500 കോടി 29 ദിവസത്തിനകം കൈമാറാണം, പ്രമുഖ ഐടി കമ്പിനി വിപ്രോയെ വിറപ്പിച്ച് അജ്ഞാതരുടെ ഭീഷണി
പ്രമുഖ ഐടി കമ്പിനിയായ വിപ്രോയയ്ക്ക് അജ്ഞാതരുടെ ഭീഷണി. 500 കോടി കൈമാറിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് പറഞ്ഞാണ് ഇമെയില്‍ സന്ദേശം വന്നത്.
ബെംഗളൂരു: പ്രമുഖ ഐടി കമ്പിനിയായ വിപ്രോയയ്ക്ക് അജ്ഞാതരുടെ ഭീഷണി. 500 കോടി കൈമാറിയില്ലെങ്കില്‍ വിപ്രോയുടെ ഓഫീസ് ആക്രമിക്കുമെന്ന് പറഞ്ഞാണ് ഇമെയില്‍ സന്ദേശം വന്നത്. പണം ഡിപ്പോസിറ്റ് ചെയ്യാന്‍ ഒരു പ്രത്യേക പോര്‍ട്ടലും ഇമെയിലില്‍ പറയുന്നുണ്ട്.
29 ദിവസത്തിനുള്ളില്‍ പണം കൈമാറാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് വിപ്രോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കുകെയും ഭീകരവാദ നിയമപ്രകാരം പോലീസ് കേസെടുത്തു.

സ്ഥിരീകരിച്ചു
സംഭവത്തില്‍ വിപ്രോ അധികൃതര്‍ പോലീസില്‍ പരാതി നല്‍കിയതായി അഡീഷണല്‍ കമ്മീഷണര്‍ എസ് രവി സ്ഥിരീകരിച്ചു.

സുരക്ഷാ ക്രമീകരണങ്ങള്‍
വിപ്രോയുടെ കമ്പിനികളില്‍ സുരക്ഷ ക്രമീകരണങ്ങള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ അന്വേഷണം നടക്കുന്നതിനാല്‍ കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു തടസം ഉണ്ടാകില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ആക്രമണം നടത്തും
വിഷ പദാര്‍ത്ഥം ഉപയോഗിച്ച് ആക്രമണം നടത്തുമെന്നാണ് ഇമെയിലിലൂടെ അറിയിച്ചത്. മനുഷ്യനെ കൊല്ലാന്‍ സാധിക്കുന്ന റിസിന്‍ ഉപയോഗിക്കുമെന്നും മെയിലില്‍ പറയുന്നുണ്ട്.

മെയിലില്‍ വിലാസത്തില്‍ നിന്ന്
രമേഷ്2@പ്രോട്ടോണ്‍മെയില്‍.കോം എന്ന ഐഡിയില്‍ നിന്നാണ് സന്ദേശം വന്നത്. ഐടി ആക്ട് 66 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.












Click it and Unblock the Notifications