടെന്നും വിപ്രോ വ്യക്തമാക്കി. സൈബര്‍ സെക്യൂരിറ്റി അന്വേഷണ വെബ്സൈറ്റ് ക്രെബ്സ് ഓണ്‍ സെക്ക്യൂരിറ്റി ആണ് ആദ്യം ഹാക്ക് ചെയ്യപ്പെട്ടത്. വിപ്രോയുടെ ഐടി സിസ്റ്റങ്ങളെ ഹാക്കര്‍മാര്‍ അപഹരിച്ചുകഴിഞ്ഞുവെന്നും കമ്പനിയുടെ ക്ലയന്റുകള്‍ക്ക് നേരെ ആക്രമണങ്ങള്‍ നടത്തിയെന്നും വ്യക്തമാക്കുകയായിരുന്നു.

Cyber attack

ഇത്തരം ആക്രമണങ്ങള്‍ വ്യവസായ മേഖലയില്‍ സാധാരണമാണ്.' സൈബര്‍ സുരക്ഷ ശക്തമാക്കുമെന്നും ചീഫ് എക്സിക്യുട്ടീവ് പറയുന്നു. കുറഞ്ഞത് ഒരു ഡസനോളം ഉപഭോക്തൃ സംവിധാനങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം എന്നാണ് കരുതപ്പെടുന്നത്. നാലാം പാദത്തിലെ വളര്‍ച്ച ഫലങ്ങള്‍ പുറത്തു വിടാനിരിക്കെയാണ് വിപ്രോയുടെ ഡാറ്റാ സുരക്ഷയില്‍ വെല്ലുവിളി നേരിട്ടത്.

English summary
Wipro hires forensic firm to probe cyberattack
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X